Essayer OR - Gratuit
ഓർമച്ചിരി
Vanitha
|April 15, 2023
'ഇന്നസെന്റ് മരിക്കുന്നത് എനിക്കിഷ്ടമല്ല; മരിക്കാത്ത ഇന്നസെന്റിനെയാണ് എനിക്കിഷ്ടം. ശ്രീനിവാസന്റെ ഹൃദയം തൊടുന്ന കുറിപ്പ്
-
ഇന്നസെന്റ് ഒരിക്കൽ എന്നോടു ചോദിച്ചു. ശ്രീനിവാസാ നമ്മൾ തമ്മിൽ ആദ്യമായി കണ്ടത് നിനക്ക് ഓർമയുണ്ടോ?' ചില സൗഹൃദങ്ങൾക്കു തുടക്കവും ഒടുക്കവും ഉണ്ടാകാറില്ല. നമ്മുടെ ജീവിതത്തിന്റെ ഭാഗമായി ആ സൗഹൃദങ്ങൾ അങ്ങനെ നീണ്ടുപോകും. അത്തരമൊരു സൗഹൃദമായിരുന്നു ഇന്നസെന്റിനും എനിക്കും ഇടയിൽ മദിരാശിയിലെ കഷ്ടകാലത്താണു ഞങ്ങൾ സൗഹൃദത്തിലാകുന്നത്. ഡബ്ബിങ്, തിരക്കഥ തിരുത്തൽ ചെറിയ വേഷങ്ങളിൽ അഭിനയം - അങ്ങനെ ചില്ലറ കലാപരിപാടികളുമായി മദിരാശി പട്ടണത്തിൽ ഞാൻ അലഞ്ഞുനടക്കുന്ന സമയം.
ഒരുദിവസം എന്നെ അന്വേഷിച്ച് ഒരാൾ വന്നു. ആർ.കെ. ലാബ് വരെ ഒന്നുവരണം. ഒരു ഡബ്ബിങ് ഉണ്ട്. ആർ.കെ. ലാബ് അന്ന് മദ്രാസിലെ ഏറ്റവും വലിയ ഫിലിം കമ്പനികളിലൊന്നാണ്. ഞാൻ ആർ.കെ. ലാബിലെത്തി. കഥാപ്രസംഗകലയിലെ മുടിചൂടാമന്നനായ സാംബശിവൻ നായകനായ പല്ലാങ്കുഴി എന്ന സിനിമയുടെ ഡബ്ബിങ് ജോലികൾ അവിടെ നടക്കുകയാണ്.
കഥാപ്രസംഗവേദിയിൽ ശബ്ദം കൊണ്ട് അദ്ഭുതം സൃഷ്ടിക്കുന്ന സാംബശിവനു സിനിമയിലെ ഡബ്ബിങ് വഴങ്ങുന്നില്ല. അഞ്ചു ശബ്ദത്തിലാണ് അദ്ദേഹം സംസാരിക്കുന്നത്. കഥാപ്രസംഗത്തിന് അതു വേണം. പക്ഷേ, സിനിമയിൽ ഒരു ശബ്ദം മതി. അതു കിട്ടുന്നില്ല. സാംബശിവന്റെ അഞ്ചു ശബ്ദങ്ങളിൽ ഏതോ ഒരു ശബ്ദവും എന്റെ ശബ്ദവും തമ്മിൽ സാമ്യമുണ്ടെന്ന് അണിയറ പ്രവർത്തകരിൽ ആർക്കോ തോന്നി. അങ്ങനെയാണ് ആ നറുക്ക് എനിക്കു വീണത്. ഞാനന്ന് പല സിനിമകൾക്കും ഡബ്ബ് ചെയ്തിട്ടുണ്ട്. ഒരു മാടപ്രാവിന്റെ കഥ എന്ന സിനിമയിൽ മമ്മൂട്ടിക്കു ശബ്ദം കൊടുത്തു. അതിനുമുൻപ് ടി. എസ്. മോഹന്റെ വിധിച്ചതും കൊതിച്ചതും എന്ന സിനിമയിലും മമ്മൂട്ടിക്കു ശബ്ദം കൊടുത്തു. അന്ന് എന്റെ ശബ്ദമോ മമ്മൂട്ടിയുടെ ശബ്ദമോ ഒന്നും ആർക്കും അത്ര പരിചിതമായിരുന്നില്ല. നാലഞ്ചു ദിവസം കൊണ്ടു ഡബ്ബിങ് പൂർത്തിയാക്കി. അവർ നാലായിരം രൂപ പ്രതിഫലം തന്നു. അന്ന് അതു ലോട്ടറിക്കു തുല്യം.
അങ്ങനെ സാംബശിവനു ശബ്ദം നൽകാൻ ആർ.കെ. ലാബിലെത്തിയ ദിവസങ്ങളിലൊന്നിലാണു ഞാൻ ഇന്നസെന്റിനെ ആദ്യമായി കാണുന്നത്.
"എന്നെ കണ്ടപ്പോൾ നിനക്ക് എന്തു തോന്നി? ഇന്നസെന്റ് പിന്നീടൊരിക്കൽ എന്നോടു ചോദിച്ചു.
Cette histoire est tirée de l'édition April 15, 2023 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Translate
Change font size

