Essayer OR - Gratuit
മഹാദേവൻ മൂർത്തീഭാവങ്ങൾ
Jyothisharatnam
|April 16-30, 2026
ദേവാദിദേവനെന്നും, മഹാദേവനെന്നുമൊക്കെ നമ്മൾ വിളിച്ചു പ്രാർത്ഥിക്കുന്ന ഭഗവാൻ ശിവന് നിരവധിയായ മൂർത്തി ഭാവങ്ങളാണുള്ളത്. ഈ ഓരോ മൂർത്തി ഭാവത്തോടും കൂടി ഭഗവാനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നും എവിടെയൊക്കെയാണെന്നും അറിയുന്നത് ഭക്തർക്ക് ഏറെ പ്രയോജനകരമായിരിക്കും. പ്രത്യേകിച്ച് ശിവഭക്തർക്ക്.
ദക്ഷിണാമൂർത്തി
ആൽമരച്ചുവട്ടിൽ ദക്ഷിണാഭിമുഖമായിരുന്ന് സാധകന്മാർക്ക് ജ്ഞാനോപദേശം ചെയ്യുന്ന ശിവനെയാണ് ദക്ഷിണാമൂർത്തിയായി കരുതപ്പെടുന്നത്. ശുകപുരം ഗ്രാമത്തിലെ ദക്ഷിണാ മൂർത്തി ക്ഷേത്രം ഈ സങ്കൽപ്പത്തിലുള്ളതാണ്.
പരശുരാമൻ സൃഷ്ടിച്ച ഗ്രാമങ്ങളിൽ ഏറ്റവും വലിയ ഗ്രാമമായ ശുകപുരം ഗ്രാമത്തിന്റെ ഗ്രാമ ക്ഷേത്രമാണ് ശുക പുരം ദക്ഷിണാമൂർത്തി ക്ഷേത്രം. മലപ്പുറം ജില്ലയിൽ എടപ്പാളിനടുത്താണ് ഈ പുരാതനക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എൻ.എച്ച്. 17 ൽ എടപ്പാൾ കവലയിൽ നിന്നും പാലക്കാട്- പൊന്നാനി റൂട്ടിൽ ഒരു കി.മീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം. വേദഋഷിയായ ശുകനാണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. കേരളത്തിലെ ആദ്യകാല ബ്രാഹ്മണ വാസസ്ഥലങ്ങളിൽ ഒന്നുകൂടിയാണ് ശുകപുരം ഗ്രാമം. ശുകമുനി തപസ്സനുഷ്ഠിച്ച സ്ഥലമായതിനാലാണ് പ്രദേശത്തിന് ശുകപുരം എന്ന പേര് വന്നത്.
ലോകഗുരുവായി വിജ്ഞാനം പൊഴിക്കുന്ന ദക്ഷിണാമൂർത്തി ഭഗവാൻ അതുകൊണ്ടുതന്നെ വിജ്ഞാനദൈവമാണ്. സരസ്വതീദേവിക്ക് സമാനമായി വിദ്യാർത്ഥികൾ ദക്ഷിണാമൂർത്തിയെ ആരാധിച്ചാൽ വിദ്യാവിജയവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വസിക്കപ്പെട്ടു പോരുന്നത്. വിജയദശമിദിവസം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ വിദ്യാരംഭം നടത്തുന്നത് ഐശ്വര്യകരമാണെന്നും വിശ്വസിക്കപ്പെടുന്നു.
നീലകണ്ഠൻ
പാലാഴികടഞ്ഞപ്പോൾ ഉയർന്നുവന്ന കാളകൂട വിഷം പ്രപഞ്ച രക്ഷയ്ക്കായി ഭഗവാൻ ശിവൻ പാനം ചെയ്തു. ആ വിഷമാകട്ടെ ഭഗവാന്റെ കണ്ഠത്തിൽ കുടുങ്ങി നിന്നു. അതോടെ അവിടെ നീലനിറമായി. ആ സങ്കൽപ്പത്തിലുള്ള ശിവനാണ് നീലകണ്ഠൻ.
ചേർത്തലയ്ക്ക് സമീപമുള്ള തിരുവിഴ ക്ഷേത്രത്തിൽ ശിവനെ നീലകണ്ഠ നായി ആരാധിക്കുന്നു. കാസർഗോഡ് നീലേശ്വരത്ത് നീലേശ്വരനായും നീലകണ്ഠനെ പൂജിക്കുന്നു.
Cette histoire est tirée de l'édition April 16-30, 2026 de Jyothisharatnam.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Jyothisharatnam
Jyothisharatnam
മഹാദേവൻ മൂർത്തീഭാവങ്ങൾ
ദേവാദിദേവനെന്നും, മഹാദേവനെന്നുമൊക്കെ നമ്മൾ വിളിച്ചു പ്രാർത്ഥിക്കുന്ന ഭഗവാൻ ശിവന് നിരവധിയായ മൂർത്തി ഭാവങ്ങളാണുള്ളത്. ഈ ഓരോ മൂർത്തി ഭാവത്തോടും കൂടി ഭഗവാനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നും എവിടെയൊക്കെയാണെന്നും അറിയുന്നത് ഭക്തർക്ക് ഏറെ പ്രയോജനകരമായിരിക്കും. പ്രത്യേകിച്ച് ശിവഭക്തർക്ക്.
4 mins
April 16-30, 2026
Jyothisharatnam
ധർമ്മം തല കാക്കും
ധർമ്മം തല കാക്കും എന്നതു കൊണ്ടാണ് നമ്മൾ അരിമാവുകൊണ്ട് വീട്ടിൽ കോലമിടുന്നത്
1 min
April 16-30, 2026
Jyothisharatnam
വേലയും പൂരവും ഉത്സവവും
തൃശൂരിന്റെ ആദ്ധ്യാത്മിക ചൈതന്യത്തിലും സാംസ്ക്കാരിക വളർച്ചയിലും പാറമേക്കാവ് ക്ഷേത്രം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഒരേ ദേവതയ്ക്ക് വേലയും പൂരവും ഉത്സവവും ആചരിക്കുന്ന പതിവില്ല. ഒന്നുകിൽ വേല അല്ലെങ്കിൽ ഉത്സവം അതുമല്ലെങ്കിൽ പുരം ഇതിൽ ഏതെങ്കിലും ഒന്നെ സാധാരണയായി ആചരിക്കാറുള്ളൂ.
3 mins
April 16-30, 2026
Jyothisharatnam
ശാപങ്ങളും അവയുടെ വ്യത്യസ്ത രൂപങ്ങളും
ശാപത്തിന്റെ സ്വഭാവം വ്യക്തമായി മനസ്സിലാക്കിയതിനു ശേഷമേ അതിനനുസരിച്ചുള്ള പരിഹാര കർമ്മങ്ങൾ ഫലപ്രദമായി നിർവ്വഹിക്കാൻ സാധിക്കൂ.
1 mins
April 16-30, 2026
Jyothisharatnam
പത്താമുദയ പുണ്യം
പത്താമുദയത്തിന് പത്തു തെ
2 mins
April 16-30, 2026
Jyothisharatnam
നിഷിദ്ധവാക്കുകൾ കേട്ട് പ്രതികരിച്ചില്ലെങ്കിൽ അത് തനിക്ക് സ്വന്തമെന്നറിയുക
മഹാന്മാരെ സ്മരിക്കണമെന്നും അവരുടെ ജീവിതം ഉദാഹരണമായിക്കണ്ട് ജീവിക്കണമെന്നും പലരും പറയുന്നത്.
1 min
April 16-30, 2026
Jyothisharatnam
പൊൻവെയിലിൻ ഐശ്വര്യം പേറി.
ഗ്രാമവഴികളിൽ മാത്രമല്ല, ഗ്രാമങ്ങളിലും നഗരങ്ങളിലുമുളള വീടുകളിലെ മുറ്റത്തും പറമ്പിലും കണിക്കൊന്ന പൂത്തുലഞ്ഞു നിൽക്കുന്നു. എങ്ങും എവിടെയും സ്വർണ്ണ നിറത്തിന്റെ വിസ്മയം. ഈ വർഷം മേടം രണ്ടിനാണ് വിഷു. ആ ദിനത്തെ ഐശ്വര്യ പൂർണ്ണമായി വരവേൽക്കാനുള ഒരുക്കങ്ങളിലാണ് മലയാളികൾ.
1 mins
April 1-15, 2026
Jyothisharatnam
ഗണപതിഹോമം ഉത്തമം
ഗണപതിഹോമവും ഫലങ്ങളും
1 mins
April 1-15, 2026
Jyothisharatnam
അഷ്ടാക്ഷര മന്ത്രത്തിൽ രൂപം
മധുര റെയിൽവേ സ്റ്റേഷനിൽ നിന്നും നടന്ന് എത്താവുന്ന ദൂരമേ കൂടൽ അഴകർ ക്ഷേത്രത്തിലേക്കുള്ളൂ
1 min
April 1-15, 2026
Jyothisharatnam
ചെറിയ ഇലയുടെ വലിയ കഥ!
\"വൃന്ദാവനദ്വാദശിയാണ് തുളസിയെ പൂജിക്കുവാൻ ഏറ്റവും ഉചിതമായ ദിനം.
1 mins
March 16-31, 2026
Listen
Translate
Change font size

