कोशिश गोल्ड - मुक्त
സുവർണ്ണ സ്വപ്നങ്ങൾക്ക് ചാരുതയേകിയ ഭാഗ്യതാരകം
Unique Times Malayalam
|OCTOBER - NOVEMBER 2025
സംരംഭകൻ, സാമൂഹികപ്രവർത്തകൻ തുടങ്ങി വിശേഷണങ്ങൾ ഏറെയാണ് ഇദ്ദേഹത്തിന്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ വിലങ്ങറ എന്ന ഗ്രാമത്തിൽ അധ്യാപകനായ വി എൻ നാരായണപിള്ളയുടെയും ഓമനഅമ്മയുടെയും മകനായി ജനനം. വിദ്യാഭ്യാസത്തിന് ശേഷം ബിസിനസ്സിന്റെ വിശാലമായ ലോകത്തേക്ക് എത്തിപ്പെടുകയും സ്വപ്രയത്നത്താൽ സ്വർണ്ണവ്യാപാരരംഗത്ത് തനതായ മുദ്ര പതിപ്പിക്കുകയും ചെയ്തു. തങ്കത്തിളക്കത്തോടെ സാധാരണക്കാരുടെ മനസ്സിലിടംപിടിച്ച ഭാഗ്യ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ സ്ഥാപകനും സി ഇ ഒ യുമായ സുനിൽ ഭാഗ്യയുമായി യൂണിക്ടേംസ് സബ് എഡിറ്റർ ഷീജാ നായർ നടത്തിയ അഭിമുഖം
സ്വർണ്ണവ്യാപാരത്തിലേക്ക് കടക്കാൻ താങ്കളെ പ്രേരിപ്പിച്ചതെന്താണ് ? കൊല്ലം ജില്ലയിലെ ഗ്രാമപ്രദേശത്തെ ഒരു ഇടത്തരം കുടുംബത്തിലാണ് ഞാൻ ജനിച്ചത്. എന്റെ കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ഒരു ജോലി എന്നതിനെപ്പറ്റി ചിന്തിക്കുന്ന സമയത്താണ് കംപ്യൂട്ടർ വിപ്ലവം നടപ്പിലാക്കുന്നത്. അതിന്റെ സാദ്ധ്യതകൾ മനസ്സിലാക്കി ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ കഴിഞ്ഞതിനു ശേഷമുള്ള കാലയളവിലാണ് സ്വന്തമായി ഒരു ബിസിനസ്സ് എന്ന ആശയം ഉടലെടുക്കുന്നത്. അങ്ങനെയാണ് എ എസ് ബാങ്കേഴ്സ് എന്ന പേരിൽ ഫിനാൻഷ്യൽ സ്ഥാപനം തുടങ്ങുന്നത്. അഞ്ച് വർഷം ഈ മേഖലയിൽ ആയിരുന്നു. സാഹചര്യങ്ങൾക്കനുസരിച്ച് പുതിയ ബിസിനസ്സ് എന്ന ആലോചനയിലാണ് 2005 ൽ ഓടനാവട്ടം എന്ന സ്ഥലത്ത് ഭാഗ്യ ജൂവലേഴ്സ് എന്ന സ്ഥാപനം പാർ ട്ണർഷിപ്പിൽ ആരംഭിക്കുന്നത്.
സ്വർണ്ണവ്യാപാരമേഖലയിൽ നേരിടേണ്ടിവരുന്ന കഠിനമായ വെല്ലുവിളികളെന്തൊക്കെയാണ്?
അനിയന്ത്രിതമായ വില വർദ്ധനയാണ് ഇന്ന് സ്വർണ്ണവ്യാപാരമേഖല നേരിടുന്ന പ്രധാന വെല്ലുവിളി. 2005 ൽ ഞങ്ങളുടെ സ്ഥാപനം ആരംഭിക്കുമ്പോൾ ഒരുപവൻ സ്വർണ്ണത്തിന്റെ വില 4550 രൂപയായിരുന്നു. ഇന്നത് ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. സ്വർണ്ണവില ദിനംപ്രതി മാറ്റങ്ങളുണ്ടാക്കുന്നത് വ്യാപാരികൾക്ക് വിലനിശ്ചയത്തിലും സ്റ്റോക്ക് മാനേജ്മെന്റിലും ബുദ്ധിമുട്ടുണ്ടാക്കുന്നു. അതേസമയം വില പെട്ടെന്ന് താഴുകയാണെങ്കിൽ നഷ്ടം നേരിടേണ്ടി വന്നേക്കാം, ഉയർന്നാൽ ഉ പഭോക്താക്കളുടെ വാങ്ങൽ താൽപര്യം കുറയാം. ഓൺലൈൻ ഷോപ്പിങ്ങിന്റെയും ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെയും വളർച്ച പരമ്പരാഗത ജ്വല്ലറി ഷോറൂമുകൾക്ക് മത്സരം സൃഷ്ടിക്കുന്നുവെന്നുള്ളതും ഒരു വെല്ലുവിളിയാണ്. എന്നിരുന്നാലും സാധാരണക്കാരന്റെ ചെറിയ സമ്പാദ്യം അല്ലെങ്കിൽ നിക്ഷേപം എന്നുള്ള നിലയിൽ സ്വർണ്ണം ഇപ്പോഴും മുന്നിൽത്തന്നെയാണ്. ഉപയോഗിക്കുന്നതിനോടൊപ്പം അതൊരു മുതൽക്കൂട്ട് തന്നെയാണെന്നുള്ളതിന്റെ തെളിവാണ് ഈ വിലക്കയറ്റത്തിലും ഞങ്ങളുടെ ഷോപ്പുകളിലെ തിരക്ക് വെളിവാക്കുന്നത്. ചെറിയ ചെറിയ തുകകൾ സ്വരുക്കൂട്ടി അത് സ്വർണ്ണാഭരണമാക്കുക എന്നത് കാലങ്ങളായി ജനമനസ്സുകളിൽ പതിഞ്ഞൊരു വസ്തുതയാണ്.
സ്വർണ്ണവ്യാപാരരംഗം ഡിജിറ്റൈസേഷനായപ്പോൾ വന്ന മാറ്റങ്ങൾ എന്തൊക്കെയാണ്? അത് ബിസിനസ്സിന് എത്രമാത്രം സഹായകമായി?
यह कहानी Unique Times Malayalam के OCTOBER - NOVEMBER 2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Unique Times Malayalam से और कहानियाँ
Unique Times Malayalam
രുചിക്കപുറം ആരോഗ്യം നൽകുന്ന കടുകിന്റെ മഹിമ
ഒട്ടുമിക്ക വീടുകളിലും എളുപ്പത്തിൽ ലഭ്യമാകുന്ന കടുക്, ആരോഗ്യപരമായ ഗുണങ്ങളാൽ സമ്പന്നമായ ഒരു പ്രകൃതി ദത്ത അനുഗ്രഹമാണ്
1 min
May - June 2026
Unique Times Malayalam
വരണ്ട മുടിയുടെ ആരോഗ്യം നിലനിർത്താനുതകുന്ന രാത്രികാലപരിചരണം
മുടിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും ലളിതമായ പരിഹാരത്തിന് ഹെയർ സെറം മികച്ചൊരു തിരഞ്ഞെടുപ്പാണ്. ഏതാനും തുള്ളി ഹെയർ റത്തിന്റെ ഉപയോഗം കൊണ്ടുതന്നെ മുടിയെ പട്ടുപോലെ മിനുസ മുള്ളതാക്കാനും, കുരുങ്ങിയ മുടിയിഴകൾ നിയന്ത്രിക്കാനും, സ്വാഭാവിക തിളക്കം വീണ്ടെടുക്കാനും സാധിക്കും.
1 mins
May - June 2026
Unique Times Malayalam
മൂന്നാർ പ്രകൃതിയൊരുക്കുന്ന വിസ്മയക്കാഴ്ചകളുടെ അത്ഭുതലോകം
മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്ന് നദികളുടെ സംഗമഭൂമിയായതുകൊണ്ടാണ് ഇതിന് മൂന്നാർ എന്ന പേര് വന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബ്രിട്ടീഷുകാർ തേയിലക്കൃഷിക്കായി പൂഞ്ഞാർ രാജവംശത്തിൽ നിന്ന് പാട്ടത്തിനെടുത്ത് വികസിപ്പിച്ചെടുത്തതാണീ പ്രദേശം. ഇന്ന് ടാറ്റാ ടീയുടെ നേതൃത്വത്തിൽ കണ്ണൻ ദേവൻ കുന്നുകൾ എന്നറിയപ്പെട്ടിരുന്ന ഇവിടം വൻ തേയിലത്തോട്ടങ്ങളായും പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായും മാറിയിരിക്കുന്നു.
2 mins
May - June 2026
Unique Times Malayalam
പാചകം
കൊഞ്ച് (ചെമ്മീൻ) കൊണ്ടുള്ള രുചികരമായ ചില പാചകക്കൂട്ടുകളാണ് ഇത്തവണത്തെ പാചകപ്പുരയിൽ
2 mins
May - June 2026
Unique Times Malayalam
ഇന്ത്യയുടെ ഹരിത ഭാവിക്ക് ധനശക്തി നിർണ്ണായക പങ്കുമായി NBFC-കൾ
ഇന്ത്യയുടെ കാലാവസ്ഥാ പ്രതിബദ്ധതകൾ സ്വഭാവത്തിൽ തന്നെ വലിയ മൂലധന നിക്ഷേപം ആവശ്യപ്പെടുന്നവയാണ്.എന്നാൽ യഥാർ ത്ഥ വെല്ലുവിളി പണം സമാഹരിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ആ പണം എത്തേണ്ടത് ആരിലേയ്ക്കാണ്, ബാങ്കിംഗ് സംവിധാനത്തിന്റെ ചട്ടക്കൂടിൽ ഒതുങ്ങാത്ത, ചെറുതും പലപ്പോഴും അനൗപചാരികവുമായ, പലർക്കും ആദ്യമായുള്ള കടം വാങ്ങുന്നവരിലേക്കാണ്.
3 mins
May - June 2026
Unique Times Malayalam
ഇടപാടുകൾക്കപുറം: വാതിലുകൾ തുറക്കുന്നവരാണ് യഥാർത്ഥ നേതാക്കൾ
ഒരു കാര്യം അടയ്ക്കുകയെന്നത് അതിനെ അവസാനിപ്പിക്കുകയാണല്ലോ. ഒരു അധ്യായം അവസാനിക്കുന്നു. ഒരു കേസ് അവസാനിക്കുന്നു. ഒരു വാതിൽ അടയുന്നു. “ക്ലോസിങ് \"എന്ന വാക്കിനുള്ളിൽ തന്നെ ഒരു പരിധിയെന്ന അർത്ഥമുണ്ട്. അത് ഒരു അവസാനരേഖയാണ് ഒപ്പം ഒരു അവസാനലക്ഷ്യവുമാണ്. ഇവിടെത്തന്നെയാണ് പ്രശ്നം തുടങ്ങുന്നത്.
6 mins
May - June 2026
Unique Times Malayalam
സമൂഹങ്ങളെ ഒന്നിപ്പിക്കുന്ന ആഗോള കാഴ്ചപ്പാട്, വർഗീസ് മൂലൻ
അതാണ് അദ്ദേഹത്തിന്റെ കഥയെ കൂടുതൽ പ്രചോദനാത്മകവും ശ്രദ്ധേയവുമാക്കുന്നത്
4 mins
May - June 2026
Unique Times Malayalam
വർണ്ണവിസ്മയക്കാഴ്ചയൊരുക്കി കുറുമ്പാലക്കോട്ട
പ്രകൃതി സൗന്ദര്യത്തോടൊപ്പം ചരിത്രപരമായ കൗതുകവും സമന്വയിപ്പിക്കുന്ന ഒരു ആകർഷകമായ കുന്നിൻപ്രദേശമാണിത്. ഒരുകാലത്ത് പ്രാദേശിക ഗോ ത്രവർഗ്ഗങ്ങളായ കുറുമ്പ സമൂഹത്തിന്റെ താമസകേന്ദ്രമാ യിരുന്നതിനാലാണ് “കുറുമ്പാലക്കോട്ട' എന്ന പേര് ഈ സ്ഥലത്തിന് ലഭിച്ചതെന്നാണ് വിശ്വാസം.
1 mins
April - May 2026
Unique Times Malayalam
വേനൽക്കാല ചർമ്മസംരക്ഷണം
സൗന്ദര്യം
1 mins
April - May 2026
Unique Times Malayalam
ഭാവിയിലെ തർക്കങ്ങൾ തടയാൻ നിങ്ങളുടെ ഇച്ഛാശക്തിക്ക് വ്യക്തതയുണ്ടോ?
പരസ്പര വിൽപത്രം സാധാരണ വിൽപത്രത്തേക്കാൾ ഒരു പടി മുന്നി ലാണ്. ഇത് രണ്ട് ആളുകൾ തമ്മിലുള്ള ഒരു വ്യക്തമായ ധാരണയാണ്, ഒരാൾ മരിച്ചാലും, അവർ ഇരുവരും മുൻകൂട്ടി തീരുമാനിച്ച ആഗ്രഹങ്ങളിൽ മാറ്റം വരുത്തില്ലെന്ന ഉറപ്പ്. അതിനാൽ, ഇത് ഒരു സാധാരണ വാഗ്ദാനം മാത്രമല്ല, നിയമപരമായ ബാധ്യതയുള്ള ഒരു കരാറുപോലെയാണ് ഇത് പ്രവർത്തിക്കുന്നത്.
3 mins
April - May 2026
Listen
Translate
Change font size

