Essayer OR - Gratuit
കുടുംബ കോടതിയും കാരണങ്ങളും
Vanitha
|May 13, 2023
സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച് കേസ് സ്റ്റഡികളിലൂടെ വിശദമാക്കുന്ന പംക്തി
കുടുംബ കോടതികളിൽ എത്തുന്ന കേസുകളുടെ എണ്ണം ഒന്നിനൊന്നു കൂടുകയാണ്. സൗഹൃദവും പരസ്പര വിശ്വാസവും കൊണ്ടു സ്വർഗം പോലെ പുലരേണ്ട കുടുംബങ്ങൾ നിമിഷങ്ങൾ കൊണ്ടു തകരുന്നു. വിവാഹമോചനമാണ് ഏകപരിഹാരമെന്ന മട്ടിൽ ചുവടുകൾ വയ്ക്കുന്നു. കുടുംബ കോടതികളിൽ എത്തുന്ന കേസുകളിൽ പൊതുവായി കണ്ടുവരുന്ന കാരണങ്ങളും പ്രവണതകളും എന്തൊക്കെയെന്നു നോക്കാം.
സ്നേഹം പ്രതിഫലിപ്പിക്കാൻ അറിഞ്ഞു കൂടായ്ക, എങ്ങനെ സ്നേഹിക്കണം എന്ന അറിവില്ലായ്മ. അതാണ് പല കുടുംബങ്ങളിലും കണ്ടുവരുന്ന പ്രധാന പ്രശ്നം. സ്നേഹം കൊണ്ടു പങ്കാളിയുടെ മനം കവരുന്നയാൾ പങ്കാളിയുടെ ആത്മധൈര്യം വർധിപ്പിക്കുക കൂടിയാണു ചെയ്യുന്നത്. ഈ തിരിച്ചറിവിലൂടെ, പങ്കാളിയില്ലാതെ തനിക്കു മുന്നോട്ടു പോകാനാകില്ല എന്ന അവസ്ഥയിലേക്ക് അവരെത്തും. അതോടെ ഊഷ്മളമായ ബന്ധം ഉടലെടുക്കും.
പങ്കാളിയുടെ വീട്ടുകാർക്കും ബന്ധുക്കൾക്കും യാതൊരു സ്നേഹവും ബഹുമാനവും സ്ഥാനവും നൽകാതെയുള്ള പെരുമാറ്റം ബന്ധങ്ങളുടെ കെട്ടുറപ്പു തകർക്കും. ഇരുവരിൽ ആര് ഈ പ്രവണത കാണിച്ചാലും അതു മറ്റേയാളെയും ആ സ്വഭാവത്തിലേക്കു നയിക്കാം. അതേപോലെ തന്നെ തിരിച്ചു പെരുമാറാൻ മറ്റേയാൾക്കും അതോടെ തോന്നിത്തുടങ്ങും. ഇതുകൊണ്ടു ചെന്നെത്തിക്കുന്നത് ഒട്ടേറെ പ്രതിസന്ധികളിലേക്കാണ്. വൈരാഗ്യബുദ്ധി കൂടുന്നു. ഇരുവർക്കും ബന്ധുബലം കുറയുന്നു. ബന്ധു മിത്രാദികളുമായുള്ള സഹകരണവും കൂടിച്ചേരലുകളും ഇല്ലാതാകുന്നു തുടങ്ങി പല പ്രശ്നങ്ങൾ.
നല്ല ഭാഷ ബഹുമാനത്തോടെ ഉപയോഗിക്കാൻ ശീലിക്കാത്തതും ശബ്ദം ക്രമീകരിച്ചു സംസാരിക്കാൻ അറിയാത്തതും ദേഷ്യം വരുമ്പോൾ അസഹനീയമായി ഒച്ചയെടുക്കുന്നതും അതിനു ചേരുന്ന ശരീരഭാഷയും ഒക്കെ ഭാര്യഭർതൃബന്ധത്തിന് ഉലച്ചിൽ തട്ടുന്നതിനു കാരണമാകുമെന്നു കുടുംബകോടതിയിലെത്തുന്ന കേസുകൾ തെളിയിക്കുന്നുണ്ട്.
പെൺകുട്ടികൾ അവരുടെ അ ച്ഛന്റെ ഗുണങ്ങൾ ഭർത്താവിനുണ്ടാവണമെന്നാഗ്രഹിക്കുന്നതും ആൺകുട്ടികൾ അവരുടെ അമ്മയുടെ കഴിവും ഗുണവും ഭാര്യയിൽ കണ്ടെത്താൻ ശ്രമിക്കുന്നതും പ്രശ്നങ്ങൾക്കു വഴി തെളിക്കും.
ഭാര്യ അടുക്കളക്കാര്യങ്ങളിൽ നിപുണ ആയിരിക്കണം, വീട് വൃത്തിയായി സൂക്ഷിക്കുന്നതിലാകണം മിടുക്കു തെളിയിക്കേണ്ടതു തുടങ്ങിയ ചിന്താഗതികൾ ഇക്കാലത്തും വച്ചു പുലർത്തുന്ന ഭർത്താക്കന്മാരുണ്ട്. കാലം മാറിയതു മനസ്സിലാക്കാതെ ജീവിക്കുന്ന ഇത്തരക്കാരും പ്രശ്നം തന്നെയാണ്.
ഭ്രമം അതിരുവിടുമ്പോൾ
Cette histoire est tirée de l'édition May 13, 2023 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha
Vanitha
ചൂടിലൽപം കൂൾ മേക്കപ് ട്രിക്
വേനലിൽ സ്വെറ്റ് പ്രൂഫ് മേക്കപ്പ് അണിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ...
1 min
April 25, 2026
Vanitha
ജീവിതം "പോസ് ആയിട്ടില്ല
അമ്മയുടെ അനുഭവം കണ്ടതുകൊണ്ടാണ് ലെന മെനോപോസിനെക്കുറിച്ച് പഠിക്കാൻ തീരുമാനിച്ചതും പുസ്തകം എഴുതിയതും
2 mins
April 25, 2026
Vanitha
ഭംഗി കണ്ടു വാങ്ങും മുൻപ്
നഴ്സറികളിലും ഓൺലൈൻ സ്റ്റോറുകളിലും കണ്ടിഷ്ടപ്പെട്ടു വാങ്ങുന്ന ചെടികൾ നിരാശപ്പെടുത്തിയോ? ഇതാവും കാരണം
1 mins
April 25, 2026
Vanitha
നാടകം വഴി സിനിമയിൽ
ഡീസ് ഈറെയിലെ വില്ലത്തിയായ അമ്മ റോളിലൂടെ ജയ കുറുപ്പ് അഭിനയത്തിന്റെ പുതിയ തലത്തിലേക്കു ചുവടു വച്ചുകഴിഞ്ഞു
2 mins
April 25, 2026
Vanitha
ആണുങ്ങൾക്കും അതു വരുമോ!
മധ്യവയസ്സ് പിന്നിടുമ്പോൾ ചില പുരുഷന്മാരുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും വരുന്ന മാറ്റത്തിന്റെ കാരണം എന്തെന്നറിയാമോ?
2 mins
April 25, 2026
Vanitha
ഇതെന്റെ യുറേക്കാ നിമിഷം
'പ്രതിഛായ' എന്ന സിനിമയിലെ നായികയായി തിളങ്ങിയ നീതു കൃഷ്ണന്റെ വിശേഷങ്ങൾ
1 min
April 25, 2026
Vanitha
ഓർമപ്പാലം കടന്ന് തീവണ്ടി
കേരളത്തിൽ ആദ്യ ട്രെയിൻ ചൂളം വിളിച്ചിട്ട് 165 വർഷം. ദക്ഷിണ റെയിൽവേ രൂപീകരിച്ചിട്ട് 75 വർഷം. തീവണ്ടി കൂവിപ്പാഞ്ഞ ചരിത്രം വാർത്തകളിൽ നിറയുമ്പോൾ മൂന്നു സംവിധായകർ ഓർമത്തിവണ്ടി കയറുന്നു
4 mins
April 25, 2026
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Translate
Change font size

