Essayer OR - Gratuit
സംഗീതം തന്ന കൈനീട്ടം
Vanitha
|April 15, 2023
പാട്ടും സംഗീതവും സന്തോഷവും നിറച്ചാണു സംഗീതസംവിധായകൻ രാഹുൽ രാജിന്റെ വിട്ടിൽ ഓരോ വിഷുവുമെത്തുന്നത്
കൊച്ചി മാമംഗലത്തെ വീട്ടിൽ വിഷുക്കണി ഒരുക്കുന്ന തിരക്കിലാണു സംഗീത സംവിധായകൻ രാഹുൽ രാജും ഭാര്യ മിറിയവും. പീലിത്തിരുമുടി കെട്ടിയ ഉണ്ണിക്കണ്ണന്റെ വിഗ്രഹത്തിനു മുന്നിൽ ഓട്ടുരുളിയിൽ കണിക്കൊന്നയും കണി വെള്ളരിയും വാൽക്കണ്ണാടിയുമൊക്കെ അടുക്കി വയ്ക്കുന്ന മിറിയത്തെ നോക്കി കുസൃതിയോടെ രാഹുൽ മൂളി, മിഴിയഴകു നിറയും രാധാ...' പാട്ടു തീർന്നപ്പോഴേക്കും ഇവരുടെ പൊട്ടിച്ചിരിയിലേക്കു മകൾ അക്ഷയ നിലേയയെന്ന പാവാടക്കാരിയും ചേർന്നു.
വലിയ വെക്കേഷന് എല്ലാക്കൊല്ലവും മിറിയവും മോളും ജർമനിക്കു വിമാനം കയറും. യാത്ര പുറപ്പെടാനുള്ള തിരക്കിനിടെയാണു രാഹുലും മിറിയവും അബുവും സംസാരിക്കാനിരുന്നത്. “ഒരു വിഷുക്കാലത്താണു മിറിയം ജീവിതത്തിലേക്കു വന്നത്. പിന്നെ, ഓരോ ആഘോഷവും ഇരട്ടി മധുരമുള്ളതായി. എന്റെ സങ്കടങ്ങളിലും ഡബിൾ സ്ട്രോങ് ആയി കൂടെ നിൽക്കുന്നതു മിരിയാണ്.''
ജർമനി കൊച്ചി കണക്ഷൻ എങ്ങനെ വന്നു ?
മിറിയം: ഞാൻ മാതാ അമൃതാനന്ദമയിയുടെ ഭക്തയാണ്. 16 വയസ്സുള്ളപ്പോൾ അമൃതപുരിയിൽ അമ്മയുടെ കൂടെ കുറച്ചുകാലം താമസിച്ചു. ഇവിടുത്തെ സംസ്കാരവും ആചാരങ്ങളും ഇഷ്ടമായതോടെ സ്കൂൾ പഠനം കഴിഞ്ഞ് അമൃതപുരിയിൽ തന്നെ താമസമാക്കി. ഒരു ഇന്ത്യക്കാരനെ വിവാഹം കഴിക്കണം എന്ന ആഗ്രഹം അമ്മയോടു പറഞ്ഞപ്പോൾ ഒരു വർഷം കാത്തിരിക്കൂ എന്നാണു മറുപടി കിട്ടിയത്. അമൃതപുരിയിലെ കോളജിൽ ബി എസി കംപ്യൂട്ടർ സയൻസിനു ചേർന്നു പഠനം തുടർന്നു.
രാഹുൽ: അഞ്ചു വർഷത്തെ പ്രണയം തകർന്നതിന്റെ വേദനയിൽ ഡിപ്രഷനടിച്ചു നടക്കുകയാണു ഞാനന്ന്. മിരിയെ പരിചയപ്പെട്ട പിന്നാലെ ഓർക്കുട്ടിൽ ചാറ്റ് ചെയ്യാൻ തുടങ്ങി. ഇഷ്ടം കാണിച്ചുള്ള എന്റെ സംസാരം അവൾക്ക് പിടിച്ചില്ല. അതോടെ മെസേജുകളൊന്നുമില്ല.
ആയിടയ്ക്ക് അമൃതാനന്ദമയി അമ്മ കൊടുങ്ങല്ലൂരിൽ വന്നു. അവിടെ വച്ചു കണ്ടപ്പോൾ എന്നോടു പറഞ്ഞു, “ഒരു ജർമൻകാരി കുട്ടിയുണ്ട്. മോന് ഇഷ്ടമാണെങ്കിൽ കല്യാണം നടത്താം. ആശ്രമത്തിൽ ഒരുപാടു വിദേശികൾ ഉള്ളതുകൊണ്ട് ഒന്നു ഞെട്ടിയെങ്കിലും കക്ഷി മിരിയാണെന്ന് അറിഞ്ഞതോടെ കാര്യങ്ങൾ സ്പീഡിലായി.
പ്രകൃതിയോടിണങ്ങിയ ജീവിതമാണോ മിറിയത്തിനിഷ്ടം ?
Cette histoire est tirée de l'édition April 15, 2023 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Vanitha
പുതിയ കാലത്തെ ഡ്രീം ജോബ്സ്
ഡോക്ടർ, എൻജിനീയർ തുടങ്ങിയ പരമ്പരാഗത തൊഴിൽ സങ്കൽപങ്ങളിൽ മാറ്റം വന്നു. എഐ അടിസ്ഥാനമാക്കിയു ള്ള ഡ്രീം ജോബ് ലിസ്റ്റിലെ പുതുജോലികൾ പരിചയപ്പെടാം
2 mins
May 23, 2026
Vanitha
ട്രെൻഡാണ് ഹൈബ്രിഡ് പേരന്റിങ്
ജെൻ സി തലമുറ മാതാപിതാക്കൾക്കിടയിൽ ട്രെൻഡാവുന്ന ഹൈബ്രിഡ് പേരന്റിങ് ശൈലിയെക്കുറിച്ചറിയാം
2 mins
May 23, 2026
Vanitha
മെനോപോസ് ഭക്ഷണത്തിലുണ്ട് പരിഹാരം
ആർത്തവവിരാമം അടുത്തെത്തിയോ? ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
2 mins
May 23, 2026
Vanitha
പട്ടാള വേഷത്തിലും പണത്തട്ടിപ്പ്
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
2 mins
May 23, 2026
Vanitha
നൂലഴകിൻ കൂട്ടുകാരി
സൂചിയും നൂലും കൊണ്ടു വിസ്മയക്കാഴ്ചകൾ തയാറാക്കുന്ന ഷീല സോണിയുടെ വിജയവിശേഷങ്ങൾ
2 mins
May 23, 2026
Vanitha
എങ്ങനെ വേണം ഹൂഡഡ് ഐ മേക്കപ്
സെലിബ്രിറ്റി സ്റ്റൈൽ നേടാൻ അറിയാം ചില കാര്യങ്ങൾ
1 mins
May 23, 2026
Translate
Change font size
