Essayer OR - Gratuit
മേക്കോവർ ചെയ്യാം കിടപ്പുമുറി
Vanitha
|August 16, 2025
വിവാഹ ഷോപ്പിങ്ങിന്റെയും ഇൻവിറ്റേഷൻ സ്ലൈഡ് ഡിസൈനിങ്ങിന്റെയും തിരക്കിൽ ബെഡ്റൂം മേക്ക്ഓവർ മറക്കേണ്ട
രണ്ടു പേർ ഒന്നായിരിക്കുന്ന ഇടമാണു കിടപ്പുമുറി. അതുകൊണ്ടു തന്നെ പങ്കാളികൾ രണ്ടുപേർക്കും ഇഷ്ടമാകുന്ന രീതിയിൽ വേണം പ്ലാനിങ്. ബെഡ്റൂമിന്റെ തീം, ലുക്, ഫർണിച്ചർ, അറ്റാച്ഡ് ബാത്റൂമിൽ വേണ്ട സൗകര്യങ്ങൾ ഇവയെല്ലാം മനസ്സിൽ വയ്ക്കണേ. മാറ്റങ്ങൾ വരുത്തുമ്പോൾ പങ്കാളിയുടെ ഇഷ്ടങ്ങളും ആവശ്യങ്ങളും കൂടി മനസ്സിലാക്കണം.
അതിനനുസരിച്ചു രണ്ടുപേരുടേയും സങ്കൽപത്തിൽ വിരിയുന്ന ഒരിടമാകട്ടെ മണിയറ മറ്റേതൊരു സ്ഥലത്തേക്കാളും സമാധാനവും സന്തോഷവും തോന്നുന്ന തരത്തിൽ വേണം കിടപ്പുമുറി ക്രമീകരിക്കാൻ. വിവാഹാഘോഷത്തിന്റെ തിരക്കിൽ അതു വിട്ടുപോകരുതേ.
മാറ്റങ്ങൾക്ക് ഒരുങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് ആവശ്യമില്ലാത്തവ ബെഡ്റൂമിൽ നിന്ന് ഒഴിവാക്കാനാണ്. ഫർണിച്ചർ പരമാവധി കുറയ്ക്കുക. ആവശ്യമുള്ളതിലും കൂടുതൽ ഫർണിച്ചർ പലപ്പോഴും അലോസരമുണ്ടാക്കും. പുതിയ വീട്ടിലെത്തുമ്പോൾ കല്യാണപ്പെണ്ണിനായി അലമാര കൊണ്ടുവരുന്ന ചടങ്ങ് ഉണ്ടായിരുന്നു. ഇന്നതു വിരളമാണ്. ദമ്പതികളുടെ മുറിയിൽ ഇൻ ബിൽറ്റ് അലമാര ഒരുക്കുന്നതാണു പുതിയ രീതി.
സങ്കൽപങ്ങൾ പറയുന്നത്
നമ്മുടെ കാഴ്ചപ്പാട് നമുക്കു ചുറ്റുമുള്ളതിലും പ്രതിഫലിക്കും എന്നതു സത്യമാണ്. സ്റ്റോറേജ്സ്പേസ് ഒരുക്കുമ്പോഴും ഇതോർക്കുക. ദമ്പതികൾ രണ്ടാൾക്കും തുല്യമായ സ്റ്റോറേജ് സ്പേസ് മണിയറയിലുണ്ടാകണം.
കിടപ്പുമുറിയെ അനാവശ്യ വസ്തുക്കളുടെയും ഉപകരണങ്ങളുടെയും സംഭരണ സ്ഥലമാക്കി മാറ്റരുത്. ഉദാഹരണത്തിന്, അധിക മേശകൾ, വ്യായാമ യന്ത്രങ്ങൾ, ഹോബി സെന്ററുകൾ, ഡംബെൽസ് അല്ലെങ്കിൽ മറ്റ് ഉപകരണങ്ങൾ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അവ മാറ്റുക.
ഇരിക്കാനോ ഉറങ്ങാനോ വസ്ത്രങ്ങൾ സൂക്ഷിക്കാനോ മാത്രം ഉപയോഗിക്കുന്ന സാധനങ്ങൾ നിലനിർത്തുക.
Cette histoire est tirée de l'édition August 16, 2025 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Listen
Translate
Change font size

