कोशिश गोल्ड - मुक्त
ബിറ്റ്കോയിൻമുതൽ ടെതെർവരെ പ്രധാനപ്പെട്ട 5 ക്രിപ്റ്റോകൾ
SAMPADYAM
|February 01,2025
ലോകത്ത് ആയിരത്തിലധികം ക്രിപ്റ്റോകറൻസികൾ നിലവിലുണ്ട്.
-
ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമിച്ച ഡിജിറ്റൽ കറൻസികളാണ് ക്രിപ്റ്റോകറൻസികൾ. ഒരു രാജ്യത്തെ കറൻസിയിലേതെന്ന പോലെ നിശ്ചിതമായ നിയമങ്ങളാൽ ബന്ധിതമാണ് ഓരോ ക്രിപ്റ്റോ കറൻസിയും. ഒരു ക്രിപ്റ്റോ നിർമിക്കുമ്പോൾ തന്നെ അവ എങ്ങനെ ഉപയോഗിക്കണമെന്ന് ഒരു കംപ്യൂട്ടർ കോഡ് വഴി നിശ്ചയിച്ചിരിക്കും. ഓരോ ക്രിപ്റ്റോയുടെയും ഉദ്ദേശ്യവും വിതരണവും അവയെ ബന്ധിക്കുന്ന നിയമങ്ങളും വ്യത്യസ്തമായിരിക്കും.
ഇടപാടുകൾക്കുള്ള ഡിജിറ്റൽ കറൻസി എന്ന തിനപ്പുറം ഇവ ഒരു നിക്ഷേപമാർഗമായും ഉപയോഗിക്കുന്നു. ലോകത്ത് ആയിരത്തിലധികം ക്രിപ്റ്റോകറൻസികൾ നിലവിലുണ്ട്. അവയിൽ ഏറ്റവും ജനശ്രദ്ധ നേടിയതും വിപണിമൂല്യത്തിൽ മുന്നിട്ടുനിൽക്കുന്നതുമായ അഞ്ചു കറൻസികളെ പരിചയപ്പെടാം:
ബിറ്റ്കോയിൻ (Bitcoin - BTC) 2009ൽ സതോഷി നാകാമോട്ടോ എന്ന അജ്ഞാതൻ അവതരിപ്പിച്ച ബിറ്റ്കോയിനാണ് ലോകത്തെ ആദ്യ ക്രിപ്റ്റോ. ഒരു കേന്ദ്ര നിയന്ത്രണ അതോറിറ്റിയില്ലാതെ എങ്ങനെ ഒരു കറൻസിക്കു നില നിൽക്കാം എന്നതിന്റെ ഉദാഹരണമാണ് ബിറ്റ്കോയിൻ. പണമിടപാടു നടത്താൻ മാത്രമല്ല സ്വർണം പോലെ പണത്തിന്റെ മൂല്യം നിലനിർത്താൻ ശേഷിയുള്ള നിക്ഷേപമാർഗം എന്നനിലയിൽ "ഡിജിറ്റൽ ഗോൾഡ്' എന്ന വിളിപ്പേര് ഇതു നേടുകയും ചെയ്തു.
പണപ്പെരുപ്പം കാരണം യുഎസ് ഡോളറടക്കം, സർക്കാരുകൾ നിയന്ത്രിക്കുന്ന കറൻസികളുടെ മൂല്യം ഓരോ വർഷവും ഇടിയുമ്പോഴാണ് ബിറ്റ്കോയിൻ ഏറ്റവും നേട്ടം കൈവരിച്ച നിക്ഷേപമായി മാറുന്നത്. ബിറ്റ്കോയിന്റെ വില വലിയതോതിൽ കൂടാൻ കാരണം അതിന്റെ പരിമിതമായ ലഭ്യതയാണ്. പരമാവ ധി ലഭ്യമാകുന്ന ബിറ്റ്കോയിന്റെ എണ്ണം 21 മില്യൻ അഥവാ 2.1 കോടിയായി നിയന്ത്രിച്ചിട്ടുണ്ട്.
यह कहानी SAMPADYAM के February 01,2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
SAMPADYAM से और कहानियाँ
SAMPADYAM
റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ
വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം
4 mins
May 01, 2026
SAMPADYAM
ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക
മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു
1 mins
May 01, 2026
SAMPADYAM
പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്
തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും
1 min
May 01, 2026
SAMPADYAM
പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്
2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല
2 mins
May 01, 2026
SAMPADYAM
എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും
ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും
2 mins
May 01, 2026
SAMPADYAM
യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും
അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്
1 min
May 01, 2026
SAMPADYAM
താഴും താക്കോലുമുണ്ടോ!
ചിരിയും ചന്തയും
1 mins
April 01, 2026
SAMPADYAM
മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ
വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ
1 min
April 01, 2026
SAMPADYAM
ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം
ആശ്വാസ നടപടികളുമായി ആർബിഐ
1 min
March 01, 2026
SAMPADYAM
പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി
പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.
1 mins
March 01, 2026
Listen
Translate
Change font size
