कोशिश गोल्ड - मुक्त
പാഞ്ചാലിയുടെ അന്നദാനം വഴിപാടായ ക്ഷേത്രം
Jyothisharatnam
|December 16-31, 2024
ചരിത്രപ്രസിദ്ധമായ ഇരിങ്ങാലക്കുട ക്ഷേത്രം. കൂടൽമാണിക്യം ക്ഷേത്രത്തിലെ ആറാട്ട് ഒന്നിടവിട്ട വർഷങ്ങളിൽ നടക്കുന്ന രാപ്പാൾ ആറാട്ടുകടവ്.
ചരിത്രപ്രസിദ്ധമായ ഇരിങ്ങാലക്കുട ക്ഷേത്രം. കൂടൽമാണിക്യം ക്ഷേത്രത്തിലെ ആറാട്ട് ഒന്നിടവിട്ട വർഷങ്ങളിൽ നടക്കുന്ന രാപ്പാൾ ആറാട്ടുകടവ്.
പുണ്യനദിയായ നന്ദിനിപ്പുഴയെന്ന കുറുമാലിപ്പുഴയുടെ തീരത്ത് രാപ്പാൾ ആറാട്ടുകടവിന് സമീപത്തായി പുഴയോരത്ത് തന്നെ സ്ഥിതി ചെയ്യുന്ന, ഇരുകൈകളിലും നിറ വെണ്ണയുമായി പശ്ചിമദൃശ്യനായി ബാലഭാവത്തിൽ ചെറുപുഞ്ചിരിയോടെ അനുഗ്രഹം ചൊരിഞ്ഞ് വിരാജിക്കുന്നു രാപ്പാൾ ശ്രീകൃഷ്ണ സ്വാമി.
പട്ടുകോണമുടുത്ത് കിങ്ങിണിയും കിരീടവും ധരിച്ച് മാലയണിഞ്ഞ് രണ്ട് കയ്യിലും വെണ്ണയുമേന്തി ഓടാനായി കാൽ മടക്കിപ്പിടിച്ച വിധത്തിലുള്ള ഒരു ഉണ്ണിക്കണ്ണനാണ് ഇവിടെ പ്രതിഷ്ഠ.
കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന മൂർത്തിയാണ് ഇവിടുത്തെ വെണ്ണക്കണ്ണൻ. താന്ത്രികവിധി പ്രകാരമുള്ള പൂജാവിധികളിൽ ഏറെ നിഷ്ക്കർഷത പുലർത്തിക്കൊണ്ട് പഴമയുടെ സാത്വികതയെ സമ്പൂർണ്ണമായി നിലനിർത്തിവരുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് രാപ്പാൾ ശ്രീകൃഷ്ണ പുരാക്ഷേത്രം.
ബാലസ്വരൂപനായ വെണ്ണക്കണ്ണനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ശതാബ്ദങ്ങളോളം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. മറ്റ് പല ക്ഷേത്രങ്ങളിലും ദർശിക്കുവാൻ സാധിക്കാത്ത നിരവധി വ്യത്യസ്തതകളും കാണാനാകും. രാപ്പാൾ ഉണ്ണിക്കണ്ണന്റെ നിത്യനിദാന പൂജകളിൽ നമുക്ക് ഇവയെല്ലാം ദർശിക്കാൻ സാധിക്കും. ക്ഷേത്രമതിൽക്കകത്ത് വെച്ച് കുട്ടികളെ ആരെങ്കിലും ശകാരിക്കുകയോ, ശാസിക്കുകയോ ചെയ്യുന്നത് ഇവിടെ ഭഗവാന്റെ അനിഷ്ടത്തിന് ഇടയാക്കും. ഏറെ ശ്രദ്ധയോടെയാണ് ഭക്തർ ദർശനം നടത്തി പ്രദക്ഷിണം നടത്തുക.
ധനുമാസം ഒന്ന് മുതൽ മുപ്പതു ദിവസവും ഭഗവാന് ദദ്ധ്യം (തൈര്) നിവേദിക്കുന്ന കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് തൃശൂർ ജില്ലയിൽ പുതുക്കാടിനടുത്ത് (എൻ.എച്ച്. 47 ൽ നന്തിക്കരക്കടുത്ത് കൊടകരയ്ക്കും പുതുക്കാട്ടിനും മദ്ധ്യേ നന്ദിയാറിന്റെ തീരത്തുള്ള രാപ്പാൾ ശ്രീകൃഷ്ണ ക്ഷേത്രം. ദധിയും അന്നവും ചേർന്ന നിവേദ്യമാണ് ദദ്ധ്യന്നം. ഭഗവാൻ കൃഷ്ണന്റെ പ്രിയ നിവേദ്യം.
മഹാഭാരതയുദ്ധം നടന്നത് മലയാളത്തിലെ കാലഗണന അനുസരിച്ച് ധനു ഒന്നാം തീയതി മുതൽ പതിനെട്ട് ദിവസമായിരുന്നുവെന്നാണ് സങ്കൽപ്പം. മഹാഭാരതയുദ്ധത്തിന് പോകുന്ന കൃഷ്ണന് പാഞ്ചാലി പാചകം ചെയ്തു കൊടുത്ത ഭക്ഷണമായിരുന്നു ദദ്ധ്യന്നം. ദദ്ധ്യന്നം കഴിച്ചു സാരഥിയായി പോയ കൃഷ്ണന് പാണ്ഡവരുടെ വിജയം സുനിശ്ചിതമാക്കാൻ സാധിച്ചുവെന്നത് കഥകളുടെ അനുബന്ധം.
यह कहानी Jyothisharatnam के December 16-31, 2024 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Jyothisharatnam से और कहानियाँ
Jyothisharatnam
വാക്കുകൾ വാസനപ്പൂക്കൾ
കവികൾക്കും കലാകാരന്മാർക്കും വാക്കുകൾ തോക്കിന് തുല്യമാണ്.
1 min
October 16-31, 2025
Jyothisharatnam
ഓങ്കാര പൊരുൾ തേടി
കണ്ണൂരിൽ നിന്നും കൂത്തുപറമ്പിലേക്കുള്ള വഴിയിലാണ് പെരളശ്ശേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ സുബ്രഹ്മണ്യക്ഷേത്ര വുമായി ബന്ധപ്പെട്ട് ഈ ദേശത്തിന് രണ്ടുപേരുകളുണ്ട്. ഒന്ന്, പെരളശ്ശേരി എന്നാണെങ്കിൽ മകരി എന്നാണ് മറ്റൊരു പേര്.
2 mins
October 16-31, 2025
Jyothisharatnam
ഒരു കാര്യം വിധിക്കും മുമ്പ് പലവട്ടം ആലോചിക്കുക
വഴിപോക്കരെ ഉപദ്രവിക്കുന്നത് നിർത്തലാക്കുകയും ക്ഷേമഭരണ സംവിധാനങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്തു
1 min
October 16-31, 2025
Jyothisharatnam
കർപ്പൂരപ്രിയന് ഹരഹരോഹര
സന്താനഭാഗ്യത്തിന് ഏറെ ഗുണകരമാണ് ഷഷ്ഠിവ്രതം. മാറാ രോഗങ്ങൾ കൊണ്ട് ദുരിതം അനുഭവിക്കുന്നവർക്കും ഷഷ്ഠിവ്രതം എടുത്താൽ രോഗശാന്തി ഉണ്ടാകും. വെളുത്തപക്ഷത്തിലെ ഷഷ്ഠിയാണ് ഉത്തമം.
1 mins
October 16-31, 2025
Jyothisharatnam
സപ്തമാതൃക്കളും വ്യാളീമുഖവും
ശിവ ക്ഷേത്രം, മഹാവിഷ്ണു ക്ഷേത്രം ഒഴിച്ച് മറ്റെല്ലാ ക്ഷേത്രങ്ങളിലും വ്യാളീമുഖം 'കിംപുരുഷരൂപം സ്ഥാപിക്കപ്പെട്ടു കാണുന്നു
2 mins
October 16-31, 2025
Jyothisharatnam
നിറങ്ങളുടെ ഉത്സവം
എവിടെയും ആഹ്ലാദത്തിമിർപ്പിന്റെയും സന്തോഷത്തിന്റെയും ആരവങ്ങളുടെയും അലയടികൾ. കുട്ടികളും യുവാക്കളും പ്രായമായവരുമെല്ലാം സന്തോഷത്തിന്റെ നിറവിൽ തങ്ങളുടെ വർണ്ണങ്ങളുടെ ഉത്സവമായ ദീപാവലിയെ എതിരേൽക്കാൻ സജ്ജമായിക്കഴിഞ്ഞു. നാടും നഗരവും ഒരു പ്രത്യേക ഉണർവിന്റെ ലോകത്തിലേക്ക് വഴുതിവീണ പ്രതീതി. വീടും പരിസരവും ഒരുത്സവത്തിന്റെ അതിരറ്റ ആവേശത്തോടെ ദീപാവലിയെ സ്വീകരിക്കുവാൻ തയ്യാറായിക്കഴിഞ്ഞു.
2 mins
October 16-31, 2025
Jyothisharatnam
ബാലരൂപേണ ഓടക്കുഴലേന്തിയ ഉണ്ണിക്കണ്ണൻ
ഗോപിക്കുറിയും പീലിത്തിരുമുടിയും കുറുനിരകളും, മുത്തരഞ്ഞാണവും വനമാലയും കാൽത്തളകളും കൈകളിൽ വെണ്ണയും മുരളിയുമായി നിൽക്കുന്ന മനോഹരരൂപം നെയ്ദീപശോഭയിൽ തെളിഞ്ഞു കാണുമ്പോൾ എല്ലാ ദുഃഖവും നാം മറക്കുന്നു.
3 mins
September 16-30, 2025
Jyothisharatnam
നവരാത്രിയും ദേവിയുടെ ഒൻപത് ഭാവാരാധനയും
നവരാത്രിയിലെ ഒൻപത് ദിവസങ്ങളിലെ ഓരോ രാത്രി കളും ദുർഗ്ഗാദേവിയുടെ ഓരോ ഭാവങ്ങൾക്കുവേണ്ടി സമർപ്പിക്കപ്പെട്ടിരിക്കുന്നു.
2 mins
September 16-30, 2025
Jyothisharatnam
'നവ' പ്രാധാന്യം
നവഗ്രഹങ്ങൾ
1 min
September 16-30, 2025
Jyothisharatnam
ഉള്ളിലും ഉയിരിലും അമ്മ
കൈതപ്രം ദാമോദരൻ നമ്പൂതിരി
2 mins
September 16-30, 2025
Listen
Translate
Change font size
