कोशिश गोल्ड - मुक्त

അശ്വത്ഥവൃക്ഷം അഥവാ കുഞ്ജരശനം

Jyothisharatnam

|

June 01, 2023

ആനയുടെ ഏറ്റവും ഇഷ്ടപ്പെട്ട ആഹാരം ആൽമരത്തിന്റെ ഇലയാണ്.

- ബാബുരാജ് പൊറത്തിശ്ശേരി

അശ്വത്ഥവൃക്ഷം അഥവാ കുഞ്ജരശനം

ഭാരതത്തിന്റെ ദേശീയ വൃക്ഷമാണ് ആൽമരം. ഭാരതീയർ വളരെ ശ്രേഷ്ഠവും പവിത്രവും ആയി കരുതി പുണ്യ വൃക്ഷമായി ആരാധിക്കുന്ന ആലിന് തീർച്ചയായും ആ സ്ഥാനത്തിന് അർഹതയുണ്ട്. പേരാൽ, അരയാൽ, ഇത്തിയാൽ, കല്ലാൽ തുടങ്ങിയയിനം ആൽമര ങ്ങളുണ്ട്. വൃക്ഷരാജൻ എന്നറിയ പ്പെടുന്ന ആൽമരത്തിന് 2000 വർഷത്തോളം ആയുസ്സുണ്ടാവുമത്രേ. ആൽമരത്തിന്റെ ഗുണഗണ ങ്ങളിൽ അതിപ്രധാനമായത് അന്തരീക്ഷത്തെ നിരന്തരം ശുദ്ധീകരിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ്.

പ്രാണവായുവായ ഓക്സിജൻ എല്ലായ്പ്പോഴും പ്രദാനം ചെയ്തു കൊണ്ടിരിക്കുന്ന വൃക്ഷ വർഗ്ഗമാണ് അശ്വത്ഥം. അഥവാ ആൽമരം. മറ്റെല്ലാ വൃക്ഷങ്ങളും ശ്വസനത്തിന് അന്തരീക്ഷത്തിലെ ഓക്സിജനെ സ്വീകരിക്കുകയും കാർബൺ ഡൈ ഓക്സൈഡ് അഥവാ അംഗാരാമ്ലവാതകം പുറപ്പെടുവിക്കുകയും ചെയ്യുന്നു.

ആനയുടെ ഏറ്റവും ഇഷ്ടപ്പെട്ട ആഹാരം ആൽമരത്തിന്റെ ഇലയാണ്. അരചൻ ആൽ എന്നുപറയുന്ന അരയാൽ ആനയ്ക്ക് പ്രിയപ്പെട്ട ആഹാരം ആയതുകൊണ്ട് കുരശനം എന്ന പേരിലും അറിയപ്പെടുന്നു. കുഞ്ജരം എന്നാൽ ആന അശനം എന്നാൽ ഭക്ഷണം കഴിക്കൽ. ആൽമരത്തിന്റെ ഇല സദാ ചലിച്ചുകൊണ്ടിരിക്കുന്നതിനാൽ ചലദല(ചലിക്കുന്ന ദളം) എന്നും അറിയപ്പെടുന്നുണ്ട്. വളരെയധികം ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്ന മരമായതുകൊണ്ടുതന്നെ നമ്മുടെ നാട്ടിൽ വഴിവക്കിലൊക്കെ കാണുന്ന വളരെ പഴക്കം ചെന്ന ആൽമരങ്ങളുടെ ചുവടുകൾ സഞ്ചാരികൾക്ക് എന്നും വിശ്രമസ്ഥലമായിരുന്നു.

ശ്രീബുദ്ധന് ജ്ഞാനപ്രാപ്തി ലഭിച്ചത് ആൾമരച്ചുവട്ടിൽ ധ്യാന നിരതനായിരുന്നപ്പോഴാണെന്ന് ഐതിഹ്യങ്ങളിൽ പ്രസ്താവിച്ചിട്ടുണ്ട്. ബോധിവൃക്ഷം എന്ന് അരയാലിന് വിശേഷാർത്ഥം കൽപ്പിച്ചിരിക്കുന്നത് അതിനാലാണ്.

ആൽമരത്തിന്റെ മൂലഭാഗത്ത് ദീപം കൊളുത്തി പൂജ ചെയ്യുന്ന ആചാരം വടക്കേ ഇന്ത്യയിൽ ഇപ്പോഴും നിലനിൽക്കുന്നു. ഇത്തരം പൂജാപ്രക്രിയയിൽ സാധകന് അനിവാര്യമായ ഓക്സിജന്റെ ലഭ്യത ഉണ്ടാകുകയും ആയുരാരോഗ്യസൗഖ്യത്തിന് കാരണമാകുന്നുവെന്ന ശാസ്ത്രീയതയും ഉണ്ട് ഈ ആചാരത്തിന്. വൃക്ഷങ്ങളെ പൂജിക്കുന്ന ആചാരാനുഷ്ഠാനങ്ങൾ ചെയ്യുന്നവർ ഹൈന്ദവരും ബുദ്ധമതക്കാരുമാണ്. അശ്വത്ഥം, തുളസി, വില്വവൃക്ഷം തുടങ്ങിയവർ കൂടാതെ 28 നക്ഷത്രങ്ങളെ പ്രതിനിധീകരിക്കുന്ന വൃക്ഷങ്ങൾ പൂജിക്കുന്ന തത്വത്തിലധിഷ്ഠിതമാണ് ഹൈന്ദവം.

Jyothisharatnam से और कहानियाँ

Jyothisharatnam

Jyothisharatnam

വാക്കുകൾ വാസനപ്പൂക്കൾ

കവികൾക്കും കലാകാരന്മാർക്കും വാക്കുകൾ തോക്കിന് തുല്യമാണ്.

time to read

1 min

October 16-31, 2025

Jyothisharatnam

Jyothisharatnam

ഓങ്കാര പൊരുൾ തേടി

കണ്ണൂരിൽ നിന്നും കൂത്തുപറമ്പിലേക്കുള്ള വഴിയിലാണ് പെരളശ്ശേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ സുബ്രഹ്മണ്യക്ഷേത്ര വുമായി ബന്ധപ്പെട്ട് ഈ ദേശത്തിന് രണ്ടുപേരുകളുണ്ട്. ഒന്ന്, പെരളശ്ശേരി എന്നാണെങ്കിൽ മകരി എന്നാണ് മറ്റൊരു പേര്.

time to read

2 mins

October 16-31, 2025

Jyothisharatnam

Jyothisharatnam

ഒരു കാര്യം വിധിക്കും മുമ്പ് പലവട്ടം ആലോചിക്കുക

വഴിപോക്കരെ ഉപദ്രവിക്കുന്നത് നിർത്തലാക്കുകയും ക്ഷേമഭരണ സംവിധാനങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്തു

time to read

1 min

October 16-31, 2025

Jyothisharatnam

Jyothisharatnam

കർപ്പൂരപ്രിയന് ഹരഹരോഹര

സന്താനഭാഗ്യത്തിന് ഏറെ ഗുണകരമാണ് ഷഷ്ഠിവ്രതം. മാറാ രോഗങ്ങൾ കൊണ്ട് ദുരിതം അനുഭവിക്കുന്നവർക്കും ഷഷ്ഠിവ്രതം എടുത്താൽ രോഗശാന്തി ഉണ്ടാകും. വെളുത്തപക്ഷത്തിലെ ഷഷ്ഠിയാണ് ഉത്തമം.

time to read

1 mins

October 16-31, 2025

Jyothisharatnam

Jyothisharatnam

സപ്തമാതൃക്കളും വ്യാളീമുഖവും

ശിവ ക്ഷേത്രം, മഹാവിഷ്ണു ക്ഷേത്രം ഒഴിച്ച് മറ്റെല്ലാ ക്ഷേത്രങ്ങളിലും വ്യാളീമുഖം 'കിംപുരുഷരൂപം സ്ഥാപിക്കപ്പെട്ടു കാണുന്നു

time to read

2 mins

October 16-31, 2025

Jyothisharatnam

Jyothisharatnam

നിറങ്ങളുടെ ഉത്സവം

എവിടെയും ആഹ്ലാദത്തിമിർപ്പിന്റെയും സന്തോഷത്തിന്റെയും ആരവങ്ങളുടെയും അലയടികൾ. കുട്ടികളും യുവാക്കളും പ്രായമായവരുമെല്ലാം സന്തോഷത്തിന്റെ നിറവിൽ തങ്ങളുടെ വർണ്ണങ്ങളുടെ ഉത്സവമായ ദീപാവലിയെ എതിരേൽക്കാൻ സജ്ജമായിക്കഴിഞ്ഞു. നാടും നഗരവും ഒരു പ്രത്യേക ഉണർവിന്റെ ലോകത്തിലേക്ക് വഴുതിവീണ പ്രതീതി. വീടും പരിസരവും ഒരുത്സവത്തിന്റെ അതിരറ്റ ആവേശത്തോടെ ദീപാവലിയെ സ്വീകരിക്കുവാൻ തയ്യാറായിക്കഴിഞ്ഞു.

time to read

2 mins

October 16-31, 2025

Jyothisharatnam

Jyothisharatnam

ബാലരൂപേണ ഓടക്കുഴലേന്തിയ ഉണ്ണിക്കണ്ണൻ

ഗോപിക്കുറിയും പീലിത്തിരുമുടിയും കുറുനിരകളും, മുത്തരഞ്ഞാണവും വനമാലയും കാൽത്തളകളും കൈകളിൽ വെണ്ണയും മുരളിയുമായി നിൽക്കുന്ന മനോഹരരൂപം നെയ്ദീപശോഭയിൽ തെളിഞ്ഞു കാണുമ്പോൾ എല്ലാ ദുഃഖവും നാം മറക്കുന്നു.

time to read

3 mins

September 16-30, 2025

Jyothisharatnam

നവരാത്രിയും ദേവിയുടെ ഒൻപത് ഭാവാരാധനയും

നവരാത്രിയിലെ ഒൻപത് ദിവസങ്ങളിലെ ഓരോ രാത്രി കളും ദുർഗ്ഗാദേവിയുടെ ഓരോ ഭാവങ്ങൾക്കുവേണ്ടി സമർപ്പിക്കപ്പെട്ടിരിക്കുന്നു.

time to read

2 mins

September 16-30, 2025

Jyothisharatnam

Jyothisharatnam

'നവ' പ്രാധാന്യം

നവഗ്രഹങ്ങൾ

time to read

1 min

September 16-30, 2025

Jyothisharatnam

Jyothisharatnam

ഉള്ളിലും ഉയിരിലും അമ്മ

കൈതപ്രം ദാമോദരൻ നമ്പൂതിരി

time to read

2 mins

September 16-30, 2025

Translate

Share

-
+

Change font size