Facebook Pixel ഇനിയില്ല നമ്മൾ | Vanitha - womens-interest - Lisez cet article sur Magzter.com
Passez à l'illimité avec Magzter GOLD

Passez à l'illimité avec Magzter GOLD

Obtenez un accès illimité à plus de 9 000 magazines, journaux et articles Premium pour seulement

$149.99
 
$74.99/Année

Essayer OR - Gratuit

ഇനിയില്ല നമ്മൾ

Vanitha

|

November 26, 2022

ഒന്നിച്ചൊഴുകുന്ന രണ്ടു പേരിൽ ഒരാൾ വഴി പിരിയുകയാണ്. എങ്ങനെ വേണം ബ്രേക് അപ്

- വിജീഷ് ഗോപിനാഥ്

ഇനിയില്ല നമ്മൾ

ശരിയാണ്, അപ്പോൾ നമ്മൾ ഒന്നും അറിഞ്ഞിരുന്നില്ല. വെയിലു വീഴുന്നതും രാവു മായുന്നതും മഴ ചാഞ്ഞു പെയ്യുന്നതും. പക്ഷേ, മിന്നൽ പോലെയാണ് ഒരാൾ തീരുമാനിക്കുന്നത് ഇനി നമ്മൾ'ഇല്ല. ആ വാക്ക് മുറിച്ച് ഞാനും നീയും എന്നാക്കാം. ഇന്നു മുതൽ അതു മതി.

ഞെട്ടിപ്പോകില്ലേ? മനസ്സിലപ്പോഴും ഉണ്ടാകും ചേർത്തു പിടിച്ച് ചൂട്, നടന്നിട്ടും നടന്നിട്ടും തീരാത്ത വഴികൾ, കൊടുത്തിട്ടും കൊടുത്തിട്ടും തീരാത്ത ഉമ്മകൾ. പലപ്പോഴും എന്തിനെന്ന ചോദ്യത്തിന് ഉത്തരം പോലും ഉണ്ടാകില്ല.

വിശാല മനസ്സുള്ളവർ ഒരു കപ്പ് കാപ്പി കുടിച്ചു നല്ല ചങ്ങാതിമാരായി രണ്ടു വഴിക്ക് ഇറങ്ങി പോകും. മറ്റു ചിലർ മുള്ളുരഞ്ഞ നീറലോടെ ഇനി ഒപ്പമില്ലെന്ന സത്യം കയ്ച്ചു വിഴുങ്ങും. വേറെ ചിലർ "പോയി പണി നോക്ക്, അങ്ങനെ തോൽപ്പിക്കാനാകില്ലെന്നു പറഞ്ഞു ചങ്കും വിരിച്ചു ജീവിച്ചു കാണിക്കും.

പക്ഷേ, മറ്റൊരു കൂട്ടരുണ്ട്. പക കനൽ പോലെ മനസ്സിൽ ഇൻവെസ്റ്റ് ചെയ്യും. അതെരിയുന്ന സുഖം സ്വയം അനുഭവിച്ചു തന്ത്രങ്ങൾ നെയ്തു പതുക്കെ ചതിയുടെ തീയൊരുക്കും. അതിലേക്ക് ഒപ്പം നടന്നയാളെ വലിച്ചിട്ടു കത്തിച്ചു കളയും. പക പലിശയടക്കം വീട്ടും. അവരെയാണു സൂക്ഷിക്കേണ്ടത്, ചികിത്സിക്കേണ്ടത്. ഈ വർഷം വന്ന ചില വാർത്തകൾ ഓർത്തു നോക്കാം.

• ജൂൺ 11 നാദാപുരം, കോഴിക്കോട്

കോളജ് വിട്ടു മടങ്ങിയ പെൺകുട്ടിയെ വീടിനു സമീപം വഴിയിൽ കാത്തു നിന്ന് കൊടുവാൾ കൊണ്ടു വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വെട്ടേറ്റ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. പ്രണയാഭ്യർഥന നിരസിച്ചതിനാൽ പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും തീ വയ്ക്കാൻ പെട്രോൾ കരുതിയെന്നും പ്രതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.

ഓഗസ്റ്റ് 22 ചിറ്റിലഞ്ചേരി, പാലക്കാട്

പ്രണയത്തിൽ നിന്നു പിൻവാങ്ങിയെന്ന സംശയത്തെത്തുടർന്നു യുവതിയെ തോർത്തുകൊണ്ടു കഴുത്തു മുറുക്കി കൊലപ്പെടുത്തിയ ശേഷം യുവാവു പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ആറുവർഷമായി ഇവർ അടുപ്പത്തിലായിരുന്നുവെന്നു പൊലീസ്.

നവംബർ 8 വടക്കേക്കര, എറണാകുളം

 പ്രണയത്തകർച്ചയെ തുടർന്നു യുവതിയെ കുത്തിപ്പരുക്കേൽപിച്ച കേസിൽ കാമുകനും അച്ഛനുമടക്കം മൂന്നു പേർ അറസ്റ്റിൽ.

ഏറ്റവുമൊടുവിൽ കഷായത്തിൽ വിഷം കൊടുത്തു കാമുകനെ കൊന്നെന്ന് കേസും. ഇവർക്കൊന്നും പേരില്ലേ എന്നു തോന്നിയേക്കാം. ഒറ്റ പേരേയുള്ളൂ ഇവർക്ക് പ്രണയപ്പകയുടെ ഇരകൾ.

PLUS D'HISTOIRES DE Vanitha

Vanitha

Vanitha

INVISIBLE STAR

സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ

time to read

2 mins

June 06, 2026

Vanitha

Vanitha

പിന്നെയും പിന്നെയും ആരോ കിനാവിന്റെ

ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ

time to read

3 mins

June 06, 2026

Vanitha

Vanitha

വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ

ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

June 06, 2026

Vanitha

Vanitha

എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം

വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ

time to read

2 mins

June 06, 2026

Vanitha

Vanitha

പ്യാർ കി കഹാനി

ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ

time to read

1 mins

June 06, 2026

Vanitha

Vanitha

MLA Ramesh USHARODY

പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം

time to read

4 mins

June 06, 2026

Vanitha

Vanitha

സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ

വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം

time to read

2 mins

May 23, 2026

Vanitha

Vanitha

മെസി ഇതറിയുന്നുവോ

ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം

time to read

2 mins

May 23, 2026

Vanitha

Vanitha

ഇതു സ്വപ്നം പൂക്കുമിടം

കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്

time to read

2 mins

May 23, 2026

Vanitha

Vanitha

POWER, TAILORED

ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്

time to read

1 mins

May 23, 2026

Translate

Share

-
+

Change font size