कोशिश गोल्ड - मुक्त
മടങ്ങിവന്ന മേട
Vanitha Veedu
|September 2024
ഇത് ചരിത്രത്തിലെ - അപൂർവ സംഭവം. ചെലവായത് പത്ത് കോടി രൂപയിലേറെ. കാത്തിരിക്കുന്നത് യുഎൻ ബഹുമതി
അന്നും ഇന്നും ചരിത്രത്തിനൊപ്പമാണ് ആലുംമൂട്ടിൽ മേടയുടെ സഞ്ചാരം. 19-ാം നൂറ്റാണ്ടിൽ തിരുവിതാംകൂറിലെ ഏറ്റവും വലിയ സ്വകാര്യ കെട്ടിടം, ആദ്യമായി കാർ വാങ്ങിയ വീട്, ഏറ്റവും വലിയ നികുതിദായകരുടെ തറവാട്... പ്രൗഢിയുടെ കഥകൾക്കൊടുവിൽ ഇപ്പോൾ ഇതാ അപൂർവതയുടെ പുതിയ ഒരു അധ്യായം "ആലുംമൂട്ടിൽ മേട പുനർജനിച്ചിരിക്കുന്നു!' ഹരിപ്പാടിനടുത്ത് മുട്ടത്ത് പഴയ മേട നിന്നിരുന്ന അതേ സ്ഥലത്ത്, അതേ വലുപ്പത്തിലും രൂപത്തിലുമാ ണ് മേട പുനർനിർമിച്ചിരിക്കുന്നത്. പഴയ മേടയുടെ നിർമാണവസ്തുക്കളിൽ പകുതിയോളം പുനരുപയോഗിച്ചു. തടിയെങ്കിൽതടി, കല്ലെങ്കിൽ കല്ല്... അങ്ങനെ പണ്ട് എന്തായിരുന്നോ അത് തന്നെ പുതിയതായി ഉപയോഗിച്ചായിരുന്നു പുനർനിർമാണം. രണ്ടര വർഷം മുൻപ് ആരംഭിച്ച ജോലികൾ ജൂലൈയിൽ പൂർത്തിയായി. മേടയ്ക്കൊപ്പം ഉണ്ടായിരുന്ന നാലുകെട്ടിന്റെയും പത്തായപ്പുരയുടെയും നവീകരണം നടന്നുകൊണ്ടിരിക്കുന്നു. പത്തു കോടി രൂപയോളമാണ് ഇതുവരെയുള്ള ചെലവ്. കേരളചരിത്രത്തിൽ അപൂർവമാണ് ഇങ്ങനെയൊരു പുനർനിർമാണം
ചരിത്ര സാക്ഷി; നൂറ്റാണ്ടിന്റെ പഴക്കം
തിരുവിതാംകൂർ രാജാക്കന്മാർ ചാന്നാർ' പദവി നൽകി ആദരിച്ച ഈഴവ കുടുംബമാണ് ആലുംമൂട്ടിൽ. ഇവിടെ നിന്നാണ് രാജാവിന് സൈനികരെയും പടക്കോപ്പുകളെയും നൽകിയിരുന്നത്. കായംകുളം, കാർത്തികപ്പള്ളി കമ്പോളങ്ങളുടെ പൂർണമായ നിയന്ത്രണം ഇവർക്കായിരുന്നു. ആലുംമൂട്ടിൽ തറവാട്ടിലെ ഏറ്റവും പ്രതാപശാലിയായ കാരണവർ കൊച്ചുകുഞ്ഞ് ചാന്നാരുടെ കാലത്താണ് മേട പണികഴിപ്പിക്കുന്നത്. 1904 -ൽ തുടങ്ങിയ നിർ മാണം 1906- ൽ പൂർത്തിയായി.
മൂന്നുനിലയായിരുന്നു മേട. അതിഥികളെ സ്വീകരിച്ച് സൽക്കരിക്കാനുള്ള സൗകര്യങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. മൂ ന്ന് മുറികളും വലിയ ഹാളും താഴത്തെ നിലയിലും രണ്ട് മുറിയും ഹാളും രണ്ടാം നിലയിലുമുണ്ടായിരുന്നു. 6600 ചതുരശ്രയടിയായിരുന്നു ഈ രണ്ട് നിലകളുടെ മാത്രം വിസ്തീർണം. മേടയോട് ചേർന്ന നാലുകെട്ടിലായിരുന്നു കുടുംബാംഗങ്ങളുടെ താമസം. അതുകാരണം മേടയിൽ അടുക്കള ഉണ്ടായിരുന്നില്ല.
ഭരണകർത്താക്കളും വ്യാപാരികളും മേടയിലെ നിത്യസന്ദർശകരായിരുന്നു. ശ്രീനാരായണഗുരു പലവട്ടം മേടയിൽ താമസിച്ചിട്ടുണ്ട്. ആലുംമൂട്ടിൽ കുടുംബാംഗമായ ടി. കെ. മാധവൻ എ സ്എൻഡിപി യോഗം സംഘടനാ സെക്രട്ടറി ആയിരുന്നപ്പോൾ മേടയിലെ ഒരു മുറിയാണ് ഓഫിസ് ആയി ഉപയോഗിച്ചിരുന്നത്.
यह कहानी Vanitha Veedu के September 2024 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha Veedu से और कहानियाँ
Vanitha Veedu
അറിഞ്ഞു ചെയ്യാം അടുക്കളയിലെ ടൈലിങ്
അടുക്കള ഭിത്തി എന്ന സ്ലാഷ് ബാക്ക്, നിലം, കൗണ്ടർ ടോപ് ഇവിടെയെല്ലാം ടൈലിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ
1 min
July 2025
Vanitha Veedu
EV ചാർജിങ് പോയിന്റ് ഒരുക്കുമ്പോൾ
ഇലക്ട്രിക് വാഹനങ്ങൾ പ്രചാരം നേടിത്തുടങ്ങിയതോടെ വീട്ടിൽ ചാർജിങ് പോയിന്റ് നൽകേണ്ടത് ആവശ്യമാണ്
1 mins
July 2025
Vanitha Veedu
മൺസൂണിന്റെ മുഖശ്രീ
മഴക്കാലത്ത് പൂന്തോട്ടം സുന്ദരവും പ്രയോജനപ്രദവുമാക്കുന്ന ചില നാടൻ ചെടികൾ
2 mins
July 2025
Vanitha Veedu
മാർക്ക് കൂട്ടാൻ മികച്ച പഠനമുറി
സ്റ്റഡിറൂമിൽ ഇരുന്നുള്ള പഠനം ഏകാഗ്രത വർധിപ്പിക്കും, മാർക്ക് കൂട്ടും. പഠനമുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
2 mins
July 2025
Vanitha Veedu
ഒരു ചെട്ടിനാടൻ വില്ല
ചെട്ടിനാടിന്റെ തനതു ഘടകങ്ങളും ആഡംബരവും ഇഴുകിച്ചേരുന്നു ഈ അവധിക്കാല വസതിയിൽ
1 min
July 2025
Vanitha Veedu
ട്രസ്സ് റൂഫ് ഒരുക്കാം; കുറഞ്ഞ ചെലവിൽ
1. കിലോയ്ക്ക് 125 രൂപ മുതലാണ് ട്രസ്സ് റൂഫ് നിർമിക്കാനുള്ള സ്ട്രക്ചറൽ ട്യൂബിന്റെ വില 2. 210 ഗ്രേഡിലുള്ള ജിഐ സ്ട്രക്ച റൽ ട്യൂബിനാണ് ഗുണനിലവാരം കൂടു തൽ 3. കിലോയ്ക്ക് 75 രൂപ മുതലാണ് മൈൽഡ് സ്റ്റീൽ (എംഎസ്) സ്ട്രക്ച റൽ ട്യൂബിന്റെ വില 2. ചതുരശ്രയടിക്ക് 28 രൂപ മുതലാണ് ജിഐ റൂഫിങ് ഷീറ്റിന്റെ വില 5. ട്രസ്സ് പിടിപ്പിച്ച് ജിഐ ഷീറ്റ് മേയാൻ ചതുരശ്രയടിക്ക് 130 രൂപ ചെലവ് വരും
1 mins
July 2025
Vanitha Veedu
പല വഴിയിൽ ലാഭം നേടാൻ സ്റ്റീൽ
വീടു നിർമാണത്തിലെ പുതിയ സൂപ്പർ മെറ്റീരിയൽ ആണ് സ്റ്റിൽ. വിവേകപൂർവം ഉപയോഗിച്ചാൽ ചെലവ് 20-30 ശതമാനം കുറയ്ക്കാം.
2 mins
July 2025
Vanitha Veedu
ബെഡ്റൂമിൽ സൗകര്യം കൂട്ടാം
കിടപ്പുമുറിയിൽ സൗകര്യങ്ങളില്ലേ? ചെറിയൊരു പുതുക്കലിലൂടെ ബെഡ്റൂം പുതിയൊരു ലോകമാക്കാം.
3 mins
July 2025
Vanitha Veedu
ഈടുനിൽക്കും സ്റ്റീൽ ഫർണിച്ചർ
1. ജിഐ, എംഎസ്, എസ്എസ് എന്നീ ഇനം സ്റ്റീൽ ഉപയോഗിച്ച് ഫർണിച്ചർ നിർമിക്കാം 2. പൗഡർ കോട്ടിങ്, മെറ്റാലിക് പെയിന്റ് എന്നിവ വഴി ഫർണിച്ചറിന് ഇഷ്ടനിറം നൽകാം 3. സ്റ്റീലിനൊപ്പം തടി, ഗ്ലാസ് എന്നിവ ചേർത്തും ഫർണിച്ചർ നിർമിക്കാം 4. കസ്റ്റമൈസ്ഡ് ഡിസൈനിലുള്ള ഫർണിച്ചർ രണ്ടാഴ്ച കൊണ്ട് ലഭിക്കും 5. ഇന്റീരിയറിലെ മൾട്ടിപർപ്പസ് ഫർണിച്ചർ നിർമിക്കാൻ സ്റ്റീൽ ആണ് ഏറ്റവും അനുയോജ്യം
1 min
July 2025
Vanitha Veedu
മാലിന്യ സംസ്കരണവും വീടിനകത്തെ പരിസ്ഥിതിയും
ശരിയായ മാലിന്യ നിർമാർജനവും ആരോഗ്യം പകരുന്ന നിർമാണവും ഹരിതഭവനങ്ങളുടെ അവിഭാജ്യ ഘടകങ്ങളാണ്
2 mins
July 2025
Listen
Translate
Change font size
