कोशिश गोल्ड - मुक्त

PACHAMALAYALAM - February 2026

filled-star

Click here to filter issues by date range


PACHAMALAYALAM
From Choose Date
To Choose Date

PACHAMALAYALAM Description:

മലയാളത്തിലെ പ്രശസ്തമായ സാഹിത്യ മാസികയാണ് പച്ചമലയാളം. കഥകൾ, കവിതകൾ,ലേഖനങ്ങൾ, ആനുകാലിക കലാ സാഹിത്യ വിഷയങ്ങൾ, മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ എന്നിവയാണ് പ്രധാന ഉള്ളടക്കം. മലയാള സാഹിത്യ രംഗത്ത് ചൂടേറിയ ചർച്ചകൾക്ക് കാരണമായ നിരവധി അഭിമുഖ സംഭാഷണങ്ങൾ പച്ചമലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. അനുവാചകപക്ഷത്തു നിന്നുള്ള തുറന്ന പ്രതികരണങ്ങളും നിഷ്പക്ഷവും ജനാധിപത്യപരവുമായ നിലപാടുകളും പച്ചമലയാളത്തെ വ്യത്യസ്തമാക്കുന്നു.

इस अंक में

പച്ചമലയാളം ഫെബ്രുവരി ലക്കം. കേരളത്തിന്റെ സാംസ്കാരിക രംഗത്ത് തരംഗമായിക്കൊണ്ടിരിക്കുന്ന ലിറ്റററി ഫെസ്റ്റിവലുകളുടെ പിന്നാമ്പുറങ്ങൾ അന്വേഷിക്കുന്ന എഡിറ്റോറിയൽ- 'ബ്രാൻഡഡ് എഴുത്തുകാരുടെ ലിറ്റ് ഫെസ്റ്റുകൾ'. 2025-ലെ ഫിക്ഷൻ വിഭാഗത്തിനുള്ള പുലിറ്റ്സർ പ്രൈസ് നേടിയ അമേരിക്കൻ എഴുത്തുകാരൻ പെർസിവൽ എവററ്റിന്റെ കഥാപ്രപഞ്ചം സമഗ്രമായി അനാവരണം ചെയ്യുന്ന കവർ സ്റ്റോറി- 'മരണ മരങ്ങൾക്കിടയിലെ സംഗീതം.' സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ശ്രദ്ധേയ യുവ കഥാകാരൻ കെ. എസ്. രതീഷ് എഴുതിയ കഥ- 'മീശപ്പുലിമല ശില്പശാല.' മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ മുണ്ടൂർ സേതുമാധവനുമായി അശ്വതി പി. നടത്തിയ അഭിമുഖ സംഭാഷണം. രജികുമാർ പുലാക്കാട്, നസ്രേത്തിൽ ജോസ് വർഗീസ്, സഫു വയനാട് എന്നിവരുടെ കവിതകൾ. ഡോക്ടർ സംഘമിത്ര റായ്ഗുരുവിന്റെ കവിത; വിവർത്തനം: ശ്രീജിത്ത് പെരുന്തച്ചൻ. നടരാജൻ ബോണക്കാടിന്റെ കവിതാവിവർത്തന പംക്തി 'പരകാവ്യപ്രവേശ'ത്തിൽ ഹെർമൻ ഹെസ്സെയുടെ കവിതകൾ. കുന്നത്തൂർ രാധാകൃഷ്ണന്റെ കഥാവിവർത്തന പംക്തിയിൽ ആ. മാധവയ്യയുടെ കഥ. പ്രശസ്ത സാഹിത്യ നിരൂപകൻ എം. കെ. ഹരികുമാർ 'അനുധാവനം' പംക്തിയിൽ സമകാലിക സാഹിത്യത്തെ വ്യത്യസ്തവും മൗലികവുമായ വീക്ഷണത്തിൽ അവതരിപ്പിക്കുന്നു. വിനോദ് ഇളകൊള്ളൂർ 'എഴുതാപ്പുറങ്ങൾ' പംക്തിയിൽ എഴുതുന്നു: 'കുരീപ്പുഴയുടെ പാരഡിയും കെ. ആർ. ടോണിയുടെ ട്രാജഡിയും.' മാങ്ങാട് രത്നാകരന്റെ പംക്തി 'വാക്കും വാക്കും', കുഞ്ഞപ്പ പട്ടാന്നൂരിന്റെ ആത്മകഥാപരമായ കുറിപ്പുകൾ എന്നിവ തുടരുന്നു. വായനക്കാരുടെ പക്ഷം, പുസ്തക വീക്ഷണം തുടങ്ങിയ സ്ഥിരം പംക്തികളും.

हाल के अंक

संबंधित शीर्षक

लोकप्रिय श्रेणियां