Facebook Pixel സ്ത്രീ ശാക്തീകരണത്തിന്റെ ദൈവിക ഭാവവുമായി ശ്രീ ആറ്റുകാൽ ഭഗവതി | Jyothisharatnam - religious-spiritual - इस कहानी को Magzter.com पर पढ़ें
मैगज़्टर गोल्ड के साथ असीमित हो जाओ

मैगज़्टर गोल्ड के साथ असीमित हो जाओ

10,000 से अधिक पत्रिकाओं, समाचार पत्रों और प्रीमियम कहानियों तक असीमित पहुंच प्राप्त करें सिर्फ

$149.99
 
$74.99/वर्ष

कोशिश गोल्ड - मुक्त

സ്ത്രീ ശാക്തീകരണത്തിന്റെ ദൈവിക ഭാവവുമായി ശ്രീ ആറ്റുകാൽ ഭഗവതി

Jyothisharatnam

|

February 16-29, 2024

ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25 ന്

സ്ത്രീ ശാക്തീകരണത്തിന്റെ ദൈവിക ഭാവവുമായി ശ്രീ ആറ്റുകാൽ ഭഗവതി

സ്ത്രീകളുടെ ശബരിമല എന്ന് ഖ്യാതി കേട്ട് ആറ്റുകാൽ ദേവീക്ഷേത്രത്തിൽ ഈ വർഷത്തെ പൊങ്കാല മഹോത്സവം 2024 ഫെബ്രുവരി 25 ഞായറാഴ്ചയാണ്. സ്ത്രീകളുടെ ആവേശവും ആനന്ദവുമായ സാക്ഷാൽ ആറ്റുകാലമ്മയുടെ ഉത്സവനാളുകളാണ് പൊങ്കാലയോട് അനുബന്ധിച്ചുള്ള 10 ദിവസങ്ങൾ... ഭൂമിയെ പ്രതിനിധീകരിക്കുന്ന മൺക ലവും അരിയും മറ്റുഭൂതങ്ങളായ വായു, ജലം, ആകാശം, അഗ്നി എന്നിവയോട് ചേരുമ്പോൾ ഉണ്ടാകുന്ന ആനന്ദമാണ് യഥാർത്ഥത്തിൽ പൊങ്കാല നിവേദ്യം.

പൊങ്കാലയ്ക്ക് പുതിയ മൺകലവും പച്ചരിയും ശർക്കരയും നെയ്യും നാളീകേരവും മറ്റുമാണ് ഉപയോഗിക്കുന്നത്. പഞ്ചഭൂതാത്മകമായ ശരീരത്തിൽ ഉൾക്കൊണ്ടിരിക്കുന്ന അംശങ്ങൾ ഒന്നിച്ചുചേരുമ്പോൾ അതിൽ നിന്നുണ്ടാകുന്ന ആനന്ദം പ്രതീകാത്മകമായ ഒന്നാണ്. പൊങ്കാല മഹോത്സവത്തിൽ ഭക്തരായ സ്ത്രീജനങ്ങൾ ജാതിമതഭേദമെന്യേ പൊങ്കാല നിവേദ്യം സ്വയം പാകം ചെയ്ത് ആറ്റുകാലമ്മയ്ക്ക് സമർപ്പിച്ച് സായൂജ്യമടയുന്നു.

ആശ്രയിക്കുന്നവരെ രക്ഷിക്കുന്ന ദേവി മഹാമായയാണ് ആറ്റുകാലമ്മ. ചിലപ്പതികാരത്തിലെ കണ്ണകിയുടെ സങ്കൽപ്പത്തിലും സ്ത്രീ ശാക്തീകരണത്തിന്റെ ദൈവിക ഭാവത്തിലും ദാരുകനിഗ്രഹശേഷം കോപം ശമിക്കുന്ന ഭാവത്തിലുമാണ് ആറ്റുകാലമ്മ. ആ അമ്മയുടെ ഏറ്റവും പ്രധാന ദിവസമാണ് കുംഭത്തിലെ പൂരം നക്ഷത്രം. ഈ ദിവസം ആണ് അമ്മയ്ക്ക് ഭക്തജനങ്ങൾ നേരിട്ട് നിവേദ്യം അർപ്പിക്കുന്നത്. ദേവിക്കുള്ള ആത്മസമർപ്പണമാണ് പൊങ്കാല. പൊങ്കാല അർപ്പിച്ച് ദേവി യോട് ഉള്ളുതുറന്ന് പ്രാർത്ഥിച്ചാൽ ഫലം ഉറപ്പാണ് എന്നാണ് വിശ്വാസം. ഭക്തൻ തന്റെ മനസ്സും ശരീരവും ധനവും അമ്മയ്ക്ക് സമർപ്പിക്കുന്നതിന് തുല്യമാണ് പൊങ്കാല സമർപ്പിക്കു ന്നത്. തനുമനധന സമർപ്പണം എന്നാണ് പൊങ്കാലയെ വിശേഷിപ്പിക്കുന്നത്. വ്രതമെടുത്ത് ദർശനം നടത്തുന്നത് തനു സമർപ്പണം. അമ്മയോടുള്ള പ്രാർത്ഥന മനസ്സമർപ്പണം നിവേദ്യവസ്തുക്കൾ കൊണ്ടുള്ളത് ധനസമർപ്പണം. ഇത് മൂന്നും ഒത്തുചേരുമ്പോൾ പൂർണ്ണമായ സമർപ്പണം തന്നെയാകും.

മംഗല്യഭാഗ്യത്തിനും സത്സന്താനത്തിനും അമ്മയ്ക്കരികിൽ അഭയം തേടുന്നവർക്ക് ഒരിക്കലും ദുഃഖിക്കേണ്ടി വരില്ലെന്നാണ് അനുഭവസാക്ഷ്യങ്ങൾ. പാർവ്വതിദേവിയുടെ അവതാരമായ കണ്ണകി സങ്കൽപ്പമാണ് ദേവിയുടേത്. വടക്ക് ദർശനമായിരിക്കുന്ന ദേവി സൗമ്യഭാവത്തിലാണ്. ദേവിയുടെ രണ്ട് വിഗ്രഹങ്ങൾ ശ്രീകോവിലിൽ ഉണ്ട്. മൂലവി ഗ്രഹവും അഭിഷേകവിഗ്രഹവും. മൂലവിഗ്രഹത്തിൽ അഭിഷേകം നടത്താറില്ല. രത്നങ്ങളും സ്വർണ്ണ അങ്കിയും കൊണ്ട് മൂലവിഗ്രഹം അണിയിച്ചൊരുക്കിയിരിക്കുന്നു.

Jyothisharatnam

यह कहानी Jyothisharatnam के February 16-29, 2024 संस्करण से ली गई है।

हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।

क्या आप पहले से ही ग्राहक हैं?

Jyothisharatnam से और कहानियाँ

Jyothisharatnam

Jyothisharatnam

അഭിരാമി അന്താദി ഭക്തരെ സംരക്ഷിക്കുന്ന കാവ്യം

തഞ്ചാവൂരിലെ തിരുക്കടയൂർ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ശിവഭഗവാനോടൊപ്പം ആരാധിക്കപ്പെടുന്ന അഭിരാമി ദേവിയെ സ്തുതിച്ചുകൊണ്ട് ദേവിയുടെ തീവ്രഭക്തനും സന്യാസിയും ഭക്തകവിയുമായ സുബ്രഹ്മണ്യ അയ്യർ തമിഴിൽ രചിച്ച നൂറ് കവിതകളുടെ സമാഹാരമാണ് അഭിരാമി അന്തരാദി.

time to read

1 mins

May 16-31, 2026

Jyothisharatnam

Jyothisharatnam

യുവതലമുറയിലെ ഗുരുതരമായ പ്രശ്നം ഉത്കണ്ഠ

ജ്യോതിഷകാരണങ്ങളും പരിഹാരങ്ങളും

time to read

3 mins

May 16-31, 2026

Jyothisharatnam

Jyothisharatnam

ജീവിതം നൽകുന്ന സ്വർഗ്ഗീയാവസ്ഥ

സന്യാസിയുടെ ഈ കഥയിൽ ജീവിതത്തിന്റെ ആ മഹാരഹസ്യം മറഞ്ഞിരിക്കുന്നു.

time to read

1 mins

May 16-31, 2026

Jyothisharatnam

Jyothisharatnam

മഹാദേവൻ മൂർത്തീഭാവങ്ങൾ

ദേവാദിദേവനെന്നും, മഹാദേവനെന്നുമൊക്കെ നമ്മൾ വിളിച്ചു പ്രാർത്ഥിക്കുന്ന ഭഗവാൻ ശിവന് നിരവധിയായ മൂർത്തി ഭാവങ്ങളാണുള്ളത്. ഈ ഓരോ മൂർത്തി ഭാവത്തോടും കൂടി ഭഗവാനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നും എവിടെയൊക്കെയാണെന്നും അറിയുന്നത് ഭക്തർക്ക് ഏറെ പ്രയോജനകരമായിരിക്കും. പ്രത്യേകിച്ച് ശിവഭക്തർക്ക്.

time to read

4 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

ധർമ്മം തല കാക്കും

ധർമ്മം തല കാക്കും എന്നതു കൊണ്ടാണ് നമ്മൾ അരിമാവുകൊണ്ട് വീട്ടിൽ കോലമിടുന്നത്

time to read

1 min

April 16-30, 2026

Jyothisharatnam

Jyothisharatnam

വേലയും പൂരവും ഉത്സവവും

തൃശൂരിന്റെ ആദ്ധ്യാത്മിക ചൈതന്യത്തിലും സാംസ്ക്കാരിക വളർച്ചയിലും പാറമേക്കാവ് ക്ഷേത്രം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഒരേ ദേവതയ്ക്ക് വേലയും പൂരവും ഉത്സവവും ആചരിക്കുന്ന പതിവില്ല. ഒന്നുകിൽ വേല അല്ലെങ്കിൽ ഉത്സവം അതുമല്ലെങ്കിൽ പുരം ഇതിൽ ഏതെങ്കിലും ഒന്നെ സാധാരണയായി ആചരിക്കാറുള്ളൂ.

time to read

3 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

ശാപങ്ങളും അവയുടെ വ്യത്യസ്ത രൂപങ്ങളും

ശാപത്തിന്റെ സ്വഭാവം വ്യക്തമായി മനസ്സിലാക്കിയതിനു ശേഷമേ അതിനനുസരിച്ചുള്ള പരിഹാര കർമ്മങ്ങൾ ഫലപ്രദമായി നിർവ്വഹിക്കാൻ സാധിക്കൂ.

time to read

1 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

പത്താമുദയ പുണ്യം

പത്താമുദയത്തിന് പത്തു തെ

time to read

2 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

നിഷിദ്ധവാക്കുകൾ കേട്ട് പ്രതികരിച്ചില്ലെങ്കിൽ അത് തനിക്ക് സ്വന്തമെന്നറിയുക

മഹാന്മാരെ സ്മരിക്കണമെന്നും അവരുടെ ജീവിതം ഉദാഹരണമായിക്കണ്ട് ജീവിക്കണമെന്നും പലരും പറയുന്നത്.

time to read

1 min

April 16-30, 2026

Jyothisharatnam

പൊൻവെയിലിൻ ഐശ്വര്യം പേറി.

ഗ്രാമവഴികളിൽ മാത്രമല്ല, ഗ്രാമങ്ങളിലും നഗരങ്ങളിലുമുളള വീടുകളിലെ മുറ്റത്തും പറമ്പിലും കണിക്കൊന്ന പൂത്തുലഞ്ഞു നിൽക്കുന്നു. എങ്ങും എവിടെയും സ്വർണ്ണ നിറത്തിന്റെ വിസ്മയം. ഈ വർഷം മേടം രണ്ടിനാണ് വിഷു. ആ ദിനത്തെ ഐശ്വര്യ പൂർണ്ണമായി വരവേൽക്കാനുള ഒരുക്കങ്ങളിലാണ് മലയാളികൾ.

time to read

1 mins

April 1-15, 2026

Listen

Translate

Share

-
+

Change font size