कोशिश गोल्ड - मुक्त
ചിരിയുടെ സ്നേഹശ്രീ
Manorama Weekly
|18May2024
എനിക്ക് കൂടുതൽ താൽപര്യം കലയോടായിരുന്നു. പേരന്റ്സ് മീറ്റിങ്ങിന് അച്ഛനോ അമ്മയോ വരുമ്പോൾ സ്കൂളിലെ അധ്വാപകർ പറഞ്ഞിരുന്നു എന്റെ താൽപര്യങ്ങൾ ഇതൊക്കെയാണെന്ന്. അങ്ങനെ വീട്ടിൽനിന്നു പ്രോത്സാഹനം ലഭിച്ചു. പത്താം ക്ലാസിൽ പഠിക്കുമ്പോഴും നാടകമെന്നു പറഞ്ഞ് നടന്നപ്പോൾ അച്ഛനു ദേഷ്യം വന്നു. അച്ഛൻ സ്കൂളിൽ വന്ന് അധ്യാപകരെ കണ്ട് പരാതി പറഞ്ഞു. ഫാദർ എഫ്രെയിം തോമസ് ആയിരുന്നു പ്രിൻസിപ്പൽ. അച്ഛൻ പരാതി പറയുമ്പോൾ ഫാദർ പറയും, "അവൻ പഠിച്ചോളും, പേടിക്കേണ്ട' എന്ന്.
മലയാള സിനിമയ്ക്ക് ഒരുപിടി ഹാസ്യതാരങ്ങളെ സമ്മാനിച്ച പരിപാടിയായിരുന്നു മഴവിൽ മനോരമയിലെ "മറിമായം. അതിലെ ലോലിതൻ എന്ന കഥാപാത്രമായാണ് എസ്.പി.ശ്രീകുമാർ പ്രേക്ഷകർക്കു പ്രിയങ്കരനായത്. പിന്നീട് "പാപ്പിലിയോ ബുദ്ധ'യിലെ ആദിവാസി യുവാവായ ശങ്കരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ബിഗ് സ്ക്രീനിലും ഹരിശ്രീ കുറിച്ചു. ചിരിയിലൂടെ മനസ്സു കവർന്ന ലോലിതനെ ജീത്തു ജോസഫിന്റെ 'മെമ്മറീസി'ലെ സൈക്കോട്ടിക് വില്ലനായി കണ്ടപ്പോൾ മലയാളികൾ അമ്പരന്നു. ചെറുപ്പം മുതലേ അഭിനയം അഭിനിവേശമായി കൊണ്ടുനടക്കുന്ന ശ്രീകുമാർ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി. "മറിമായ'ത്തിനുശേഷം ഉപ്പും മുളകും, ചക്കപ്പഴം എന്നീ ഹാസ്യപരമ്പരകളിലും അഭിനയിച്ചു. “മറിമായത്തിലെ മണ്ഡോദരിയായ സ്നേഹയെ വിവാഹം കഴിച്ചു. കേദാറിന്റെ അച്ഛനായി. സംഗീതം, നാടകം, സിനിമ, സീരിയൽ, ജീവിതം... വിശേഷങ്ങളുമായി എസ്.പി.ശ്രീകുമാറും സ്നേഹ ശ്രീകുമാറും മനോരമ ആഴ്ചപ്പതിപ്പിനൊപ്പം.
ലോലിതൻ, കുട്ടുമാമൻ ഉത്തമൻ, മൂന്ന് കഥാപാത്രങ്ങളും തമാശക്കാരാണ്. ആവർത്തനം ഒഴിവാക്കാൻ ശ്രദ്ധിക്കാറുണ്ടോ?
സ്ക്രിപ്റ്റിൽ ആവർത്തനം ഉണ്ടാകാറില്ല. തമാശ ഉണ്ടാക്കാനായിട്ട് മനഃപൂർവം ശ്രമിക്കാറില്ല. വേണമെന്നു കരുതി കൗണ്ടറടിക്കാതെ സന്ദർഭോചിതമായി പറയുമ്പോൾ അത് നല്ലതായി വരുന്നു. മറിമായം, ഉപ്പും മുളകും, ചക്കപ്പഴം ഈ മൂന്നിലും അങ്ങനെയേ ചെയ്തിട്ടുള്ളൂ. ചക്കപ്പഴം സ്പോട്ട് ആയിട്ടാണ് റിക്കോർഡ് ചെയ്യുന്നത്. പൂർണമായും സ്ക്രിപ്റ്റിനെ ആശ്രയിക്കാൻ പറ്റില്ല. സ്ക്രിപ്റ്റ് നമുക്കു പഠിക്കാനുള്ളതാണ്. സന്ദർഭത്തെ മനസ്സിലാക്കാൻ. ഒരു പ്രത്യേക രംഗം അവതരിപ്പിക്കുമ്പോൾ തിരക്കഥ വായിച്ചതിനു ശേഷം ആ രംഗത്തിൽ ആരൊക്കെയുണ്ടോ അവരെല്ലാം ഇരുന്ന് ചർച്ച ചെയ്യും. ഡയലോഗുകൾ പലപ്പോഴും അങ്ങനെയാണ് ഉണ്ടാകുന്നത്. നാടകം പോലെ ഫൈൻ ട്യൂൺ ചെയ്ത് ഷാർപ്പ് ആക്കാനുള്ള സമയം ഇല്ല.
ഇപ്പോഴും ലോലിതൻ എന്നാണല്ലോ അറിയപ്പെടുന്നത്...?
यह कहानी Manorama Weekly के 18May2024 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Manorama Weekly से और कहानियाँ
Manorama Weekly
പൂച്ചകളിലെ ഹെയർബോൾ
പെറ്റ്സ് കോർണർ
1 min
December 06,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് ചില്ലി ഡ്രൈ ഫ്രൈ
1 mins
December 06,2025
Manorama Weekly
കവിത ബോധമാണ് വെളിപാട് മാത്രമല്ല
വഴിവിളക്കുകൾ
1 mins
December 06,2025
Manorama Weekly
വായനയുടെ വൈദ്യം എഴുത്തിന്റെ ചികിത്സ
വഴിവിളക്കുകൾ
1 mins
November 29, 2025
Manorama Weekly
നൊബേൽനിരാസം
കഥക്കൂട്ട്
2 mins
November 29, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
സീസമി ചിക്കൻ
1 mins
November 29, 2025
Manorama Weekly
പൂച്ചകളുടെ ആഹാരക്രമം
പെറ്റ്സ് കോർണർ
1 min
November 29, 2025
Manorama Weekly
ഇനിയുമേറെ സ്വപ്നങ്ങൾ
മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഷംല ഹംസ സംസാരിക്കുന്നു
3 mins
November 22, 2025
Manorama Weekly
ഭ്രമിപ്പിക്കുന്ന മമ്മൂട്ടി
ഏഴാം തവണയും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മമ്മൂക്കയ്ക്ക് അഭിനന്ദനങ്ങൾ
4 mins
November 22, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ ചിന്താമണി
1 mins
November 22, 2025
Listen
Translate
Change font size

