कोशिश गोल्ड - मुक्त

പൊന്നാനി കാവ്യകളരി

Manorama Weekly

|

June 21,2025

വഴിവിളക്കുകൾ

- ആലങ്കോട് ലീലാകൃഷ്ണൻ

പൊന്നാനി കാവ്യകളരി

ആലങ്കോട് ജിഎൽപി സ്കൂളിൽ ഞാൻ നാലാം ക്ലാസിൽ പഠിക്കുന്ന സമയത്ത് കവി കൂടിയായിരുന്ന എം.ടി. കുട്ടികൃഷ്ണ മേനോൻ ആയിരുന്നു ഹെഡ് മാസ്റ്റർ. അദ്ദേഹം എം.ടി. വാസുദേവൻ നായരുടെ ബന്ധുവായിരുന്നു. മാഷ് എംടിയുടെ "രക്തം പുരണ്ട മൺതരികൾ' വായിക്കാൻ തന്നത് ഇപ്പോഴും ഓർക്കുന്നു. കവിത ചൊല്ലലിലേക്കും എഴുത്തിലേക്കും വഴിതിരിച്ചു വിട്ടത് അദ്ദേഹമായിരുന്നു. എന്റെ ജീവിതത്തിലെ ആദ്യത്തെ വഴിവിളക്ക് അദ്ദേഹമാണ്. എം.ടിയോടുള്ള അദ്ദേഹത്തിന്റെ ആരാധന ഞങ്ങൾ നാലാംക്ലാസിൽ പഠിക്കുന്ന കുട്ടികളുമായി അദ്ദേഹം പങ്കുവയ്ക്കുന്നത് ഇപ്പോഴും ഓർമയിലുണ്ട്. അന്ന് അദ്ദേഹം പറഞ്ഞു തന്നൊരു ചിത്രം ഇപ്പോഴും മനസ്സിലുണ്ട്.

“നമ്മുടെ സ്കൂൾ നിൽക്കുന്ന അട്ടേക്കുന്നു നിന്നു നോക്കിയാൽ ദൂരെ നരിമാളന്റെ കുന്ന് കാണാം. അതിന്റെ അപ്പുറത്താണ് എംടിയുടെ കൂടല്ലൂർ, ഹൈസ്കൂളിലേക്ക് എത്തിയപ്പോൾ അർഥം എഴുതുന്ന നോട്ട് ബുക്കിന് പിന്നിൽ കവിതപോലെ ചിലത് കുത്തിക്കുറിക്കാൻ തുടങ്ങി. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പുതിയതായി വന്ന നടുവട്ടം രവീന്ദ്രൻ മാഷ് എന്റെ നോട്ട്ബുക്ക് മറിച്ചു നോക്കിയപ്പോൾ കണ്ടത് ഞാൻ ബുക്കിന്റെ അവസാന പേജുകളിൽ എഴുതിയ വരികളാണ്.

Manorama Weekly से और कहानियाँ

Listen

Translate

Share

-
+

Change font size