कोशिश गोल्ड - मुक्त

മക്കൾ മാഹാത്മ്യം

Manorama Weekly

|

July 26,2025

കഥക്കൂട്ട്

- തോമസ് ജേക്കബ്

മക്കൾ മാഹാത്മ്യം

അറുനൂറു മക്കളുണ്ടായിരുന്ന ഒരു നാടുവാഴിയുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കും മൊസാമ്പിക്കിനും ഇടയ്ക്കുള്ള സ്വാസിലാൻഡിൽ അറുനൂറെന്നത് കൃത്യം കണക്കല്ല. ഒരു കൊട്ടക്കണക്കാണ്. ഭാര്യമാരുടെ എണ്ണം സെഞ്ചുറി കടന്നിരുന്നു.

നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ സന്താനസൗഭാഗ്യമുണ്ടായത് കരിപ്പാപ്പറമ്പിൽ ഡൊമിനിക് വക്കീലിനാവുമോ? ആദ്യഭാര്യ മരിച്ചശേഷം രണ്ടാമതും വിവാഹിതനായ അദ്ദേഹത്തിന് രണ്ടു വിവാഹങ്ങളിലും കൂടെ 22 മക്കൾ.

ഒല്ലൂർ, പുതുക്കാട്ടു പ്രദേശത്തെ കത്തോലിക്ക ഇടവകകൾക്കു കീഴിൽ ഏറ്റവും കൂടുതൽ മക്കൾക്കു ജന്മം നൽകിയതിന് ആദരിക്കപ്പെട്ട് 2010 ൽ വിടവാങ്ങിയ ഒല്ലൂർ തട്ടിൽ അന്നമ്മയ്ക്ക് മക്കൾ പതിനെട്ട്. ആ പ്രസവങ്ങളിലൊന്നുപോലും സിസേറിയൻ ആ വേണ്ടിവന്നില്ല.

ആറു വൈദിക മേലധ്യക്ഷന്മാരെ ഓർമിക്കാനുള്ള അവസരം കൂടിയായി മക്കൾ പുരാണം.

അഞ്ചു പുത്രന്മാരും അഞ്ചു പുത്രിമാരുമുള്ള ഒരു കുടുംബത്തിലെ അംഗമാണ് കർദി നാൾ ജോർജ് ആലഞ്ചേരി.

മാതാപിതാക്കളുടെ പത്താമത്തെ മകനാണ് മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ.

ചങ്ങനാശേരി കോച്ചേരിൽ കെ.ജി.ആന്റണിയുടെയും സിസിലിയുടെയും 14 മക്കളിലൊരാളാണ് ബംഗ്ലദേശിലെ വത്തിക്കാൻ പ്രതിനിധിയായിരുന്ന ആർച്ച് ബിഷപ് ജോർജ് കോച്ചേരി.

Manorama Weekly से और कहानियाँ

Listen

Translate

Share

-
+

Change font size