कोशिश गोल्ड - मुक्त

പ്രസവക്കഥകൾ

Manorama Weekly

|

August 26,2023

കഥക്കൂട്ട്

- തോമസ് ജേക്കബ്

പ്രസവക്കഥകൾ

സാധാരണ പ്രസവങ്ങളിൽ കുഞ്ഞിന്റെ തലയാണ് ആദ്യം പുറത്തുവരിക. കാൽ ഏറ്റവും ഒടുവിലും, തല പുറത്തു വന്നു കഴിഞ്ഞാൽപ്പിന്നെ ബാക്കി ഭാഗങ്ങൾ പുറത്തുവരാൻ വലിയ തടസ്സങ്ങളൊന്നുമുണ്ടാവില്ല. എന്നാൽ, ഗർഭപാത്രത്തിൽ തല മുകളിലായാണ് കുഞ്ഞ് കിടക്കുന്നതെങ്കിൽ കാലുകളാണു പ്രസവസമയത്ത് ആദ്യം പുറത്തു വരിക. ഇംഗ്ലിഷിൽ "ബ്രീച്ച് ഡലിവറി' എന്നു വിശേഷിപ്പിക്കുന്ന ഇത്തരം പ്രസവങ്ങൾ അമ്മയെ സംബന്ധിച്ചിടത്തോളം അതികഠിനവും വേദനാജനകവുമായിരിക്കും. എന്റെ മക്കളിലൊരാളുടെ കിടപ്പ് ഇങ്ങനെയായിരുന്നതിനാൽ "ബ്രീച്ച് ഡലിവറി' ആയിരിക്കുമെന്നു മുൻ കൂട്ടി അറിഞ്ഞതിനുശേഷമുള്ള ഉത്കണ്ഠകളെപ്പറ്റി എനിക്കറിയാം.

 ഇങ്ങനെ കാൽ ആദ്യം പുറത്തുവന്ന് അമ്മ നൊന്തുപെറ്റ ഒരു കുഞ്ഞായിരുന്നു ലോകപ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. തന്റെ ജീവ ചരിത്രകാരനായ ഗൗതമൻ ഭാസ്കരനോട് അടൂർ തന്നെ പറഞ്ഞാണ് ഈ വിവരം പുറത്തറിയുന്നത്.

വെള്ളപ്പൊക്കത്തിൽനിന്നു രക്ഷപ്പെടാൻ മാതാപിതാക്കൾ കയറിയ ഒരു പത്തേമാരിയിലായിരുന്നു ചലച്ചിത്ര സംഘാടകൻ നവോദയ അപ്പച്ചന്റെ ജനനം. “കനത്തവെള്ളപ്പൊക്കമുള്ള കാലമായിരുന്നു. രക്ഷപ്പെടാൻ അപ്പൻ രണ്ടു പത്തേമാരികൾ വരുത്തി. ഒന്നിൽ അരിയും സാധനങ്ങളും സൂക്ഷിച്ചു. മറ്റേതിൽ അമ്മയും അച്ഛനും എന്റെ ജ്യേഷ്ഠൻ കുഞ്ചാക്കോയും. പത്തേമാരിയിലെ ആ പലായനത്തിനിടയ്ക്കാണ് അമ്മ എന്നെ പ്രസിവച്ചത്. അപ്പച്ചൻ പറയുന്നു.

Manorama Weekly से और कहानियाँ

Translate

Share

-
+

Change font size