Essayer OR - Gratuit
അദ്ധ്യാത്മിക വിശുദ്ധിയുടെ മാസം
Muhurtham
|July 2025
ഗ്രഹനില
ജീവപ്രപഞ്ചത്തെ മുഴുവൻ ഒരേ വസ്തുവായി കാണണമെന്ന് ഉദ്ബോധിപ്പിക്കുന്ന ഭാരതീയ സംസ്കാരത്തിലെ അതീവ ശ്രേഷ്ഠമായ ഒരു ഇതിഹാസമാണ് ശ്രീരാമനാമത്തിന്റെ ശക്തിചൈതന്യം നിറയുന്ന ആദികാവ്യമായ രാമായണം. മനുഷ്യമനസ്സുകളിൽ നിറയാറുള്ള അറിവില്ലായ്മ, തിന്മ, വിശ്വാസരാഹി ത്യം, അസൂയ തുടങ്ങിയ ഇരുട്ടുകൾ മാറ്റി,ധർമ്മത്തെയും അധർമ്മത്തെയും തിരിച്ചറിയാൻ രാമായണപാരായണഫലം സഹായിക്കുകയും അതുവഴി നമ്മെ നേർവഴിയിലേക്ക് നയിക്കുകയും ഒപ്പം ബ്രഹ്മാനന്ദസദൃശവും അലൗകികവുമായ ആത്മീയസുഖം പകരുകയും ചെയ്യും എന്നാണ് വിശ്വാസം. എല്ലാം കൊണ്ടും ഒരു അമൂല്യനിധിയായ രാമായണത്തിന് രാമന്റെ അയനം (മാർഗ്ഗം) എന്ന അർത്ഥവുമുണ്ട്. വാല്മീകിയാകുന്ന ഗിരിശൃംഖത്തിൽ നിന്ന് ഉത്ഭവിച്ച് രാമായണമാകുന്ന ഗംഗ രാമശരീരത്തെ ധാരണം ചെയ്ത് ഒഴുകി മൂന്നു ലോകങ്ങളെയും പരിപാവനമാക്കുന്നു എന്നാണ് മറ്റൊരു വിശ്വാസം.
വാല്മീകി രാമായണം, അദ്ധ്യാത്മ മാരായണം, തുളസീദാസരാമായണം, അഗസ്ത്യരാമായണം, ആനന്ദരാമായണം, കാളിദാസരാമായണം തുടങ്ങി നിരവധി രാമായങ്ങൾ ഉണ്ട്. അവയ്ക്കെല്ലാം അടിസ്ഥാനം വാല്മീകിരാമായണമാണ്. ഭാരതീയ സംസ്കാരത്തെ അത്യധികം സ്വാധീനിച്ച കൃതി കൂടിയാണ് രാമായണം.
സമ്പൂർണ്ണ വിവർത്തനം, സംഗ്രഹം, പുനരാഖ്യാനം തുടങ്ങിയ രൂപങ്ങളിൽ ധാരാളം രാമായണങ്ങൾ നമുക്ക് ലഭ്യമാണ് എന്നാൽ ഭൂരിപക്ഷം മലയാളികൾക്കും പരിചിതമായ രാമായണങ്ങൾ വാല്മീകി രാമായണവും അദ്ധ്യാത്മികരാമായണവുമാണ്. വാല്മീകി രാമായണത്തെ തുടർന്ന് സംസ്കൃതത്തിൽ ഉണ്ടായ പുനരാഖ്യാനമാണ് അദ്ധ്യാത്മിക രാമായണം. മലയാള ഭാഷാ സാഹിത്യത്തിന്റെ പിതാവായ തുഞ്ചത്തുരാമാനുജൻ എഴുത്തച്ഛനാണ് അദ്ധ്യാത്മികരാമായണം മലയാളത്തിൽ രചിച്ചത്. പദഭംഗിയും ആത്മീയ ചൈതന്യവും ഒത്തിണങ്ങിയ ശ്രേഷ്ഠകൃതിയാണ് തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മികരാമായണം കിളിപ്പാട്ട്. വാല്മീകി രാമായണം ശ്രീരാമന് ശ്രേഷ്ഠനായ മാതൃകാപുരുഷന്റെ രൂപം നൽകുമ്പോൾ അദ്ധ്യാത്മി കരാമായണം ശ്രീരാമന് വിഷ്ണുവിന്റെ അവതാരമെന്ന നിലയിൽ ഈശ്വരാംശം നൽകി ഭക്തിയുടെ രൂപാമൃതമേകുന്നു. അതിനാലാകാം വാല്മീകി രാമായണത്തിന് പകരം ഭക്തിഭാവും വേദാന്തചിന്തയും നിറഞ്ഞ അദ്ധ്യാത്മികരാമായണം വിവർത്തനം ചെയ്യാൻ എഴുത്തച്ഛൻ തിരഞ്ഞടുത്തത്.
Cette histoire est tirée de l'édition July 2025 de Muhurtham.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Muhurtham
Muhurtham
ക്ഷേത്ര കൊടിയേറ്റം കണ്ടാൽ കൊടിയിറക്കും കാണണം
അറിവ്
1 mins
February 2026
Muhurtham
ലക്ഷ്മീ സമേതനായ വാസുദേവന് താംബൂലസമർപ്പണം
ക്ഷേത്രചരിത്രം
1 mins
February 2026
Muhurtham
പൊങ്കാല എങ്ങോട്ട് തൂകണം
ആറ്റുകാൽ പൊങ്കാല...
3 mins
February 2026
Muhurtham
എല്ലാം ശിവനിൽ നിന്ന് വരുന്നു.ശിവനിലേക്ക് മടങ്ങുന്നു
ശിവരാത്രി മാഹാത്മ്യം...
2 mins
February 2026
Muhurtham
സന്താനഭാഗ്യത്തിന് ചെട്ടികുളങ്ങര കുത്തിയോട്ടം
ചെട്ടികുളങ്ങര അമ്മ
5 mins
February 2026
Muhurtham
പാപഗ്രഹങ്ങളുടെ ദോഷം കുറയ്ക്കാൻ ചാമുണ്ഡി ഉപാസന
ചാമുണ്ഡി ചരിതം...
3 mins
January 2026
Muhurtham
ദക്ഷിണായനം പോകുന്നു.വരുന്നു ഉത്തരായനം
അറിവ്
1 min
January 2026
Muhurtham
മഹാദേവൻ വേഗം പ്രസാദിക്കുന്ന സമയം
ധനുതിരുവാതിര...
5 mins
December 2025
Muhurtham
ശിവചൈതന്യം കുടികൊള്ളുന്ന പുണ്യപുരാതന ക്ഷേത്രം
ക്ഷേത്രമാഹാത്മ്യം
1 mins
December 2025
Muhurtham
ക്ഷേത്രപ്രവേശന വിളംബരത്തിനു മുമ്പ് ഒരു പ്രവേശനം
അറിവ്
1 mins
December 2025
Listen
Translate
Change font size
