कोशिश गोल्ड - मुक्त

പേരുകളൊരായിരം

Manorama Weekly

|

August 20, 2022

കഥക്കൂട്ട്

- തോമസ് ജേക്കബ്

പേരുകളൊരായിരം

ലോകത്തിലെ കാണാപ്പാഠമാക്കിയ മുഴുവൻ പേരുകളും ഗൂഗിളിനു സ്വന്തം പേരു തെറ്റിയെന്നു പറഞ്ഞാൽ വിശ്വസിക്കുമോ?

അമേരിക്കയിലെ സ്റ്റാൻഫഡ് കോളജിലെ സുഹൃത്തുക്കളായ ലാറി പേജും സെർജിബിനും 1998ൽ ഈ കമ്പനി തുടങ്ങിയപ്പോൾ ഒരു നിശ്ചിത സംഖ്യയെ കുറിക്കാൻ നിലവിലുള്ള ഒരു പേരാണ് തിരഞ്ഞു തുടങ്ങിയത്. ഒന്നും നൂറു പൂജ്യങ്ങളും ചേർന്ന ആ സംഖ്യയ്ക്കുള്ള പേർ googol എന്നാണ്. ഒരു തെറ്റിദ്ധാരണയുടെ ഫലമായി google എന്ന് അവർ എഴുതുകയായിരുന്നു

ഗൂഗിളിനു മുൻപ് ഇത്തരം വിവരങ്ങൾക്ക് ലോൺലി പ്ലാനറ്റ് പുസ്തകങ്ങൾ മാത്രമായിരുന്നു ആശ്രയം. പാരിസിലോ ലണ്ടനിലോ ബജറ്റ് ഹോട്ടലുകൾ ഏതുണ്ട്, മുംബൈയിൽ ടാക്സിക്കാരുടെ തട്ടിപ്പിനിരയാകാതിരിക്കാൻ എവിടെനിന്നു വണ്ടി വിളിക്കണം എന്നിങ്ങനെ യാത്രാ സംബന്ധമായ ആയിരക്കണക്കിനു ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ ലോൺലി പ്ലാനറ്റിന്റെ പുതിയ എഡിഷൻ പുസ്തകം നോക്കിയാൽ മതിയാവും. ഇവരും തെറ്റിയെഴുതി അതു പേരാക്കിയവരാണ്.

Manorama Weekly से और कहानियाँ

Translate

Share

-
+

Change font size