कोशिश गोल्ड - मुक्त

അച്ഛനും നെയ്ത്തുകാരനും

Manorama Weekly

|

November 04, 2023

വഴിവിളക്കുകൾ

-  എൻ. ശശിധരൻ

അച്ഛനും നെയ്ത്തുകാരനും

ജീവിതത്തിലെ ഏറ്റവും പ്രധാന വഴികാട്ടിയായ മനുഷ്യൻ ആരെന്നു ചോദിച്ചാൽ എനിക്കൊരുത്തരമേ ഉള്ളൂ. അത് എന്റെ അച്ഛനാണ്. പാപ്പിനിശ്ശേരിയിൽ നിന്നു കുറ്റിയാട്ടൂരിലേക്ക് കുടിയേറിപ്പാർത്ത എന്റെ അമ്മയെ വിവാഹം ചെയ്ത അദ്ദേഹം ഒരു സാദാ നെയ്ത്തുതൊഴിലാളിയായിരുന്നു. പാർട്ടി ക്ലാസുകളിൽ വച്ച് നൽകപ്പെട്ട വിദ്യാഭ്യാസം മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ഒരുപാട് സഖാക്കൾ രാഷ്ട്രീയം ചർച്ച ചെയ്യാനായി വീട്ടിലെത്തുമായിരുന്നു. അവരിൽ ഏറ്റവും പ്രസിദ്ധൻ ചടയൻ ഗോവിന്ദനായിരുന്നു. രാത്രി വളരെ വൈകുന്നതു വരെ തട്ടിൻപുറത്തിരുന്നു അവർ രാഷ്ട്രീയം സംസാരിക്കുമായിരുന്നു. കേൾവിക്കാരായി ഒരു പൂച്ചക്കുട്ടിയും ഞാനും ഉണ്ടായിരുന്നു. ഒരുദിവസം രാവിലെ, അകാരണമായി പൂച്ചക്കുട്ടി വയറു വീർത്തു മരിച്ചു. പൂച്ചയുടെ ശവവുമായി കുന്നിൻപുറത്തു പോയി ശവമടക്കി ദുഃഖിതനായി തിരിച്ചു വരുമ്പോൾ ചടയൻ പറഞ്ഞു, "മോൻ വളരെ ചെറുതായതു കൊണ്ട് സങ്കടം തോന്നുന്നതാണ്. ഇനിയിപ്പോൾ ഞാൻ മരിച്ചാലും മോൻ കരയും. അതുകേട്ട് സങ്കടം സഹിക

Manorama Weekly से और कहानियाँ

Translate

Share

-
+

Change font size