कोशिश गोल्ड - मुक्त

സിനിമയുടെ സ്വന്തം മഹിമ

Manorama Weekly

|

January 13,2024

ഞാൻ എന്നെ സിനിമയ്ക്കു വേണ്ടി ഉഴിഞ്ഞുവച്ചതാണ്. ഓരോ സിനിമ ഇറങ്ങുമ്പോഴും അതിലെ ഡയലോഗ് പഠിച്ചു കണ്ണാടിയുടെ മുന്നിൽ നിന്ന് പറഞ്ഞു നോക്കും. എന്തെങ്കിലും കാര്യത്തിന് കരഞ്ഞുകൊണ്ടിരിക്കുകയാണെങ്കിൽ ഞാൻ ഇടയ്ക്കുവച്ച് ഓടിപ്പോയി കണ്ണാടിയിൽ നോക്കുമായിരുന്നു. ഭംഗിയായിട്ടാണോ കരയുന്നത് എങ്ങനെ മാറ്റിപ്പിടിക്കാം എന്നൊക്കെ കരഞ്ഞു കൊണ്ടു തന്നെ നോക്കും.

- സന്ധ്യ കെ. പി

സിനിമയുടെ സ്വന്തം മഹിമ

'നീല നിലവേ നിനവിനഴകേ... കഴിഞ്ഞ കുറേ നാളുകളായി മലയാളികൾ മൂളിക്കൊണ്ടു നടക്കുന്ന പാട്ടാണ്. പാട്ടുപോലെ തന്നെ ഹിറ്റ് ആയിരുന്നു ആർഡിഎക്സ് എന്ന സിനിമയും ചിത്രത്തിലെ നായിക മഹിമ നമ്പ്യാരും. കാര്യസ്ഥൻ എന്ന സിനിമയിൽ ഒരു ചെറിയ വേഷത്തിലൂടെ അഭിനയത്തിലെത്തിയ മഹിമയ്ക്ക് വർഷങ്ങൾ കാത്തിരുന്ന് കിട്ടിയ സിനിമയാണ് ആർഡിഎക്സ്. തുടക്കം മലയാളത്തിൽ ആണെങ്കിലും മഹിമ തിളങ്ങിയത് തമിഴിൽ ആണ്. സ്വന്തം നാട്ടിൽ, സ്വന്തം ഭാഷയിൽ ഒരു നല്ല സിനിമ എന്ന മോഹം സഫലമാകാൻ 11 വർഷം കാത്തിരിക്കേണ്ടി വന്നു. ആർഡിഎക്സിൽ അഭിനയിച്ചതിനു ശേഷമാണ് മഹിമ മലയാളിയാണെന്നു പോലും പലരും തിരിച്ചറിഞ്ഞത്. കുട്ടിക്കാലം മുതൽ മഹിമയ്ക്ക് ഒറ്റ ചിന്തയേ ഉള്ളൂ. ഒറ്റ സ്വപ്നമേയുള്ളൂ; സിനിമ. മഹിമയുടെ ഭാഷയിൽ പറഞ്ഞാൽ സിനിമയ്ക്കു വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമാണ് ഈ കാസർകോട്ടുകാരിയുടേത്.

സിനിമ മാത്രം സ്വപ്നം കണ്ട കുട്ടിക്കാലം?

ചെറുപ്പം മുതലേ ഞാൻ എന്നെ സിനിമയ്ക്കു വേണ്ടി ഉഴിഞ്ഞുവച്ചതാണ്. ഓരോ സിനിമ ഇറങ്ങുമ്പോഴും അതിലെ ഡയലോഗ് പഠിച്ചു കണ്ണാടിയുടെ മുന്നിൽ നിന്ന് പറഞ്ഞു നോക്കും. കിലുക്കത്തിലെ ഡയലോഗുകൾ ഒക്കെ മനഃപാഠമാക്കിയിരുന്നു. എന്തെങ്കിലും കാര്യത്തിന് കരഞ്ഞുകൊണ്ടിരിക്കുകയാണെങ്കിൽ ഞാൻ ഇടയ്ക്കുവച്ച് ഓടിപ്പോയി കണ്ണാടിയിൽ നോക്കുമായിരുന്നു. ഭംഗിയായിട്ടാണോ കരയുന്നത്, എങ്ങനെ മാറ്റിപ്പിടിക്കാം എന്നൊക്കെ കരഞ്ഞുകൊണ്ടു തന്നെ നോക്കും. ക്ലാസിൽ കുട്ടികൾ ഇന്റർവൽ സമയത്ത് ഓടിക്കളിക്കാനും തൊട്ടുകളിക്കാനും പോകുമ്പോൾ ഞാൻ അനങ്ങാതെ ക്ലാസിൽ ഇരിക്കും. ഓടുന്നതിനിടെ എങ്ങാനും വീണാൽ ദേഹം മുറിയും. അതു സിനിമയിൽ കണ്ടാൽ വൃത്തികേടാകും. അതു കൊണ്ടു ഇരുന്നുള്ള കളികളായിരുന്നു എന്റേത്. തനിച്ചിരുന്ന് എന്നെ ഞാൻ തന്നെ ഇന്റർവ്യൂ ചെയ്യുന്നതായിരുന്നു മറ്റൊരു ഹോബി. ജനിച്ചപ്പോൾ തൊട്ടേ സിനിമയിലേക്കുള്ള തയ്യാറെടുപ്പാണ്.

ഇതൊക്കെ കണ്ട് വീട്ടുകാർ എന്തു പറഞ്ഞു?

Manorama Weekly से और कहानियाँ

Translate

Share

-
+

Change font size