कोशिश गोल्ड - मुक्त

അച്ഛന്റെ മരണവും പട്ടിണിയുടെ നാളുകളും

Manorama Weekly

|

September 10, 2022

ഒരേയൊരു ഷീല

- എം. എസ്. ദിലീപ്

അച്ഛന്റെ മരണവും പട്ടിണിയുടെ നാളുകളും

ആന്റണി ജോർജിന്റെ സഹോദരിമാരിൽ ഒരാളുടെ ഭർത്താവ് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ആയിരുന്നു. അവർ മദ്രാസിൽ താംബരത്താണു താമസിച്ചിരുന്നത്. അവർ ആന്റണി ജോർജിനെ സന്ദർശിച്ചു. ആയുർവേദ ചികിത്സ കൊണ്ടു ഫലമില്ലെന്നും ആധുനിക ചികിത്സയാണു വേണ്ടത് എന്നും ഉപദേശിച്ചു. അങ്ങനെ ആന്റണി ജോർജിനെ മദ്രാസിൽ കൊണ്ടുപോയി ചികിത്സിക്കാൻ തീരുമാനമായി. ആ ദിവസങ്ങളെക്കുറിച്ചു ഷീല പറയുന്നു :

“ആന്റിയും ഭർത്താവും ഒരുപാടു നിർബന്ധിച്ച ശേഷമാണ് അച്ഛനും അമ്മയും മദ്രാസിൽ പോകാൻ തീരുമാനിച്ചത്. അപ്പോഴേക്ക് അച്ഛന് ആശയെല്ലാം നശിച്ചിരുന്നു. പൈസയെല്ലാം പോയതിന്റെ വിഷമം വേറെ. എങ്ങനെ ജീവിക്കുമെന്ന് ഒരു പിടിയുമില്ല. പക്ഷേ, രോഗം മാറിയാൽ റെയിൽവേയിൽ വീണ്ടും ജോലി കിട്ടും എന്ന് അങ്കിൾ വാക്കു കൊടുത്തപ്പോൾ ഒരിക്കൽക്കൂടി ചികിത്സ നടത്താൻ അച്ഛൻ തീരുമാനിച്ചു. ആഭരണങ്ങളും വീട്ടുസാധനങ്ങളും വരെ പണയത്തിലായിരുന്നു. എന്നാലും ചികിത്സ തുടങ്ങാമെന്നു തീരുമാനിച്ചു. ആന്റി ഞങ്ങളെയും കൊണ്ട് മദ്രാസിനു പോയി. അതായിരുന്നു എന്റെ ആദ്യ മദ്രാസ് യാത്ര. അത്രയും വലിയ ഒരു നഗരം ആദ്യമായി കാണുകയാണ്. അതുവരെ ഞാൻ എറണാകുള ട്രിച്ചിയും കോയമ്പത്തൂരും ഒക്കെ കണ്ടിട്ടുണ്ട്. പക്ഷേ, അവിടെയൊന്നും മദ്രാസിലെ അത്ര തിരക്കുണ്ടായിരുന്നില്ല. ബസും കാറും റിക്ഷകളും എന്നു വേണ്ട, വണ്ടികളോടു വണ്ടികൾ.

മദ്രാസ് ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽ അച്ഛനെ അഡ്മിറ്റ് ചെയ്തു. ആന്റിയുടെ വീട്ടിൽ നിന്ന് അച്ഛനും അമ്മയ്ക്കും ആഹാരം ഉണ്ടാക്കിക്കൊണ്ടു പോകും. എല്ലാ ദിവസവും ഉച്ചയ്ക്ക് ആഹാരവുമായി ബസ് കയറി ആശുപത്രിയിൽ പോകണം. പല ദിവസവും ഞാനാണു പോകുന്നത്. അമ്മ ഇടയ്ക്ക് ഊട്ടിയിലെ വീട്ടിലൊന്നു പോയിവരും. ആ വീട് ഒഴിഞ്ഞു കൊടുക്കണമെന്നു പറഞ്ഞ് ഉടമസ്ഥൻ ബഹളമുണ്ടാക്കുന്നുണ്ടായിരുന്നു. അമ്മ ഊട്ടിയിൽ പോകുന്ന ദിവസങ്ങളിൽ ഞാനാണ് ആശുപത്രിയിൽ അച്ഛനു കൂട്ടിരിക്കുന്നത്.

Manorama Weekly से और कहानियाँ

Translate

Share

-
+

Change font size