നടന്മാരോട് ചോദിക്കുമോ ഈ ചോദ്യം
Vanitha
|June 25, 2022
ചെയ്യുന്ന കഥാപാത്രങ്ങളെ പോലെ തന്നെ ധൈര്യവും ഉറപ്പുമുള്ള ശബ്ദമാണ് ശിവദയുടേത്
"വിവാഹം കഴിഞ്ഞു കുഞ്ഞായില്ലേ, ഇനി ചെറിയ റോൾ ഒക്കെ എന്നു ചോദിച്ചവരോട് ശിവദ സൗമ്യമായി മറുചോദ്യം ചോദിച്ചു.
“വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടായ നടന്മാർക്ക് ചെറിയ വേഷങ്ങളാണോ കൊടുക്കാറ്?''
കുഞ്ഞുള്ളതല്ലേ എന്നു പറഞ്ഞു തന്നെ തേടി വരുന്ന ടിപ്പിക്കൽ റോൾ സ്വീകരിക്കില്ല എന്നാണ് ശിവദയുടെ നിലപാട്. കാലത്തിന്റെ മാറ്റം തെളിയിക്കുന്ന ഉറച്ച തീരുമാനം. 12th മാനി'ലെ ഡോക്ടർ നയന, "മേരി ആവാസ് സുനോ' എന്ന ചിത്രത്തിലെ മെറിൽ എന്നീ കഥാപാത്രങ്ങളിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തി അഭിനന്ദനങ്ങൾ വാരിക്കൂട്ടുകയാണ് ഇപ്പോൾ ശിവദ.
ആദ്യ സിനിമ ഹിറ്റ് ആയിരിക്കെ ബ്രേക്ക് എടുക്കാൻ എങ്ങനെ ധൈര്യം വന്നു ?
വിവാഹം നിശ്ചയിച്ചു കഴിഞ്ഞാണ് സു സു സുധി വാത്മീകം' എന്ന ചിത്രത്തിലേക്ക് അവസരം വന്നത്. നൃത്തം, പാട്ട് ഒക്കെ പഠിച്ചിരുന്നെങ്കിലും അഭിനയിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നില്ല. അഭിനയിച്ചാലോ എന്ന് എനിക്ക് തോന്നിയ സമയത്ത് ഓഫറുകളൊന്നും വന്നുമില്ല.
എൻജിനീയറിങ് അഞ്ചാം സെമസ്റ്ററിൽ തന്നെ ജോലി ലഭിച്ചു. അതേ സമയം വിജെ ആയി ജോലി ചെയ്യുന്നുമുണ്ടായിരുന്നു. കേരള കഫേ എന്ന ചിത്രത്തിനു ശേഷം ഫാസിൽ സാറിന്റെ ലിവിങ് ടുഗതറി'ൽ. അതിനു ശേഷമാണ് ഓഡിഷനുകളിൽ പങ്കെടുത്തു തുടങ്ങിയത്. ഐടി കമ്പനിയിൽ കിട്ടിയ ജോലി മാറ്റി വച്ച് സിനിമയ്ക്കു വേണ്ടി ശ്രമിച്ചു. ചാൻസിട്ടാതെ വന്നപ്പോൾ ജോലി കളയേണ്ടിയിരുന്നില്ല എന്നു തോന്നി. ഐടി ഫീൽഡിൽ അപ്ഡേറ്റഡ് ആയിരിക്കേണ്ടത് അത്യാവശ്യമാണ്. വീട്ടിൽ ഏറെയും എൻജിനീയർമാരാണ്. രണ്ടു വർഷം എങ്കിലും എൻജിനീയറിങ് ജോലിയിൽ പരിശീലനം നേടിയിട്ട് പോരേ സിനിമ നോക്കുന്നത് എന്ന് അച്ഛൻ പറഞ്ഞതുമാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് "സു സു സുധി വാത്മീകം' ലഭിക്കുന്നത്.
ആ കാലത്തെ സമ്മർദം എങ്ങനെ മറികടന്നു ?
എന്റെ എല്ലാ കാര്യത്തിനും അമ്മയാണ് കൂടെ. തുടക്ക കാലത്ത് അമ്മയായിരുന്നു എനിക്ക് ഭക്ഷണം തരുന്നതും കുടപിടിച്ചു തരുന്നതുമെല്ലാം. അന്നൊക്കെ ഞാൻ അഭിനയിക്കുന്ന സമയത്ത് അമ്മ ഒറ്റയ്ക്ക് കാരവാനിൽ ഇരിക്കും. ഇപ്പോൾ മകൾ അരുന്ധതിയെയും കൊണ്ട് ഇരിക്കുന്നു.
यह कहानी Vanitha के June 25, 2022 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 03, 2026
Vanitha
വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ
റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ
1 min
January 03, 2026
Vanitha
കിളിയഴകൻ
മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...
3 mins
January 03, 2026
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Translate
Change font size
