試す 金 - 無料
ELECTRIFYING!
Fast Track
|September 01,2025
544 പിഎസ് കരുത്തും 725 എൻഎം ടോർക്കുമായി എംജിയുടെ ഇലക്ട്രിക് സ്പോർട്സ്കാർ.
ഓട്ടോ എക്സ്പോ 2025ലെ താരമായിരുന്നു എംജി ബർസ്റ്റർ. മുകളിലേക്കു തുറക്കുന്ന സിസേഴ്സ് ഡോറും സ്പോർട്ടി രൂപവുമെല്ലാമായി അന്നേ ആരാധകരെ കൂടെക്കൂട്ടിയതാണ് എംജി സൈബർ സ്റ്റർ. ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും വിലക്കുറവുള്ള കൺവെർട്ടബിൾ ടു ഡോർ സ്പോർട്സ് കാർ, ഇന്ത്യൻ വിപണിയിലെ ആദ്യ ഇലക്ട്രിക് റോഡ്സ്റ്റർ എന്നിങ്ങനെ വിശേഷണങ്ങൾ ഒട്ടേറെയുണ്ട് സൈ ബർസ്റ്ററിന്. എന്നാൽ, ഫാസ്റ്റ് എംജി എന്നാണ് സൈബർറിനെ എംജി മോട്ടോഴ്സ് വിശേഷിപ്പിക്കുന്നത്. ആ വിശേഷണം വെറുതെയല്ല എന്നു തെളിയിക്കുന്നതായിരുന്നു സൈബർറിന്റെ പ്രകടനം. ഗ്രേറ്റർ നോയ്ഡയിലെ എഫ് വൺ ട്രാക്കിൽ നടന്ന മീഡിയ ഡ്രൈവിലെ ട്രാക് എക്സ്പീരിയൻസിലൂടെ...
ഡിസൈൻ
അറുപതുകളിലെ താരമായിരുന്ന 2 ഡോർ സ്പോർട്സ് കാർ എംജിബി റോഡ്സ്റ്ററിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് സൈബർറിന്റെ പിറവി. ഡിസൈൻ തന്നെയാണ് സൈബർസ്റ്ററിന്റെ ആകർഷണങ്ങളിലൊന്ന്.
പതിഞ്ഞു കിടക്കുന്ന രൂപം. മുന്നിലേക്കു താന്നിറങ്ങുന്ന വലിയ ബോണറ്റ്. സ്പോർട്ടിനെസും കരുത്തും തോന്നിപ്പിക്കുന്ന ബോണറ്റ് ലൈനുകൾ. എയ്റോ ഡൈനാമികത കൂട്ടുന്ന ആക്ടീവ് എയ്റോ ഇൻസേർട്ടുകളോടു കൂടിയ ബംപറാണ്. എൽഇഡി ടൈം ലാംപോടുകൂടിയ ഡേ സ്റ്റോം എ എൽഇഡി പ്രൊജക്ടർ ലാംപുകൾ. വശങ്ങളിൽ നിന്നുള്ള കാഴ്ചയിൽ കണ്ണുടക്കുക സോഫ്റ്റ് ടോപ് കൺവെർട്ടബിൾ റൂഫിലാണ്. സെക്കൻഡുകൾക്കുള്ളിൽ ഇതു തുറക്കുകയും അടയ്ക്കുകയും ചെയ്യാം.
സൈബർസ്റ്ററിന്റെ ഗമ കൂട്ടുന്ന സംഗതി ഇതിന്റെ സിസേഴ്സ് ഡോർ തന്നെയാണ്. അൺലോക്ക് ചെയ്ത് ഡോറിലെ ബട്ടൺ പ്ലസ് ചെയ്താൽ ഡോറുകൾ മുകളിലേക്കു തുറക്കും. ഡോറിനു പുറത്ത് ഒരു സെൻസറും നൽകിയിട്ടുണ്ട്. തുറക്കുമ്പോൾ ആരെങ്കിലും അടുത്തുണ്ടെങ്കിൽ സെൻസ് ചെയ്ത് ഡോർ സ്റ്റോപ്പാകും. സോഫ്റ്റ് ടോപ് കൺവെർട്ടബിളും സിസേഴ്സ് ഡോറും വേറെ ഒരു കാറിലും ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ലെന്ന് എംജി പറയുന്നു. 50 കിമീ വേഗത്തിനുള്ളിൽ പോകുമ്പോഴും വെറും 10 സെക്കൻഡിനുള്ളിൽ ഇതു തുറക്കാം, അടയ്ക്കാം.
എയ്റോഡൈനാമികത കൂട്ടുന്ന തരത്തിലാണ് പിൻഭാഗവും ഡിസൈൻ ചെയ്തിരിക്കുന്നത്. ഡക്ക്ടെയിൽ ഡിസൈനാണ്. കാഴ്ചയിലെ മനോഹാരിതയ്ക്കൊപ്പം എയർ ടർബുലൻസ് കുറയ്ക്കുന്ന രൂപകല്പനയാണിത്. പിൻ ടയറുകൾക്കു മികച്ച ഗ്രിപ്പും ഇതു നൽകും. അസ്ത്രത്തിന്റെ ആകൃതിയിലാണ് ടെയിൽ ലാംപ് ഡിസൈൻ.
このストーリーは、Fast Track の September 01,2025 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Fast Track からのその他のストーリー
Fast Track
വിന്നർ
എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം
2 mins
May 01, 2026
Fast Track
പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026
തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ
1 mins
May 01, 2026
Fast Track
എംജി മജസ്റ്റർ
ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്
4 mins
May 01, 2026
Fast Track
ഡോമിനർ 400
350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ
1 mins
May 01, 2026
Fast Track
ടെസ്ല മോഡൽ വൈ എൽ
681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ
1 mins
May 01, 2026
Fast Track
ജൻ വിശ്വാസ് ആക്ട്
കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം
3 mins
May 01, 2026
Fast Track
ഔഡി SQ8
ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി
1 mins
April 01, 2026
Fast Track
രണ്ടാം തവണയും റെനോ ട്രൈബർ
മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം
1 min
April 01, 2026
Fast Track
ബസാൾട്ട് എക്സ്
പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ
3 mins
April 01, 2026
Fast Track
ചാവൊ മുങ് വിയറ്റ്നാം
'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...
2 mins
April 01, 2026
Listen
Translate
Change font size
