കാറ്റ് പറയും വഴിയേ
Vanitha
|May 10, 2025
അലമാലകളിൽ ഉലയുന്ന പായ്വഞ്ചി നിയന്ത്രിച്ചു കൊച്ചിയിൽ നിന്ന് ആഫ്രിക്കൻ തീരത്തേക്കു യാത്ര ചെയ്ത സെയിലർ അമൃത ജയചന്ദ്രൻ
വുഷഷ്... അക്കര ഇക്കര കാണാത്തെ നടുക്കടലിലുടുടെ പാതിരാ പിന്നിട്ട നേരത്തു ശാന്തമായി നീങ്ങുകയാണ് സെയിൽബോട്ട്. പക്ഷേ, നേർത്ത കാറ്റിരമ്പത്തിനു മേലെ ആ ശബ്ദം വീണ്ടും ഉയർന്നു കേൾക്കുന്നു. പായ് വഞ്ചിയുടെ അപ്പോഴത്തെ ഗാർഡും നിരീക്ഷകയുമായ അമൃത ജയചന്ദ്രന് ഉള്ളിലൊരു കൊള്ളിയാൻ മിന്നും പോലെ തോന്നി, സൊമാലിയൻ തീരത്തെ ഭീഷണിയായ കടൽ കൊള്ളക്കാരാണോ? മറ്റേതെങ്കിലും അക്രമികൾ? അജ്ഞാത ജീവികൾ? കൊടുങ്കാറ്റ്? കാതോർത്തു കൊണ്ടു ബോട്ടിനുള്ളിൽ ഉറങ്ങുന്ന സഹ സഞ്ചാരിയും ഭർത്താവുമായ ശ്രീനാഥിന് അരികിലേക്ക് ഓടി. ഇരുവരും ചേർന്നു ബോട്ടിനുള്ളിലും പുറത്തെ വിശാലമായ കടൽപരപ്പിലും ലൈറ്റടിച്ചു പരിശോധിച്ചു.
അപ്പോൾ കടലിൽ നിന്ന് വീണ്ടും അതേ ശബ്ദം ഉയർന്നു. വുഷ്്. ആ ഭാഗത്തേക്ക് ടോർച്ച് തെളിച്ചു. ടോർച്ചിന്റെ പ്രകാശവൃത്തത്തിനു മേലെ പൂത്തിരി പോലെ ഉയരുന്ന ജലകണങ്ങളുടെ തിളക്കം കൺമുന്നിലിതാ, കടലിലെ നിത്യവിസ്മയമായ നീലത്തിമിംഗലം. “ഭയം രോമാഞ്ചത്തിനു വഴിമാറിയ ആ നിമിഷം ജിവിതത്തിൽ മറക്കാനാവില്ല...
സാഹസികതയും വിനോദവും ഒത്തു ചേരുന്ന സെയിൽ ബോട്ടുകളുടെ ലോകത്തെ അനുഭവങ്ങൾ ഓർത്തടുക്കുകയാണ് അമൃത ജയചന്ദ്രൻ, കണ്ണൂർ ചെറുകുന്ന് സ്വദേശികളായ ജയചന്ദ്രൻ തീണ്ടകരയുടെയും ബിന്ദു എ.വി.യുടെയും മകൾ അമൃതയുടെ യാത്രകളുടെ വഴി ഏറെ വ്യത്യസ്തമാണ്.
പായ്വഞ്ചി വീടാക്കി ലോകം ചുറ്റുന്നവർ എറെയുണ്ട്. പക്ഷേ, വെല്ലുവിളികളും ശാരീരിക, മാനസിക കരുത്തും ഒരുപോലെ പരീക്ഷിക്കപ്പെടുന്ന സെയിൽ ബോട്ടുകൾ ഇന്ത്യയിൽ അത് ജനപ്രീതി ആർജിച്ചിട്ടില്ല. മുംബൈയിൽ, ഗോവയിൽ, ആൻഡമാനിൽ വിരലിലെണ്ണാവുന്നവ കാണാം എന്നു മാത്രം.
പ്രണയമെഴുതിയ തിരകൾ
“ഞാൻ പ്ലസ് വൺ പഠിക്കുമ്പോഴാണു സ്കൂൾ കാലം തൊട്ടേ ഉറ്റചങ്ങാതിയായ ശ്രീനാഥ് നോട്ടിക്കൽ സയൻസ് പഠിക്കാൻ പോകുന്നത്. കപ്പലുകളിൽ മൊബൈൽ കണക്റ്റിവിറ്റി ആയിട്ടില്ലാത്ത കാലം. വല്ലപ്പോഴുമെത്തുന്ന സാറ്റ ലൈറ്റ് ഫോൺ വിളിയാണു പരസ്പരം ബന്ധിപ്പിക്കുന്ന ഘടകം. പിന്നെയുള്ളത് ഇ-മെയിൽ സന്ദേശങ്ങൾ.
എല്ലാ ദിവസവും ഞാൻ ശ്രീക്കു കത്തെഴുതും, ഇമെയിൽ വഴി. കപ്പലിലെ ഇന്റർനെറ്റ് ബന്ധം കിട്ടുന്നതിനനുസരിച്ച് അതവിടെ ഡെലിവറിയാകും. മറുപടി സന്ദേശങ്ങളിലെ വരികളിൽ കപ്പലിലെ ഓരോ സംഭവങ്ങളുണ്ടാകും. കടലിന്റെ സൗന്ദര്യം കാണാം, ഒപ്പം അതിന്റെ വന്യമായ മുഖവും.
Cette histoire est tirée de l'édition May 10, 2025 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Vanitha
മഞ്ഞിൽ വിരിയുന്ന പൂക്കൾ
വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്
1 mins
December 06, 2025
Vanitha
ഹോം ലോണിൽ കുടുങ്ങിയോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
November 22, 2025
Listen
Translate
Change font size

