कोशिश गोल्ड - मुक्त

അച്ഛനും അമ്മയും ആ കാലവും

Manorama Weekly

|

September 14,2024

വഴിവിളക്കുകൾ

-  കെ. അജിത

അച്ഛനും അമ്മയും ആ കാലവും

കുട്ടിക്കാലത്ത് വീട്ടിൽ ഞാനും അ ച്ഛനും അമ്മയും വല്യച്ഛന്റെ അഞ്ച് മക്കളും വല്യമ്മയും ഒന്നിച്ചാണു താമസിച്ചിരുന്നത്. അച്ഛന്റെയും അമ്മയുടെയും പ്രവർത്തനമേഖല മുംബൈ ആയിരുന്നു. എനിക്ക് രണ്ടു മാസം പ്രായമുള്ളപ്പോഴാണ് നാട്ടിലേക്കു വന്നത്. വല്യച്ഛൻ ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് ഞങ്ങൾ നാട്ടിലേക്കു പോന്നത്. "നാരായണാ നീ ഇങ്ങോട്ട് വാ. എനിക്കിവിടെ സഹായത്തിന് ആരുമില്ല' എന്ന് വല്യമ്മ വിളിച്ചു.

എന്റെ അച്ഛൻ കുന്നിക്കൽ നാരായണന്റെ തറവാട്, കല്ലായിപ്പുഴയുടെ അടുത്തായിരുന്നു. മുംബൈയിലെ ഒരു തുണിമില്ലിൽ ഡയിങ് മാസ്റ്റർ ആയിരുന്നു അച്ഛൻ. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും കൂടെ യായിരുന്നു. സുഹാസിനി ജാംബേദ്കറുടെ യൂണിറ്റിലായിരുന്നു അച്ഛൻ പ്രവർത്തിച്ചിരുന്നത്. അമ്മ എസ്എഫ്ഐ പ്രവർത്ത കയും. എട്ടു വർഷത്തോളം പ്രണയിച്ചാണ് അവർ വിവാഹിതരായത്.

Manorama Weekly से और कहानियाँ

Listen

Translate

Share

-
+

Change font size