कोशिश गोल्ड - मुक्त

പക്ഷികളെ തേടുന്നവരോട്

Eureka Science

|

EUREKA 2024 NOVEMBER

നവംബർ 12 - ദേശീയ പക്ഷിനിരീക്ഷണ ദിനം

- രാമകൃഷ്ണൻ കുമരനല്ലൂർ

പക്ഷികളെ തേടുന്നവരോട്

പക്ഷികളെ കാണാൻ കാട്ടിൽ പോകണം എന്നത് തെറ്റിദ്ധാരണയാണ്. നാട്ടിലും നഗരത്തിലും അവരുണ്ട്. പക്ഷികൾ നമുക്കു കാണാൻ വേണ്ടി ഇരുന്നു തരുന്നവയല്ല; നമ്മൾ അവയെ തേടിപ്പോകണം എന്ന ധാരണയാണ് ആദ്യം വേണ്ടത്.

കാണലും നിരീക്ഷിക്കലും ഒന്നല്ല. ശ്രദ്ധാപൂർവമുള്ള നോട്ടവും അന്വേഷണവുമാണ് നിരീക്ഷണം. സൂക്ഷ്മമായ പഠനമാണത്.

ജീവിതകാലം മുഴുവൻ പഠിക്കാനുള്ള വക വീട്ടുപരിസരത്തെ പക്ഷികൾ തന്നെ തരുന്നുണ്ട് എന്നതാണ് സത്യം.

എവിടെയും ഒരു പക്ഷി ഇരിക്കുന്നുണ്ടാവാം എന്ന ജാഗ്രതയോടെ നടന്നുനോക്കൂ. നിലത്ത്, മരച്ചില്ല യിൽ, ജലാശയത്തിനരികെ, ആകാശത്ത് തിരയൂ. അവ കണ്ണിൽപ്പെടാതിരിക്കില്ല.

ശാരീരിക ചലനങ്ങൾ പരമാവധി കുറച്ച്, ഒരിടത്തു തന്നെ നിന്ന് കാതോർക്കൂ. നിരവധി കിളിനാദങ്ങൾ അപ്പോൾ ശ്രവിക്കാനാവും.

കാണുന്ന പക്ഷികളെ രേഖപ്പെടുത്തുക. അതിനനുയോജ്യമായ ഒരു പാഡ് കൈയിൽ കരുതണം. സമയം (പ്രഭാതം, ഉച്ച, വൈകുന്നേരം) കൃത്യമായി എഴുതണം. എപ്പോൾ തുടങ്ങി എപ്പോൾ അവസാനിച്ചു എന്ന്. കാലാവസ്ഥ (മഞ്ഞ്, മഴ, വെയിൽ, കാറ്റ്, മൂടിക്കെട്ടിയ അന്തരീക്ഷം) കാണുന്ന പക്ഷികളുടെ എണ്ണം, അവ എന്തുചെയ്യുന്നു എന്നെല്ലാം കുറിച്ചു വെയ്ക്കണം. പിന്നീട് ഒരു ഡയറിയിലേക്ക് ഇവയെല്ലാം വിശദമായി പകർത്തുകയും ചെയ്യാം.

മുമ്പ് തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരിനത്തെയാണ് കാണുന്നതെങ്കിലോ?

അതിന്റെ വലിപ്പത്തെക്കുറിച്ച് ഒരു ധാരണയിലെത്തണം. മൈനയെക്കാൾ വലുത്, പ്രാവിനെക്കാൾ ചെറുത് എന്നിങ്ങനെ. പറക്കുന്ന രീതി, ശബ്ദം, മറ്റു സവിശേഷതകൾ (കൺപട്ട, പുരികം, വാൽ...) കുറിക്കാം.

ഏകദേശരൂപം വരയ്ക്കാൻ സാധിച്ചാൽ അതാണ് ഏറ്റവും നല്ലത്. ചിത്രഭംഗിയല്ല, കാര്യങ്ങൾ രേഖപ്പെടുത്തലാണ് പ്രധാനം. ഏതെങ്കിലും സചിത്ര പക്ഷിപ്പുസ്തകത്തിന്റെ സഹായത്തോടെ കിളിയെ നമുക്ക് തിരിച്ചറിയാൻ സാധിക്കും.

Eureka Science से और कहानियाँ

Eureka Science

Eureka Science

വൈദ്യുതിയുടെ പിതാവ്

1867 ആഗസ്റ്റ് 25-ന് പ്രതിഭാശാലിയായ ആ ശാസ്ത്രജ്ഞൻ അന്തരിച്ചു. ലോകമുള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ മനുഷ്യർ മറക്കുകയില്ല.

time to read

1 min

EUREKA 2025 SEPTEMBER

Eureka Science

Eureka Science

അകത്തേക്ക് തുറക്കുന്ന ജന്നാലകൾ

കണ്ണുകൊണ്ടു മാത്രല്ല... മനസ്സുകൊണ്ടും ചിലത് കാണാൻ പറ്റും, നോക്കണം...

time to read

2 mins

EUREKA 2025 JULY

Eureka Science

Eureka Science

ഓടിയൊളിക്കുന്ന അമ്പിളിമാമൻ

ഭൂമിയും ചന്ദ്രനും പരസ്പരം ആകർഷിക്കുന്നുണ്ട് എന്ന് നമുക്കറിയാം

time to read

1 mins

EUREKA 2025 JULY

Eureka Science

Eureka Science

"റേഡിയേഷനോ? മാരകമാണ്

വസ്തുതകൾ

time to read

1 min

EUREKA 2025 JULY

Eureka Science

Eureka Science

കൂട്ടമായ് ആക്രമിച്ചോ? അത് കടന്നലാ...

വസ്തുതകൾ

time to read

1 mins

EUREKA 2025 MAY

Eureka Science

Eureka Science

പൂമ്പാറ്റച്ചേലും തേടി...

ശലഭങ്ങൾക്ക് മലയാളം പേരുകൾ ഇപ്പോഴുണ്ടല്ലോ

time to read

1 mins

EUREKA 2025 MAY

Eureka Science

Eureka Science

എന്റെ അവധിക്കാലം

നോവലിസ്റ്റും ബാലസാഹിത്യകാരനുമാണ് ലേഖകൻ. കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ. പാലക്കാടും കോഴിക്കോടും ജില്ലാ കലക്ടർ ആയിരുന്നു.

time to read

2 mins

EUREKA 2025 MAY

Eureka Science

Eureka Science

മുതല സങ്കടത്താൽ കണ്ണീരൊഴുക്കും

കേട്ടുകേൾവി വസ്തുതകൾ

time to read

1 min

EUREKA 2025 APRIL

Eureka Science

Eureka Science

കിണറുകൾ മൂടി സംരക്ഷിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങൾ

എന്തെല്ലാം ഗുണങ്ങളും നേട്ടങ്ങളുമാണ് മുറ്റത്തെ ചെപ്പിന് ഒരു അടപ്പിട്ടാൽ കിട്ടുക

time to read

1 min

EUREKA MARCH 2025

Eureka Science

Eureka Science

സുനിത വില്യംസ് എന്ന് മടങ്ങും?

2025 ഫെബ്രുവരിയിൽ ആണ് അടുത്ത വാഹനം ഐഎസ് എസിലേക്ക് പോകുക

time to read

1 mins

EUREKA 2025 FEBRUARY

Listen

Translate

Share

-
+

Change font size