कोशिश गोल्ड - मुक्त
ക്ഷേത്രമില്ലാക്ഷേത്രം കൊട്ടിയൂർ
Muhurtham
|May 2025
ക്ഷേത്ര ഐതീഹ്യം....
വയനാടൻ മലനിരകളിൽ നിന്നുത്ഭവിക്കുന്ന പുണ്യവാഹിനിയായ വാവലി(വായി)പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമില്ലാ ക്ഷേത്രമാണ് കൊട്ടിയൂർ ക്ഷേത്രം. തൃച്ചെറുമന,ദക്ഷിണകാശി എന്നീ പേരുകളാലും ഈ ക്ഷേത്രം അറിയപ്പെടുന്നു. പ്രകൃതി രമണീയമായ ചുറ്റുപാടുകളും അന്യാദൃശമായ ആചാരാനുഷ്ഠാനങ്ങളാലും സർവ്വോപരി വഴിഞ്ഞൊഴുകുന്ന ഈശ്വരചൈതന്യത്താലും സമ്പന്നമായ ഈ ക്ഷേത്രം ലക്ഷക്കണക്കിന് ഭക്തജനങ്ങളെ ആകർഷിക്കുന്നതിൽ അത്ഭുതമില്ല.
കൊട്ടിയൂരിനോടുപമിക്കാൻ കൊട്ടിയൂർ മാത്രം. വടക്ക്, വടക്കീശ്വരം, വടക്കും കാവ് സ്ഥലം എന്നൊക്കെയല്ലാതെ മുൻ കാലങ്ങളിൽ കൊട്ടിയൂർ എന്ന സ്ഥലനാമം പോലും പറയാറില്ല. അവിടുത്തെ സങ്കല്പങ്ങളെക്കുറിച്ചോ ചടങ്ങുകളെക്കുറിച്ചോ പൂജാവിധികളെക്കുറിച്ചോ മറ്റുള്ളവർ അറിയരുതെന്നാണ് ചട്ടം. അവയെക്കുറിച്ച് ആരും ചോദിക്കാനോ പറയാറോ ഇല്ല. ഈ രഹസ്യസ്വഭാവം ഇന്നും തുടരുന്നു.
ഐതിഹ്യം
ശ്രീപരശുരാമൻ ത്രിശിരാചലത്തിന്റെ താഴ്വരയിൽ വന്ന സമയത്ത് കലി അട്ടഹസിച്ചുകൊണ്ട് തന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. പര ശുരാമൻ തന്റെ മഴുയെടുത്ത് കലി യെ നിഗ്രഹിക്കാനായി പുറപ്പെട്ടു. അപ്പോൾ ത്രിമൂർത്തികൾ അവിടെ പ്രത്യക്ഷപ്പെടുകയും കലിയെ മോചിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മേലിൽ കലിയുടെ ഉപദ്രവമുണ്ടാകാതിരിക്കാൻ മഹാവിഷ്ണുവിന്റെ നിർദ്ദേശപ്രകാരം പരശുരാമൻ 27 ദിവസത്തെ വൈശാഖ മഹോത്സ വചിട്ടകൾ നിശ്ചയിച്ചു. (കേരളമാ ഹാത്മ്യം) ത്രിമൂർത്തികൾ കൂടിയ ഊര് ആയതു കൊണ്ട് പിന്നീട് ഈ സ്ഥലം കൊട്ടിയൂർ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
വൈശാഖ മഹോത്സവം മുടക്കാൻ തുനിഞ്ഞ് ദുർവ്വാസാവ് ഒരിക്കൽ സപ്ത ശൈലം (ഏഴുമല) എന്ന സ്ഥലത്തുകയും അവിടെ കണ്ട മാലി എന്ന സുന്ദരിയായ ബൗദ്ധ സ്ത്രീയെ പ്രാപിക്കാൻ ശ്രമിക്കുകയും ചെയ്തു. അപ്പോൾ അവൾ തനിക്ക് അങ്ങയി ലുണ്ടാകുന്ന പുത്രന് രാജ്യാധികാരം ഉണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെടു കയും കാമാസക്തനായ ദുർവ്വസാവ് അതിന് സമ്മതിക്കുകയും മാലിയുമായി സുഖിച്ച് വാഴുകയും ചെയ്തു.
यह कहानी Muhurtham के May 2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Muhurtham से और कहानियाँ
Muhurtham
ആധുനിക ജീവിതവും സമഗ്ര ഹീലിംഗും
റെയ്ക്കി ..
2 mins
June 2026
Muhurtham
രാഹു എന്ന മായാജാലക്കാരൻ
രാഹുഭഗവാൻ മായാജാലക്കാരൻ എന്നാണ് അറിയപ്പെടുന്നത്. മനുഷ്യരുടെ മനസ്സിൽ ധാരാളം ആഗ്രഹങ്ങൾ കൊടുക്കുകയും അതിലൂടെ അവർക്ക് ദോഷങ്ങൾ കൂടുതൽ ഉണ്ടാക്കുകയും ചെയ്യുന്നു. പക്ഷേ നമ്മുടെ ദശ രാഹു ആണെന്ന് മനസ്സിലാക്കി പൂജകൾ ചെയ്താൽ അതിലൂടെ തരുന്ന മാറ്റങ്ങൾ അത്ഭുതങ്ങളെ സമ്മാനിക്കും.
2 mins
June 2026
Muhurtham
ഇടവ രവി സംക്രമഫലങ്ങൾ
ഗ്രഹനില
4 mins
May 2026
Muhurtham
ക്ഷേത്ര കൊടിയേറ്റം കണ്ടാൽ കൊടിയിറക്കും കാണണം
അറിവ്
1 mins
February 2026
Muhurtham
ലക്ഷ്മീ സമേതനായ വാസുദേവന് താംബൂലസമർപ്പണം
ക്ഷേത്രചരിത്രം
1 mins
February 2026
Muhurtham
പൊങ്കാല എങ്ങോട്ട് തൂകണം
ആറ്റുകാൽ പൊങ്കാല...
3 mins
February 2026
Muhurtham
എല്ലാം ശിവനിൽ നിന്ന് വരുന്നു.ശിവനിലേക്ക് മടങ്ങുന്നു
ശിവരാത്രി മാഹാത്മ്യം...
2 mins
February 2026
Muhurtham
സന്താനഭാഗ്യത്തിന് ചെട്ടികുളങ്ങര കുത്തിയോട്ടം
ചെട്ടികുളങ്ങര അമ്മ
5 mins
February 2026
Muhurtham
പാപഗ്രഹങ്ങളുടെ ദോഷം കുറയ്ക്കാൻ ചാമുണ്ഡി ഉപാസന
ചാമുണ്ഡി ചരിതം...
3 mins
January 2026
Muhurtham
ദക്ഷിണായനം പോകുന്നു.വരുന്നു ഉത്തരായനം
അറിവ്
1 min
January 2026
Listen
Translate
Change font size
