कोशिश गोल्ड - मुक्त

ഒരമ്മയും നാലു മക്കളും

Manorama Weekly

|

May 27,2023

ഭിന്നശേഷിയുള്ള ഒരു കുട്ടിയുള്ളവർ സങ്കടപ്പെടുന്നതു കാണുമ്പോൾ എന്റെ ഭർത്താവ് അവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്ന് ഞങ്ങളുടെ നാലു കുട്ടികളെ കാണിക്കും. മറ്റുള്ളവർക്ക് പ്രചോദനമാകുംവിധം നമ്മൾ നമ്മുടെ കുട്ടികളെ വളർത്തണം എന്നാണ് എന്നോട് എപ്പോഴും പറയാറ്.

- സൈനബ കോടൂർ

ഒരമ്മയും നാലു മക്കളും

ഭിന്നശേഷിയുള്ള ഒരു കുഞ്ഞ് ഉണ്ടായാൽ തന്നെ അമ്മമാരുടെ മനസ്സിൽ ആധിയും ആശങ്കയുമാണ്. കുട്ടി അനുഭവിക്കുന്ന കഷ്ടപ്പാടുകളും അവരുടെ ബുദ്ധിമുട്ടുകളും കാണുമ്പോഴുള്ള സങ്കടങ്ങൾ വേറെ. മുഴുവൻ സമയവും ശ്രദ്ധയും പരിചരണവും ആവശ്യമായതുകൊണ്ട് പുറത്തു ജോലിക്കു പോകാനോ വീട്ടുജോലികൾ തന്നെ സമയത്തിനു ചെയ്തു തീർക്കാനോ പറ്റിയെന്നു വരില്ല.

ഭിന്നശേഷിയുള്ള നാലു കുട്ടികളുടെ ഉമ്മയാണു ഞാൻ. എന്റെ അവസ്ഥ എന്തായിരിക്കുമെന്നു സാധാരണക്കാർക്ക് ഊഹിക്കാവുന്നതിലും അപ്പുറത്താണ്. മൂത്തകൻ മുഹമ്മദ് അനസിന് 23 വയസ്സായി. രണ്ടാമന് 21, ഏക മകൾ സെൽവയ്ക്ക് 10, ഇളയവൻ നവാസിന് 4 വയസ്സ്. നാലു മക്കളെയും കൊണ്ട് ഏറ്റവും കൂടുതൽ കയറിയിറങ്ങിയത് തെറപ്പി സെന്ററുകളിലും ആശുപത്രികളിലുമാണ്.

മലപ്പുറം കോടൂരാണു ഞങ്ങളുടെ വീട്. വിവാഹം കഴിഞ്ഞ് ഒരു വർഷം തികയുന്നതിനു മുൻപ് മൂത്ത മോൻ അനസ് ജനിച്ചു. നാലു മാസമായിട്ടും കഴുത്തുറയ്ക്കാതെ വന്നപ്പോഴാണ് ഡോക്ടറെ കാണിച്ചത്. വളർച്ചയുടെ ഘട്ടങ്ങളെല്ലാം വൈകിയിരുന്നു. ശരിക്കു നടക്കാൻ പറ്റുമായിരുന്നില്ല മോന്. ബുദ്ധിവളർച്ചയും കുറവായിരുന്നു.

Manorama Weekly से और कहानियाँ

Translate

Share

-
+

Change font size