कोशिश गोल्ड - मुक्त

സംഗീതവഴിയിൽ വിഷ്ണുവും

Manorama Weekly

|

December 16,2023

സ്കൂളിൽ പഠിക്കുമ്പോൾ തന്നെ പല സംഗീത പരിപാടികളിലും പങ്കെടുത്ത് വിഷ്ണു സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഇതുവരെ നൂറോളം സംഗീതോത്സവങ്ങളിലും മറ്റനേകം വേദികളിലും പാടി. കേരള സർക്കാർ സാമൂഹിക നീതി വകുപ്പിന്റെ ടാലന്റ് സെർച്ച് പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.

- അഞ്ജന സതീഷ്

സംഗീതവഴിയിൽ വിഷ്ണുവും

മായാ ഗോപബാലാ... അഞ്ചാം വർഷവും ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിൽ മതിമറന്നു പാടുന്നതു വിഷ്ണു കണ്ടപ്പോൾ നിറഞ്ഞത് എന്റെ ഹൃദയമായിരുന്നു. ഇതേ സംഗീതവേദിയിൽ മുപ്പതു വർഷമായി ഞാനും പാടുന്നു. എന്റെ പിൻഗാമിയായി പാട്ടിന്റെ വഴിയിൽ മോൻ എത്തുമെന്ന് ആദ്യകാലങ്ങളിലൊന്നും ഒരു പ്രതീക്ഷയും ഇല്ലായിരുന്നു.

ഭിന്നശേഷിക്കാരനായ, ശരിക്കു സംസാരിക്കാൻ പോലും സാധിക്കാതിരുന്ന കുട്ടിയായിരുന്നു വിഷ്ണു. പാട്ടിലൂടെ അവൻ വാക്കുകളെ ഉപാസിക്കുന്നതു കാണുമ്പോൾ എങ്ങനെ മനം നിറയാതിരിക്കും? ചെമ്പക്ക് നാദം നിലച്ചപ്പോൾ അതു തിരിച്ചു നൽകിയ ഭഗവാന്റെ മുന്നിൽ തന്നെ വേണമല്ലോ വിഷ്ണുവിനെപ്പോലൊരു കുട്ടി സംഗീതാർച്ചന നടത്താൻ.

Manorama Weekly से और कहानियाँ

Translate

Share

-
+

Change font size