試す - 無料

Success Kerala - May 2025

Success Kerala

Oops! Sorry, this magazine is blocked in your country.

この号では

പാത്രം കഴുകിയ കൈകള്‍ ഇന്ന് ഹോട്ടല്‍ സാമ്രാജ്യം ഭരിക്കുന്നു!

ദാലിയ ഗ്രൂപ്പ് ചെയര്‍മാന്‍ അബ്‌ദുള്ള ഹംസയുടെ ജീവിതം

അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഹോസ്പിറ്റാലിറ്റി മേഖലയില്‍, സമാനതകളില്ലാത്ത ദൃഢതയും കാഴ്ചപ്പാടും പ്രതിപാദിക്കുന്ന തിളക്കമുള്ള പേരാണ് ദാലിയ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ ഊര്‍ജസ്വലനായ ചെയര്‍മാന്‍ കെ. അബ്ദുള്ള ഹംസ എന്നത്. വിജയം എന്നത് വെറും സ്വപ്‌നമല്ല, അതിന് പരിശ്രമത്തിന്റെ കരുത്തും മനുഷ്യ സ്‌നേഹത്തിന്റെ ചൂടും വേണം എന്നതാണ് അദ്ദേഹത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. അബ്ദുള്ള ഹംസയുടെ ജീവിതയാത്ര ബിസിനസ്സ് വിജയത്തിന്റെ മാത്രമല്ല, ധൈര്യം, മനുഷ്യത്വം, അചഞ്ചലമായ ഇച്ഛാശക്തി എന്നിവയുടെയും കഥയാണ്.
കൊടുങ്ങല്ലൂരിലെ ഒരു അതിസാധാരണ കുടുംബത്തില്‍ ജനിച്ച അബ്ദുള്ള ഹംസയുടെ ബാല്യകാല ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. കീറിയ വസ്ത്രങ്ങളുമായി പുസ്തകങ്ങള്‍ക്ക് പണമില്ലാതെ, നാട്ടുകാരുടെ ദയയെ ആശ്രയിച്ചുകൊണ്ട് വളര്‍ന്ന ഒരു കുട്ടിയായിരുന്നു അദ്ദേഹം. മദ്രാസില്‍ ദിവസം വെറും രണ്ട് രൂപയ്ക്ക് പാത്രങ്ങള്‍ കഴുകിയാണ് അദ്ദേഹം തന്റെ തൊഴില്‍ ജീവിതം ആരംഭിച്ചത്. അവിടെ നിന്ന്, വെയിറ്റര്‍, പാചകക്കാരന്‍ എന്നിങ്ങനെ പടിപടിയായുള്ള ഓരോ ജോലിയും ചെയ്ത്, സ്വപ്‌നങ്ങള്‍ നഷ്ടപ്പെടുത്താതെ മുന്നേറി. സൗഹൃദബന്ധങ്ങള്‍ വഴിയുള്ള അവസരങ്ങള്‍ അദ്ദേഹത്തെ കുവൈറ്റിലേക്ക് നയിച്ചു.

1985ല്‍ അബ്ദുള്ള ഹംസ കുവൈറ്റില്‍ ഒരു വീട്ടു പാചകക്കാരനായി ജോലി ആരംഭിച്ചു. ഏകദേശം 15 വര്‍ഷത്തോളം പാചകക്കാരനായി ജോലി തുടര്‍ന്നു. പിന്നീട് ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി തേടിയ അദ്ദേഹത്തിന്, 2004ല്‍ തൈബ ആശുപത്രിയില്‍ പിആര്‍ഒ ആയി ജോലി ലഭിച്ചു. ഗള്‍ഫിലെ ജീവിതം അദ്ദേഹത്തെ ജീവിതത്തിന്റെ പല വശങ്ങളും അനുഭവിപ്പിച്ചു. കഷ്ടതകളും തിരിച്ചടികളും അടങ്ങിയ പ്രവാസ ജീവിതത്തിനൊടുക്കം, 2012ല്‍ സുഹൃത്ത് നൗഷാദിനൊപ്പം MHA ഫര്‍ണിഷ്ഡ് അപ്പാര്‍ട്ട്‌മെന്റുമായി അബ്ദുള്ള ഹംസ തന്റെ സംരംഭകയാത്രക്ക് തുടക്കം കുറിച്ചു.

Visit: www.successkerala.com

Success Kerala Description:

SUCCESS KERALA the complete business magazine. Kerala's first magazine which is covering on the topic "MOTIVATION,SUCCESS,BUSINESS,EDUCATION,TECHNOLOGY,HEALTH, etc

関連タイトル

人気カテゴリー