Essayer OR - Gratuit
ലളിതമായൊരു കയ്യൊപ്പ്
Vanitha
|August 03, 2024
രണ്ടുപേർ ഒരുമിക്കുമ്പോൾ അതിനു പ്രണയത്തിന്റെ കയ്യൊപ്പ് മാത്രം മതിയെന്നു തീരുമാനിച്ചവർ, സനയും ഹക്കിമും
ഇതു ശരിക്കും കല്യാണമാണോ? അതോ തൊട്ടുപിന്നാലെ സിനിമാ അനൗൺസ്മെന്റ് വരുമോ? സന അൽത്താഫിന്റെയും ഹക്കിം ഷാജഹാന്റെയും വിവാഹചിത്രങ്ങൾ ഒരു ദിവസം പെട്ടെന്നു സോഷ്യൽ മീഡിയയിൽ വന്നപ്പോൾ ഉയർന്ന സംശയങ്ങളിൽ ചിലതു മാത്രമാണിത്. കൺഫ്യൂഷനിൽ നിന്നു പുതിയ കഥകളുടെ ആവി പറക്കും മുൻപേ വിവാഹവാർത്തയുമായി ഇരുവരുമെത്തി.
ഫ്രണ്ട്സ്, ഇത് റീലല്ല, റിയലാണ്. സിനിമാക്കഥ പോലെ ട്വിസ്റ്റും ടേണുമുള്ള പ്രണയകഥ പങ്കുവയ്ക്കുന്നു മലയാളത്തിന്റെ പ്രിയ യുവതാരങ്ങൾ.
വിവാഹം എന്തേ റജിസ്ട്രാർ ഓഫിസിലായി ?
സന ഞങ്ങളെ സംബന്ധിച്ചു പണ്ടേ മനസ്സിലുള്ള സങ്കൽപമായിരുന്നു ഇത്. കല്യാണ ഫോട്ടോസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പിന്നാലെ ഉപ്പയ്ക്ക് കുറേ കോളുകൾ വന്നു, പലർക്കും അറിയേണ്ടത് ഒളിച്ചോടിപ്പോയി കല്യാണം കഴിച്ചതാണോ എന്നാണ്.
ഹക്കിം എന്റെ വീട്ടിലും പലരും വിളിച്ചു ചോദിച്ചു. എന്താ സംഭവിച്ചതെന്ന്. വീട്ടുകാർ സമ്മതിച്ചതാണെങ്കിൽ കല്യാണം റജിസ്ട്രാർ ഓഫിസിൽ നടത്തിയത് എന്തിനെന്നാണു പലരും ചിന്തിച്ചത്. ഞങ്ങൾ പ്രണയത്തിലാണെന്നും വിവാഹിതരാകുന്നുവെന്നും അധികമാർക്കും അറിയുമായിരുന്നില്ല.
വിവാഹദിവസം തന്നെയല്ലേ പുതിയ വീട്ടിലേക്ക് മാറിയതും ഹക്കിം വിവാഹ ദിവസം തന്നെയാണ് പുതിയ ഫ്ലാറ്റിലേക്കു താമസം മാറിയതും. രാവിലെ ഒന്നിച്ചു പോയി രണ്ടാളുടെയും അച്ഛനമ്മമാരെ കണ്ട് അനുഗ്രഹം വാങ്ങി. പിന്നീട് കാക്കനാട് സബ്റജിസ്ട്രാർ ഓഫിസിലെത്തി വിവാഹം. തിരിച്ചു വരും വഴി റസ്‌റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചു. പിന്നെ, പുതിയ വീട്ടിലെത്തി പാലുകാച്ചി. അപ്പോഴേക്കും രണ്ടുവീട്ടുകാരും എത്തി. വിശേഷം പറഞ്ഞ്, മധുരം കഴിച്ച്, ഞങ്ങളെ അവിടെയാക്കി കുടുംബക്കാർ മടങ്ങി.
സന : ഹക്കിയുടെ അനിയനും എന്റെ കസിനും ഒരു സുഹൃത്തും ക്യാമറാമാനും മാത്രമാണു ചടങ്ങിൽ പങ്കെടുത്തത്. അവരാണു സാക്ഷികളായി ഒപ്പിട്ടതും. ആ നിമിഷങ്ങളുടെ വിഡിയോ വേണമെന്നുമുണ്ടായിരുന്നു. അതിൽ നിന്നു സ്ക്രീൻ ഷോട്ട് എടുത്താണു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. കല്യാണം ലളിതമാക്കിയതു വാർത്തയാക്കുക എന്ന ഉദ്ദേശത്തോടെയല്ല. അതുകൊണ്ടാണു വിവാഹശേഷം ഇതു വരെ ഒന്നും സംസാരിക്കാതിരുന്നതും. അതിനെ ജാഡയായി കാണേണ്ടതില്ല.
Cette histoire est tirée de l'édition August 03, 2024 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

