Essayer OR - Gratuit
ചുരുളഴിയാത്ത ചന്തം
Grihalakshmi
|May 16 - 31, 2023
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
ചുരുൾമുടിയഴകിനെ കവികൾ വർണിക്കുന്ന തൊക്കെ അവിടെ നിൽക്കട്ടെ. ചുരുണ്ട മുടിയോട് അത്രയ്ക്ക് സ്നേഹമായിരുന്നെങ്കിൽ പോക്കറ്റ് കാലിയാക്കി സ്‌ട്രെയിറ്റനിങ്ങും സ്മൂത്തനിങ്ങുമൊക്കെ ചെയ്യേണ്ടി വരുമായിരുന്നോ? കെട്ടിവെക്കാൻ നോക്കിയാൽ കുതിച്ചുപായും പടക്കുതിരയെ പിടിച്ചുകെട്ടാനാരുണ്ട്' എന്ന അവസ്ഥ. അരയൊപ്പം നീണ്ട മുടി കുളി നനവുമാറിയാൽ ചുരുണ്ടുകയറി നേർപാതിയാവും.
എണ്ണയിട്ടും താളി തേച്ചും ചുരുണ്ട മുടിയെ മെരുക്കാൻ ശ്രമിച്ചൊരാളാണ് ആലുവയിലുള്ള ഹിൻഷ ഹബീബും. ചുരുണ്ട മുടിയെ സ്റ്റൈലിങ് ചെയ്യാനായി പഠിച്ച പണി പതിനെട്ടും ഹിൻഷ പയറ്റിനോക്കി. സ്‌ട്രെയിറ്റൻ ചെയ്തും സ്മൂത്തൻ ചെയ്തുമൊക്കെ നിവർത്തിയെടുത്തെങ്കിലും വീണ്ടും മുടി ചുരുണ്ടുതന്നെ കിടന്നു. ഒന്ന് മയപ്പെടുത്താനായി കൈയിൽ കിട്ടുന്ന ഹെയർ കെയർ പ്രൊഡക്ടുകളെല്ലാം ഉപയോഗിച്ചു. പുസ്തകങ്ങളും ബ്ലോഗുമൊക്കെ നോക്കി ചുരുണ്ട മുടിയുടെ സംരക്ഷണത്തെക്കുറിച്ച് ഗവേഷണം തന്നെ നടത്തി. ഒടുവിൽ ചുരുണ്ടമുടിക്കാർക്കുവേണ്ടി പ്രത്യേകം ഹെയർ കെയർ പ്രൊഡക്ടുകൾ നിർമിച്ചുകൊണ്ട് ഹിൻഷ സംരംഭകയായി മാറി.
ഈയിടെ വിഖ്യാത ബിസിനസ് റിയാലിറ്റി ഷോയായ 'ഷാർക്ക് ടാങ്കിന്റെ ഇന്ത്യാ എഡിഷനിൽ 75ലക്ഷം രൂപയുടെ ഫണ്ടിങ് നേടിയതോടെ ഹിൻഷറയുടെ സംരംഭം പുതിയ ഉയർച്ചയിലേക്ക് എത്തിയിരിക്കുകയാണ്. മലയാളിയായ ഹിൻപറയും മുംബൈക്കാരിയായ സുഹൃത്ത് യൂബ റോമിൻ ആഗയും ചേർന്ന് തുടങ്ങിയ സംരംഭമാണ് മെയിന്റെയിൻ' ചുരുളൻ മുടിയുള്ള സ്ത്രീകൾക്കു വേണ്ടിയുള്ള കേശസംരക്ഷണ ഉത്പന്നങ്ങൾ ഓൺലൈനിലൂടെ വിൽക്കുന്ന പ്ലാറ്റ്ഫോമാണ് മെയിന്റെയിൻ' തന്നെ അലട്ടിക്കൊണ്ടിരുന്ന പ്രശ്നത്തിൽ നിന്നും പരിഹാരം കണ്ടെത്തി അതുതന്ന വരുമാനമാർഗമാക്കി മാറ്റിയ ആ വിജയകഥയുടെ ചുരുളഴിക്കുകയാണ് ഹിൻഷാ,
മുടി പറ്റിച്ച പണി
നീണ്ട മുടിയുള്ള കുട്ടികളെ കാണുമ്പോൾ എനിക്ക് നല്ല മുടിയില്ലല്ലോ എന്നാലോചിച്ച് സങ്കടപ്പെട്ടിട്ടുണ്ട്. എത്ര നല്ല വസ്ത്രങ്ങളണിഞ്ഞാലും മുടി ശരിയായില്ലെങ്കിൽ ഉള്ള ആത്മ വിശ്വാസവും കൂടി പോവുന്ന സ്ഥിതി. വിശേഷദിവസങ്ങളിലൊക്കെ മുടി സ്ട്രെയിറ്റൻ ചെയ്യുന്നത് ശീലമാക്കി. സ്ട്രെയിറ്റൻ ചെയ്താലും അരമണിക്കൂറൊക്കെയേ നിൽക്കൂ. അങ്ങനെ മുടി സ്മൂത്തൻ ചെയ്തു.
Cette histoire est tirée de l'édition May 16 - 31, 2023 de Grihalakshmi.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Grihalakshmi
Grihalakshmi
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
3 mins
May 16 - 31, 2023
Grihalakshmi
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
2 mins
May 16 - 31, 2023
Grihalakshmi
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
2 mins
May 16 - 31, 2023
Grihalakshmi
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
4 mins
May 16 - 31, 2023
Grihalakshmi
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
1 min
May 16 - 31, 2023
Grihalakshmi
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
1 min
May 16 - 31, 2023
Grihalakshmi
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
2 mins
May 16 - 31, 2023
Grihalakshmi
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
1 mins
May 16 - 31, 2023
Grihalakshmi
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
1 mins
May 16 - 31, 2023
Grihalakshmi
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw
3 mins
May 16 - 31, 2023
Translate
Change font size
