कोशिश गोल्ड - मुक्त
മമ്മൂക്ക എന്ന ഹിറ്റ്ലർ
Manorama Weekly
|July 29,2023
തമാശയ്ക്ക് ജനിച്ച ഒരാൾ
മമ്മൂക്കയെ കുറിച്ചുള്ള കഥകളാണ് നമ്മൾ പറഞ്ഞു നിർത്തിയത്. ഞാനും ലാലും സംവിധാനത്തിലേക്കു കടന്നതിനു ശേഷം മമ്മൂക്കയെ നായകനാക്കി ഒരുക്കിയ ആദ്യ ചിത്രം "ഹിറ്റ്ലർ' ആയിരുന്നു. സിനിമയിലെ ഞങ്ങളുടെ പല ആദ്യാനുഭവങ്ങളും മമ്മൂക്കയിലൂടെ സംഭവിച്ചതാണെന്ന് ഞാൻ കഴിഞ്ഞ ലക്കം പറഞ്ഞിരുന്നല്ലോ. ഹിറ്റ്ലറിലുമുണ്ട് അത്തരമൊരു കൗതുകം.
"ഹിറ്റ്ലർ' എന്ന സിനിമ പ്രഖ്യാപിച്ചു. മമ്മൂക്കയോട് അപ്പോഴും കഥ പറഞ്ഞിട്ടില്ല. അന്ന് മമ്മൂക്ക മദ്രാസിലാണു താമസിക്കുന്നത്. കഥ പറയാൻ ഞങ്ങൾ മദ്രാസിൽ ചെന്നു. എല്ലാ ലോക കാര്യങ്ങളും മമ്മൂക്ക സംസാരിച്ചു. പക്ഷേ, കഥ കേൾക്കേണ്ട.
“മമ്മൂക്ക, കഥ...' എന്നു ഞങ്ങൾ പറഞ്ഞു തുടങ്ങുമ്പോഴേ മറുപടി വരും.
"ആ, അത് പിന്നെ കേൾക്കാം.
കഥപറച്ചിൽ മാത്രം നടന്നില്ല. ഞാനും ലാലും തിരിച്ച് നാട്ടിലേക്കു പോന്നു. അതിനിടെയാണ് ഞങ്ങൾ തമ്മിലുള്ള ചെറിയൊരു പ്രശ്നം നടന്നതും സിദ്ദിഖ്-ലാൽ കൂട്ടുകെട്ട് പിരിഞ്ഞതും. അതു കഴിഞ്ഞ് വീണ്ടും ഞങ്ങൾ മദ്രാസിലേക്കു പോയി.
മമ്മൂക്കയെ കണ്ടു.
“മമ്മൂക്ക ഞങ്ങൾ പിരിഞ്ഞു.
"അത് ഞാനറിഞ്ഞു.
"ലാലാണ് പ്രൊഡ്യൂസർ. ഞാൻ സംവിധാനം ചെയ്യുന്നു.
അതാണ് തീരുമാനം' ഞാൻ മമ്മൂക്കയോടു കാര്യം പറഞ്ഞു.
“ആ അതിനെന്താ അവൻ പ്രൊഡ്യൂസ് ചെയ്യട്ടെ ആദ്യത്തെ പടമല്ലേ. ഞാൻ തന്നെ അഭിനയിച്ചോളാം.
മമ്മൂക്ക ലാലിനോടു പറഞ്ഞു: "പലിശയ്ക്കൊന്നും പൈസ കടം വാങ്ങണ്ട. എന്റെ പൈസയൊന്നും ഇപ്പോൾ തരണ്ട. അവസാനം സെറ്റിൽ ചെയ്യാം മമ്മൂക്ക മാത്രമല്ല,ശോഭനയും സെറ്റിമെന്റ് സമയത്ത് ഇപ്പോൾ ധൃതിപിടിക്കണ്ട എന്നുപറഞ്ഞു. വളരെ ആസ്വദിച്ച ഒരു സിനിമാ ചിത്രീകരണമായിരുന്നു ഹിറ്റ്ലറിന്റേത്. ഓരോ രംഗംചിത്രീകരിച്ചു കഴിയുമ്പോഴും എല്ലാവരും വന്ന് മോണിറ്ററിൽ നോക്കും. പിണങ്ങിപ്പോയ സഹോദരിമാരെ തിരികെ വിളിക്കാൻ മാധവൻകുട്ടി, മുകേഷ് അവതരിപ്പിച്ച ബാലചന്ദ്രൻ എന്ന കഥാപാത്രത്തിന്റെ വീട്ടിലേക്കു കയറുമ്പോൾ ബാലചന്ദ്രന്റെ ഒരു ഡയലോഗുണ്ട്.
"നിക്കണം. അതൊക്കെ ആ പടിക്കപ്പുറത്ത് മതി. ഇപ്പുറത്തേക്ക് വേണ്ട. പുറത്തിറങ്ങണം.' ആ സീൻ എടുത്തു കഴിഞ്ഞ് എല്ലാവരും കയ്യടിച്ചു. ഞങ്ങൾക്കും നല്ല സന്തോഷമായി. പക്ഷേ, മമ്മുക്ക യുടെ മുഖത്ത് ഒരു തൃപ്തിക്കുറവ് ഞാൻ ശ്രദ്ധിച്ചു.
"എന്തു പറ്റി മമ്മൂക്ക?' ഞാൻ ചെന്നു ചോദിച്ചു.
यह कहानी Manorama Weekly के July 29,2023 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Manorama Weekly से और कहानियाँ
Manorama Weekly
വായനയുടെ വൈദ്യം എഴുത്തിന്റെ ചികിത്സ
വഴിവിളക്കുകൾ
1 mins
November 29, 2025
Manorama Weekly
നൊബേൽനിരാസം
കഥക്കൂട്ട്
2 mins
November 29, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
സീസമി ചിക്കൻ
1 mins
November 29, 2025
Manorama Weekly
പൂച്ചകളുടെ ആഹാരക്രമം
പെറ്റ്സ് കോർണർ
1 min
November 29, 2025
Manorama Weekly
ഇനിയുമേറെ സ്വപ്നങ്ങൾ
മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഷംല ഹംസ സംസാരിക്കുന്നു
3 mins
November 22, 2025
Manorama Weekly
ഭ്രമിപ്പിക്കുന്ന മമ്മൂട്ടി
ഏഴാം തവണയും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മമ്മൂക്കയ്ക്ക് അഭിനന്ദനങ്ങൾ
4 mins
November 22, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ ചിന്താമണി
1 mins
November 22, 2025
Manorama Weekly
പിന്നെ എന്തുണ്ടായി?
കഥക്കൂട്ട്
2 mins
November 22, 2025
Manorama Weekly
പൂച്ചകൾക്കും പട്ടികൾക്കും വ്യായാമം
പെറ്റ്സ് കോർണർ
1 min
November 22, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
November 15,2025
Translate
Change font size

