Success Kerala - December 2025 Vol 2 (Special Supplement)
Oops! Sorry, this magazine is blocked in your country.
この号では
സൗഹൃദമെന്ന അടിത്തറയില്‍ മൂവര്‍ സംഘം കെട്ടിപ്പടുത്ത സാമ്രാജ്യം; ആര്‍ക്കേഡിയ ബില്‍ഡിംഗ് & ഡിസൈന്‍സ്
വീട് എന്ന ആശയം പലരേയും പലവിധത്തിലാണ് സ്വാധീനിക്കുന്നത്. ഭൂരിഭാഗം മനുഷ്യര്‍ക്കും വീടെന്നത് സമാധാനം നല്‍കുന്ന, തങ്ങളുടേതായ ഒരിടമാണ്. മാറിവരുന്ന സാമൂഹികജീവിത ചുറ്റുപാടുകളില്‍ ഒരു വീട് വയ്ക്കുക എന്നതിലുപരി, സ്വന്തം സ്വപ്‌നങ്ങള്‍ക്ക് ചിറകു നല്‍കുന്ന, സമാധാനമൊരുക്കുന്ന അതുല്യമായ ഒരു വാസസ്ഥലം ഒരുക്കുക എന്നതാണ് ഓരോരുത്തരുടെയും ആഗ്രഹം. കെട്ടിട നിര്‍മാണ മേഖലയില്‍ ഈ സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട മൂന്ന് യുവ എഞ്ചിനീയര്‍മാരുടെ സ്ഥാപനമാണ് ആര്‍ക്കേഡിയ ബില്‍ഡിംഗ് & ഡിസൈന്‍സ് (Arcadia Building & Designs). പഠിച്ച സ്ഥാപനത്തിലെ സൗഹൃദവും, ഒരുമിച്ചുള്ള പ്രയത്‌നവും കൈമുതലാക്കി അവര്‍ പടുത്തുയര്‍ത്തിയ ഈ സംരംഭം ഇന്ന് തിരുവനന്തപുരം നെയ്യാറ്റിന്‍കര കേന്ദ്രീകരിച്ച് നിര്‍മാണ രംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുകയാണ്.
തിരുവനന്തപുരത്തെ മോഹന്‍ദാസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്‌നോളജിയില്‍ സിവില്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയ പ്രണവ് പത്മകുമാര്‍, ഗോപിഷ് കുമാര്‍, ആദിത്യ കെ.എസ്. എന്നിവരാണ് ആര്‍ക്കേഡിയയുടെ അമരക്കാര്‍. കോളേജ് കാലം മുതല്‍ ആരംഭിച്ച ഈ കൂട്ടുകെട്ട് ഇന്ന് ബിസിനസ്സിലും തുല്യ പങ്കാളിത്തത്തോടെ മുന്നോട്ട് പോകുകയാണ്. മൂന്ന് പേര്‍ക്കും തുല്യമായ കടമകളും അധികാരങ്ങളുമാണ് ഈ സ്ഥാപനത്തിലുള്ളത്.
സുഹൃത്തായ പ്രണവിന്റെ പിതാവിന് അപകടം സംഭവിച്ചതിനെ തുടര്‍ന്നാണ്, ഏകദേശം 20 വര്‍ഷം പഴക്കമുള്ള കുടുംബ സ്ഥാപനമായ ആര്‍ക്കേഡിയ ബില്‍ഡിംഗ് & ഡിസൈന്‍സ് എന്ന സംരംഭത്തെ ഏറ്റെടുക്കാന്‍ ഇവര്‍ തീരുമാനിക്കുന്നത്. ബിരുദ പഠനശേഷം പ്രമുഖ നിര്‍മാണ കമ്പനികളില്‍ ജോലി ചെയ്തുള്ള പ്രവൃത്തി പരിചയം മുതല്‍ക്കൂട്ടാക്കിയാണ് 2023ല്‍ മൂവരും ചേര്‍ന്ന് ഏറ്റെടുക്കുകയും പുനരാരംഭിക്കുകയും ചെയ്തത്.
Success Kerala Description:
SUCCESS KERALA the complete business magazine. Kerala's first magazine which is covering on the topic "MOTIVATION,SUCCESS,BUSINESS,EDUCATION,TECHNOLOGY,HEALTH, etc
関連タイトル
Mathrubhumi Thozhil Vartha
KARSHAKASREE
Dhanam
Business Plus
TAX KERALA
Newage
VYAVASAYA KERALAM
Unique Times Malayalam
GOODDAY
Brand Book
Business Digest Malayalam
Emerging Kerala
Real Estate Focus
Retail Insight Magazine
VH Motoring
Vijayagaadha Online
Business News India
KRISHI JAGRAN - MALAYALAM
ID TIMES MAGAZINE
Future Kerala
Mentor Suhruthum Vazhikattiyum
Positive Business Magazine
Business Niyamapathrika
