कोशिश गोल्ड - मुक्त

മോഹിതിനെപ്പറ്റിയുള്ള മോഹങ്ങൾ

Manorama Weekly

|

May 13,2023

അമ്മമനസ്സ്

- ഇന്ദു സുരേഷ് 

മോഹിതിനെപ്പറ്റിയുള്ള മോഹങ്ങൾ

അമ്മ എന്ന ഒരേ ഒരു വാക്കു മാത്രമാണ് എന്റെ പന്ത്രണ്ടു വയസ്സുകാരൻ മകൻ മോഹിതിനു പറയാൻ കഴിയുന്നത്. അവൻ സ്വന്തം കാലിൽ നിൽക്കുന്നതും അത്യാവശ്യം വേണ്ട കാര്യങ്ങളെങ്കിലും സ്വ യം ചെയ്യാൻ പഠിക്കുന്നതുമെല്ലാം ഒരമ്മ എന്ന നിലയിൽ എന്റെ വലിയ സ്വപ്നമാണ്. ഭിന്നശേഷിയെ അതിജീവിച്ച് എന്തെങ്കിലും കഴിവുകൾ വളർത്തിയെടുത്ത് പേരെടുത്ത കുട്ടികളിൽ എന്റെ മകൻ പെടില്ല. അങ്ങനെ അല്ലാത്ത, എന്നും അമ്മമാരുടെ മനസ്സിലെ ആധിയും സങ്കടവുമായി തുടരുന്ന മക്കളുടെയും അവരുടെ അമ്മമാരുടെയും പ്രതിനിധിയാണു ഞാൻ.

പതിനെട്ടു വർഷം മുൻപായിരുന്നു എന്റെ വിവാഹം. ഭർത്താവ് സുരേഷിനു ബിസിനസായിരുന്നു. സാമ്പത്തികമായി നല്ല സമയം. സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം. ഒന്നര വർഷമായപ്പോൾ മൂത്ത മകൻ മാധവ് ജനിച്ചു. അഞ്ചു വർഷത്തിനുശേഷം രണ്ടാമത്തെ മകൻ മോഹിതും. എട്ടാം മാസം സിസേറിയൻ ചെയ്തു കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. ഫ്ലൂയിഡ് വറ്റി, കുഞ്ഞിന് ആവശ്യത്തിന് ഓക്സിജൻ കിട്ടുന്നുണ്ടായിരുന്നില്ല. തലച്ചോറിലെ ഏതാനും കോശങ്ങൾ നശിച്ചു പോവുകയും ചെയ്തു. അവിടെ വച്ച് എന്റെ ജീവിതവും മാറി മറിയുകയായിരുന്നു.

Manorama Weekly से और कहानियाँ

Translate

Share

-
+

Change font size