Essayer OR - Gratuit
കാട്ടുതീയും വിശേഷങ്ങളും
Sasthrakeralam
|SASTHRAKERALAM 2025 MARCH
കത്തിപ്പിടിക്കാൻ സാധിക്കുന്ന ഏതു വസ്തുവിനേയും നമുക്ക് ഇന്ധനമായി കണക്കാക്കാം
അമേരിക്കൻ ഐക്യ നാടുകളിലെ കാലി ഫോർണിയ സംസ്ഥാനവും അതിന്റെ തലസ്ഥാനമായ ലോസ് ഏഞ്ചലസും പ്രസിദ്ധമാണല്ലോ. ലോസ് ഏഞ്ചലസ് നഗരത്തിന്റെ ചില പ്രദേശങ്ങളിൽ 2025 ജനുവരി ആദ്യ വാരമുണ്ടായ കാട്ടുതീ ചരിത്രത്തിലെ ഏറ്റവും നഷ്ടം വരുത്തിയതും മോശപ്പെട്ടതുമായ തീപ്പിടുത്തമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഈ പ്രദേശത്തുണ്ടായ സാന്റ അന' എന്നു പേരായ കാറ്റ് കാട്ടുതീയുടെ സംഹാരശേഷി ഇരട്ടിയാക്കി. ഈ ദുരന്തത്തിന്റെ സംഹാരശേഷി കൂടാൻ കാരണമായത് കാലാവസ്ഥാ വ്യതിയാനമാണെന്ന് പഠനങ്ങൾ പറയുന്നു. 2024 നെ ചൂടേറിയ വർഷമായാണ് കാലാവസ്ഥാപഠനങ്ങൾ സൂചിപ്പിക്കുന്നത്. മുൻവർഷങ്ങളെയപേക്ഷിച്ച് ആഗോളതാപനില 1.5 ഡിഗ്രി ഉയർന്നതായാണ് കണക്കുകൾ പറയുന്നത്. ഈ ഘടകങ്ങളൊക്കെയും കാലാവസ്ഥാവ്യതിയാനങ്ങൾക്ക് കാരണമാവാറുണ്ട്.
എന്താണ് കാട്ടുതീ?
കാട്ടിൽ ഉണ്ടാകുന്ന തീയും കാടില്ലാത്തിടത്തെ തീയും തമ്മിൽ വ്യത്യാസമുണ്ടോ? ചില വ്യത്യാസങ്ങളുണ്ട്. കാട്ടുതീയുടെ പ്രത്യേകകതകളൊന്നു നോക്കാം: ആസൂത്രിതമായി ഉണ്ടാകുന്നതാവില്ല അടുത്തത് എങ്ങോട്ട് പടരുമെന്നോ എന്തു സംഭ വിക്കുമെന്നോ പ്രവചിക്കാൻ കഴിയില്ല നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ് ഇവയൊക്കെയാണ് കാട്ടുതീയെ വ്യത്യസ്തമാക്കുന്നത്.
അഗ്നിത്രികോണവും തീ ഉണ്ടാകലും
ഇന്ധനം, ഓക്സിജൻ, ചൂട് എന്നിവ കൃത്യമായ അനുപാതത്തിൽ ചേർന്നാൽ തീ ഉണ്ടാവും. എളുപ്പത്തിൽ മനസിലാക്കാൻ ഒരു ത്രികോണത്തെ സങ്കൽപ്പിക്കാം.
ത്രികോണത്തിന്റെ ഒരു വശം ഇന്ധനം, ഒരു വശം ഓക്സിജൻ, ഒരു വശം ചൂട്.ഇത്തരം ത്രികോണത്ത അഗ്നിത്രികോണം(fire triangle) എന്ന് വിളിക്കാം. ചൂട് വശ ത്തിന്റെ നീളം കുറവായാൽ ചൂട് കുറവാണ് എന്നർത്ഥം.
ഒരു മിനിമം ചൂടില്ലാതെ തീ ഉണ്ടാകുമോ? അതുപോലെയാണ് മറ്റ് വശങ്ങളും. ഈ അഗ്നിത്രികോണത്ത അടിസ്ഥാനമാക്കി തീജ്വാലയുടെ സ്വഭാവം വിവരിക്കാനാവും. അഗ്നിത്രികോണത്തിന്റെ വശങ്ങളിലെ ഏതെങ്കിലും ഘടകം കുറഞ്ഞാൽ സ്വാഭാവികമായ ജ്വലനം സാധ്യമാവില്ല.
എന്താണ് ഇന്ധനം?
കത്തിപ്പിടിക്കാൻ സാധിക്കുന്ന ഏതു വസ്തുവിനേയും നമുക്ക് ഇന്ധനമായി കണക്കാക്കാം. കടലാസ്, തടി, വാതകങ്ങൾ തുടങ്ങിയവയെല്ലാം ഉദാഹരണങ്ങളാണ്.
ഓക്സിജനാണ് താരം
Cette histoire est tirée de l'édition SASTHRAKERALAM 2025 MARCH de Sasthrakeralam.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Sasthrakeralam
Sasthrakeralam
മയിക്കണ്ണിCommon Name: Junonia almana one Scientific Name: Peacock Pansy
വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ് ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.
1 mins
SASTHRAKERALAM 2025 JULY
Sasthrakeralam
ഈ ചന്ദ്രനിലൊക്കെ പോയിട്ടെന്തു കാര്യം?
ഗ്രഹങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്ന സംശയത്തിനുള്ള ശാസ്ത്രീയമായ തെളിവുകൾക്ക് അടുത്തെത്താൻ സാധിച്ചു
4 mins
SASTHRAKERALAM 2025 JULY
Sasthrakeralam
കോട്ടയം
ജില്ലകളുടെ ഭൗമശാസ്ത്രം
2 mins
SASTHRAKERALAM 2025 JULY
Sasthrakeralam
അനിവാര്യമായ തിന്മ അല്ലെങ്കിൽ നന്മയ്ക്കായൊരു തിന്മ
ശാസ്ത്ര ജാലകം
2 mins
SASTHRAKERALAM 2025 JULY
Sasthrakeralam
കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം -എസ്. ആർ. ലാൽ ഡി.സി. ബുക്സ്
അവധിക്കാല വായന
1 mins
SASTHRAKERALAM 2025 APRIL
Sasthrakeralam
ചെങ്കോമാളി
വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ്? ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.
1 min
SASTHRAKERALAM 2025 APRIL
Sasthrakeralam
ഒരു നദി പുനരുജ്ജീവനത്തിന്റെ കഥ
അട്ടപ്പാടിയിൽ വൻതോതിലുണ്ടായ വനനാശം കാരണം നദിയിലെ ഒഴുക്ക് ഒക്ടോബർനവംബർ മാസങ്ങളി ൽ മാത്രമായി മാറി.
1 min
SASTHRAKERALAM 2025 APRIL
Sasthrakeralam
കാപ്പിപ്പൊടിയും കാലാവസ്ഥാ വ്യതിയാനവും
Climate Change Threatens Global Coffee Production
1 min
SASTHRAKERALAM 2025 APRIL
Sasthrakeralam
മരുഭൂമികൾ
പ്രകൃതി കൗതുകങ്ങൾ
1 mins
SASTHRAKERALAM 2025 APRIL
Sasthrakeralam
ഗ്രീൻവാഷിംഗ്
വാക്കിന്റെ വർത്തമാനം
2 mins
SASTHRAKERALAM 2025 APRIL
Listen
Translate
Change font size
