Facebook Pixel അങ്ങനെ ഓരോരോ ആചാരങ്ങൾ | Vanitha - womens-interest - Lisez cet article sur Magzter.com
Passez à l'illimité avec Magzter GOLD

Passez à l'illimité avec Magzter GOLD

Obtenez un accès illimité à plus de 9 000 magazines, journaux et articles Premium pour seulement

$149.99
 
$74.99/Année

Essayer OR - Gratuit

അങ്ങനെ ഓരോരോ ആചാരങ്ങൾ

Vanitha

|

August 05, 2023

മീൻ പിടിക്കുന്ന ചെക്കനും പെണ്ണും, ഗ്ലാസ് ചവിട്ടിപ്പൊട്ടിച്ചു ജീവിതത്തിലേക്കു കടക്കുന്ന വധൂവരന്മാർ...കൗതുകം തുളുമ്പുന്ന ചില ആചാരങ്ങൾ അറിയാം

- ശ്യാമ 

അങ്ങനെ ഓരോരോ ആചാരങ്ങൾ

പല നാട്ടിലും കല്യാണങ്ങളുമായി ബന്ധപ്പെട്ടു വ്യത്യസ്തമായ കൗതുകകരമായ ചില ആചാരങ്ങളുണ്ട്. കാലക്രമത്തിൽ ചിലതൊക്കെ തേഞ്ഞുമാഞ്ഞു പോയി.  എങ്കിലും കഥകളായി ഇന്നും അവ നമുക്കിടയിൽ ജീവിക്കുന്നു. എന്നാൽ കാലങ്ങളായി ഇന്നും തുടരുന്നവയുമുണ്ട്. അങ്ങനെ വിവാഹവുമായി ബന്ധപ്പെട്ടു വിവിധധാരകളിൽ പെടുന്നവർ പിന്തുടരുന്ന ആ ചാരങ്ങളുടെ കഥകളറിയാം.

അച്ഛൻ കെട്ടുന്ന താലി

നമ്പൂതിരി വിവാഹങ്ങളിൽ വരനല്ല വധുവിനു താലി കഴുത്തിൽ ചാർത്തുന്നത്. പകരം പെൺകുട്ടിയുടെ അച്ഛനാണു മകൾക്കു താലി കെട്ടുന്നത്. ആൺകുട്ടികൾ ഉപനയനം കഴിയുന്നതോടെ ദേവാരാധന ചെയ്യാനുള്ള മന്ത്രോപദേശം കിട്ടുന്നു. പൂണൂൽ ചരടു കെട്ടുന്നു.

പക്ഷേ, പെൺകുട്ടികൾക്ക് ഉപനയമില്ല. പകരം പെൺകൊടയ്ക്ക് പെണ്ണിനെ കൊടുക്കുക എന്ന വാക്കിൽ നിന്നാണ് പെൺകുട്ടിയുടെ വിവാഹത്തിന് ഈ പേരു വന്നത്. നൂലിനൊപ്പം ലോഹത്തിന്റെ താലി കൂടി ചാർത്തി കൊടുക്കുന്നു. അച്ഛനില്ലെങ്കിൽ സഹോദരൻ അമ്മാവൻ അച്ഛന്റെ അച്ഛനോ സഹോദന്മാരോ അമ്മയോ ഒക്കെ താലി കെട്ടി കൊടുക്കാറുണ്ട്. പണ്ട് പൂണൂൽ ചരടാണ് കെട്ടിക്കുക, ഇപ്പോൾ സ്വർണമാലയായി മാറിയെന്നു മാത്രം.

അമ്മി ചവിട്ടിക്കുക

 അമ്മിയും അമ്മിക്കുഴയും മന്ത്രോച്ചാരണത്തിന്റെ അകമ്പടിയോടെ വരൻ വധുവിന്റെ കാലുപിടിച്ചു വധുവിനെക്കൊണ്ടു ചവിട്ടിക്കും. ഈ കല്ല് എങ്ങനെയാണോ അതു പോലെ നിങ്ങളുടെ ദാമ്പത്യ ജീവിതം സ്ഥിരമായിരിക്കട്ടേ' എന്നാണു ചൊല്ലുന്ന മന്ത്രത്തിന്റെ പൊരുൾ.

വധുവിനെ വരന്റെ ഇടത്തിലേക്ക് കൊണ്ടുപോകുന്നതാണു കുടിവയ്പ്പ്. അവിടെ വച്ചാണ് അമ്മായിയമ്മ മരുമകൾക്കു കൂട്ടത്താലി ഇട്ടു കൊടുക്കുന്നത്. അതിനർഥം പുതിയ കുടുംബത്തിലേക്കു വരുന്നതിനെ അംഗീകരിക്കുന്നു, ഈ കുടുംബത്തിലെ എല്ലാവരുടെയും പിന്തുണ ഇനി ഒപ്പമുണ്ടാകും എന്നൊക്കെയാണ്.

വരനും വധുവും മീൻപിടിച്ച്...

വിവാഹത്തോട് അനുബന്ധിച്ച് ഒരു വിഭാഗം ബ്രാഹ്മണർക്കിടയിലുള്ള ആചാരമാണു മീൻപിടുത്തം. ചെറുക്കനും പെണ്ണും മനയിലെ കുളത്തിൽ തോർത്തുപയോഗിച്ച് വല പോലെയാക്കി ഒരു മത്സ്യത്തെ പിടിക്കും. അതിനെ തിരികെ ജലത്തിലേക്കു തന്നെ വിടും. ഇതു സംബന്ധിച്ച് പല കഥകളും പ്രചാരത്തിലുണ്ടെങ്കിലും ഏതു കാലത്താണ് ഈ ആചാരം വിവാഹ ചടങ്ങുകളുടെ ഭാഗമായി മാറിയതെന്നതു സംബന്ധിച്ചു വ്യക്തമായ സൂചനകളില്ല.

മൂർധനി സ്പർശം

PLUS D'HISTOIRES DE Vanitha

Vanitha

Vanitha

മുടി പോട്ടേ...പവർ വരട്ടേ...

അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...

time to read

3 mins

April 11, 2026

Vanitha

Vanitha

എപ്പോഴും മിണ്ടുന്ന പ്രേമം

“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം

time to read

1 mins

April 11, 2026

Vanitha

Vanitha

ജെൻ സി താത്പര്യം ട്രേഡിങ്ങിൽ

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

April 11, 2026

Vanitha

Vanitha

കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ

ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി

time to read

2 mins

April 11, 2026

Vanitha

Vanitha

മാറുന്ന മലയാളി സ്ത്രീ

വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം

time to read

3 mins

April 11, 2026

Vanitha

Vanitha

ന്യൂ ജെൻ ദുപ്പട്ടാവാലി

യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്

time to read

1 mins

April 11, 2026

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Vanitha

Vanitha

തനി ഇടുക്കിക്കാരികൾ

എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.

time to read

2 mins

April 11, 2026

Vanitha

Vanitha

ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം

പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും

time to read

1 min

April 11, 2026

Translate

Share

-
+

Change font size