कोशिश गोल्ड - मुक्त
കൃഷ്ണാ നീ ബേഗനേ..ബാരോ...
Jyothisharatnam
|June 01, 2023
ജീവിതത്തിൽ ഒരിക്കലെങ്കിലും രുഗ്മിണി ലാളിച്ച ഈ മഹനീയ വിഗ്രഹം കൺകുളിർക്കെ കണ്ടില്ലെങ്കിൽ അതൊരു തീരാനഷ്ടം തന്നെ
മംഗലാപുരത്തു നിന്ന് കൊല്ലൂർ മൂകാംബികയിലേക്ക് യാത്ര പോകുമ്പോൾ ഇടയ്ക്കുള്ള പ്രധാനപ്പെട്ട ഒരു ബസ്സ്റ്റോപ്പാണ് ഉഡുപ്പി. ഉഡുപ്പി ബസ്സ്റ്റാന്റിൽ നിന്നും അഞ്ചുമിനിറ്റ് നടന്നാലെത്തുന്ന ദൂരത്തിലാണ് ലോകപ്രശസ്തമായ ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം. ദ്വാരകയ്ക്കുശേഷം ഭഗവാൻ ബാലലീലകളാടി കളിച്ച മണ്ണ്.
"കൃഷ്ണാ നീ ബേഗനെ ബാരോ...' എന്ന ഗാനം കേൾക്കുമ്പോഴൊക്കെ ഉഡുപ്പി കടകോൽ കൃഷ്ണനെ ഓർക്കണം. ദക്ഷിണകർണ്ണാടകത്തിലെ ഒരു ഗ്രാമീണനായ കാലിച്ചെക്കൻ പണ്ട് ഈ ക്ഷേത്രപരിസരത്തുകൂടി കാലിമേക്കാൻ പോയി. നല്ല വേഷഭൂഷാദികളോ ആഢ്യത്വമോ ഇല്ലാത്തതു കൊണ്ടുതന്നെ അതിനകത്ത് പ്രവേശിപ്പിക്കില്ലെന്നു ചിന്തിച്ച ബാലൻ പലപ്പോഴും പുറംചുവരിലെ കിളിവാതിലിലൂടെ അകത്തേയ്ക്ക് എത്തി നോക്കിയിരുന്നു. അപ്പോൾ ആ ബാലന്റെ ഉള്ളിൽ നിന്നൂറി വന്ന ഭക്തിയുടെ മധുരഭാഷണമായിരുന്നു ഈ നാടോടിഗാനം. ഭഗവാൻ ആ സാധു ശുദ്ധഭക്തന്റെ വിളി കേട്ടുവെന്നും കാലിമേയ്ക്കുന്നിടത്ത് അവനോടൊപ്പം ബാലലീലകളാടിയെന്നും കഥകൾ സൂചിപ്പിക്കു ന്നു.
ഉഡുപ്പിയുടെ കഥ
ഉഡു' എന്നാൽ നക്ഷത്രം. "ഉഡുപാ എന്നാൽ നക്ഷത്രങ്ങളുടെ ദൈവം. ദക്ഷപ്രജാപതിയുടെ ശാപം തീർക്കാനായി ഈ സ്ഥലത്ത് ഗ്രഹദേവനായ "ചന്ദ്രൻ' തപസ്സിരുന്നു. ഒടുവിൽ പരമശിവൻ പ്രത്യക്ഷപ്പെട്ടു ശാപമുക്തനാക്കി. അങ്ങനെ ചന്ദ്രൻ തപസ്സുചെയ്ത ഈ സ്ഥലം ചന്ദ്രമൗലീശ്വർ എന്നറിയപ്പെട്ടു. ഇന്നും ഇവിടെ ചന്ദ്രമൗലീശ്വരക്ഷേത്രം ഉണ്ട്. കാലാന്തരത്തിൽ നക്ഷത്രം തപസ്സ് ചെയ്ത സ്ഥലമെന്ന നിലയ്ക്ക് ഉഡുപ്പി' എന്നറിയപ്പെട്ടു.
ഉഡുപ്പിയും പരശുരാമനും
ക്ഷത്രിയ നിഗ്രഹം നടത്തി തന്റെ തേരോട്ടം അവസാനിപ്പിച്ച പരശുരാമൻ അതിൽ പശ്ചാത്തപിച്ച് ഒരു മഹായജ്ഞം നടത്തി തന്റെ മുഴുവൻ ഭൂസ്വത്തും ബ്രാഹ്മണർക്ക് ദാനം നൽകി. ഇനിയൊന്നും തന്റെ പക്കൽ ശേഷിക്കുന്നില്ലെന്നു കണ്ട് പരശുരാമൻ കടലിൽ നിന്നുയർത്തിയെടുത്ത കന്യാകുമാരി മുതൽ ഗോകർണ്ണം വരെയുള്ള ഭൂമിയാണ് കേരളം. ഈ പരശുരാമ ക്ഷേത്രത്തിന്റെ രാജാവായി അദ്ദേഹം തന്റെ പരമഭക്തനായ രാമഭോജനെ വാഴിച്ചു.
यह कहानी Jyothisharatnam के June 01, 2023 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Jyothisharatnam से और कहानियाँ
Jyothisharatnam
വാക്കുകൾ വാസനപ്പൂക്കൾ
കവികൾക്കും കലാകാരന്മാർക്കും വാക്കുകൾ തോക്കിന് തുല്യമാണ്.
1 min
October 16-31, 2025
Jyothisharatnam
ഓങ്കാര പൊരുൾ തേടി
കണ്ണൂരിൽ നിന്നും കൂത്തുപറമ്പിലേക്കുള്ള വഴിയിലാണ് പെരളശ്ശേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ സുബ്രഹ്മണ്യക്ഷേത്ര വുമായി ബന്ധപ്പെട്ട് ഈ ദേശത്തിന് രണ്ടുപേരുകളുണ്ട്. ഒന്ന്, പെരളശ്ശേരി എന്നാണെങ്കിൽ മകരി എന്നാണ് മറ്റൊരു പേര്.
2 mins
October 16-31, 2025
Jyothisharatnam
ഒരു കാര്യം വിധിക്കും മുമ്പ് പലവട്ടം ആലോചിക്കുക
വഴിപോക്കരെ ഉപദ്രവിക്കുന്നത് നിർത്തലാക്കുകയും ക്ഷേമഭരണ സംവിധാനങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്തു
1 min
October 16-31, 2025
Jyothisharatnam
കർപ്പൂരപ്രിയന് ഹരഹരോഹര
സന്താനഭാഗ്യത്തിന് ഏറെ ഗുണകരമാണ് ഷഷ്ഠിവ്രതം. മാറാ രോഗങ്ങൾ കൊണ്ട് ദുരിതം അനുഭവിക്കുന്നവർക്കും ഷഷ്ഠിവ്രതം എടുത്താൽ രോഗശാന്തി ഉണ്ടാകും. വെളുത്തപക്ഷത്തിലെ ഷഷ്ഠിയാണ് ഉത്തമം.
1 mins
October 16-31, 2025
Jyothisharatnam
സപ്തമാതൃക്കളും വ്യാളീമുഖവും
ശിവ ക്ഷേത്രം, മഹാവിഷ്ണു ക്ഷേത്രം ഒഴിച്ച് മറ്റെല്ലാ ക്ഷേത്രങ്ങളിലും വ്യാളീമുഖം 'കിംപുരുഷരൂപം സ്ഥാപിക്കപ്പെട്ടു കാണുന്നു
2 mins
October 16-31, 2025
Jyothisharatnam
നിറങ്ങളുടെ ഉത്സവം
എവിടെയും ആഹ്ലാദത്തിമിർപ്പിന്റെയും സന്തോഷത്തിന്റെയും ആരവങ്ങളുടെയും അലയടികൾ. കുട്ടികളും യുവാക്കളും പ്രായമായവരുമെല്ലാം സന്തോഷത്തിന്റെ നിറവിൽ തങ്ങളുടെ വർണ്ണങ്ങളുടെ ഉത്സവമായ ദീപാവലിയെ എതിരേൽക്കാൻ സജ്ജമായിക്കഴിഞ്ഞു. നാടും നഗരവും ഒരു പ്രത്യേക ഉണർവിന്റെ ലോകത്തിലേക്ക് വഴുതിവീണ പ്രതീതി. വീടും പരിസരവും ഒരുത്സവത്തിന്റെ അതിരറ്റ ആവേശത്തോടെ ദീപാവലിയെ സ്വീകരിക്കുവാൻ തയ്യാറായിക്കഴിഞ്ഞു.
2 mins
October 16-31, 2025
Jyothisharatnam
ബാലരൂപേണ ഓടക്കുഴലേന്തിയ ഉണ്ണിക്കണ്ണൻ
ഗോപിക്കുറിയും പീലിത്തിരുമുടിയും കുറുനിരകളും, മുത്തരഞ്ഞാണവും വനമാലയും കാൽത്തളകളും കൈകളിൽ വെണ്ണയും മുരളിയുമായി നിൽക്കുന്ന മനോഹരരൂപം നെയ്ദീപശോഭയിൽ തെളിഞ്ഞു കാണുമ്പോൾ എല്ലാ ദുഃഖവും നാം മറക്കുന്നു.
3 mins
September 16-30, 2025
Jyothisharatnam
നവരാത്രിയും ദേവിയുടെ ഒൻപത് ഭാവാരാധനയും
നവരാത്രിയിലെ ഒൻപത് ദിവസങ്ങളിലെ ഓരോ രാത്രി കളും ദുർഗ്ഗാദേവിയുടെ ഓരോ ഭാവങ്ങൾക്കുവേണ്ടി സമർപ്പിക്കപ്പെട്ടിരിക്കുന്നു.
2 mins
September 16-30, 2025
Jyothisharatnam
'നവ' പ്രാധാന്യം
നവഗ്രഹങ്ങൾ
1 min
September 16-30, 2025
Jyothisharatnam
ഉള്ളിലും ഉയിരിലും അമ്മ
കൈതപ്രം ദാമോദരൻ നമ്പൂതിരി
2 mins
September 16-30, 2025
Translate
Change font size
