Essayer OR - Gratuit
ലഹരി നുണയാം ലിക്കർ ഓഹരിയിലും
SAMPADYAM
|October 01, 2024
55 ബില്യൺ ഡോളറിന്റെ വിപണി, അനുകൂല ഘടകങ്ങളുടെ പിന്തുണയോടെ മൂന്നു വർഷത്തിനകം 64 ബില്യൺ ഡോളറിലേക്ക് എത്തുന്നതോടെ മദ്യത്തിനും അപ്പുറമാകാം മദ്യ ഓഹരികൾ പകരുന്ന ലഹരി
-
ഏകദേശം 55 ബില്യൺ ഡോളർ അഥവാ 4.61 ലക്ഷം കോടി രൂപയുടേതാണ് ഇന്ത്യൻ മദ്യ വിപണി! കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ആൽക്കഹോളിക് ബിവറേജ് കമ്പനീസി(CIAB)ന്റെ കണക്കു പറയുന്നത് 2023ൽ മദ്യവിൽപന 7-8% ഉയർന്നു എന്നാണ്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ മദ്യവിപണിയായ ഇന്ത്യയിൽ വരും വർഷങ്ങളിലും സമാന വളർച്ച പ്രതീക്ഷിക്കാം. 2027 ഓടെ രാജ്യത്തെ മദ്യവ്യവസായം 64 ബില്യൺ ഡോളറിലെത്തും എന്നാണ് ഇന്റർനാഷണൽ സ്പിരിറ്റ്സ് ആൻഡ് വൈൻസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ അനുമാനം.
വ്യവസായം എന്നനിലയിൽ മദ്യമേഖലയ്ക്ക് അനുകൂലമായ ഒട്ടേറെ ഘടകങ്ങൾ ഇപ്പോഴുണ്ട്. മദ്യത്തിന്റെ ഉയർന്ന ലഭ്യതയ്ക്കൊപ്പം ജനങ്ങളുടെ വരുമാനം ഉയരുന്നത്, മദ്യത്തിനു ലഭിക്കുന്ന സാമൂഹിക സ്വീകാര്യത, ഇടത്തരം കുടുംബങ്ങളുടെ എണ്ണത്തിലെ വർധന, നഗരവൽക്കരണം, പ്രീമിയമൈസേഷൻ, യുവാക്കളുടെ എണ്ണം ഉയരുന്നത് തുടങ്ങിയവ അതിൽ ചിലതാണ്. കിങ്ഫിഷർ ബിയർ നിർമാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ് സ്ത്രീകളെ ലക്ഷ്യമിട്ട് ക്യൂൻ ഫിഷർ എന്ന ബിയർ ബാൻഡ് അവതരിപ്പിച്ചത് ഈ വർഷം മാർച്ചിലാണ്. സ്ത്രീകൾ കൂടുതലായി ജോലിക്കു പോവാനും സാമൂഹികമായി ഇടപെടാനും തുടങ്ങിയതോടെ സോഷ്യൽ ഡിങ്കിങ് ട്രൻഡ് ഉയർന്നെന്നും അതു പരമാവധി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമെന്നുമാണ് ക്യൂൻഫിഷർ അവതരിപ്പിച്ചുകൊണ്ട് കമ്പനി സിഎംഒ വിക്രം ബാഹൽ പറഞ്ഞത്.
ഇന്ത്യയിൽ ജോലിചെയ്യാൻ ശേഷിയുള്ളവരുടെ എണ്ണം വർധിക്കുകയാണ്. 2041ഓടെ രാജ്യത്തെ വർക്കിങ് ഏജ് പോപ്പുലേഷൻ ജനസംഖ്യയുടെ 59% (20-59 വയസ്സ്) എത്തുമെന്നാണു വിലയിരുത്തൽ. അതായത്, രാജ്യത്തെ പകുതിയിലധികംപേരും പണം സമ്പാദിക്കുന്നവരായി മാറും. ഈയൊരു മാറ്റത്തിനനുസൃതമായി ചെലവഴിക്കൽ ശേഷിയും അതിന്റെ തോതും വർധിക്കും. മറ്റെല്ലാ മേഖലകളിലെന്ന പോലെ മദ്യവ്യവസായത്തിനും ഇതു നേട്ടമാണ്.
മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണെന്ന് ഏവർക്കും അറിയാം. കഴിഞ്ഞ വർഷം ഓഗസ്റ്റ് ലക്കം സമ്പാദ്യത്തിൽ ഓണത്തിന് കുപ്പി പൊട്ടിക്കും മുൻപ് എന്ന ലേഖനത്തിൽ മദ്യത്തിനായി ചെലവാക്കുന്ന തുകയുടെ ഒരു വിഹിതം മദ്യക്കമ്പനികളിൽ നിക്ഷേപിക്കാമെന്നു ചൂണ്ടിക്കാട്ടിയിരുന്നു. ഒപ്പം പഠനാർഥം 10 ഓഹരികളുടെ പേരും. അതിൽ രണ്ടു കമ്പനികൾ ഒഴികെ (സോം ഡിസ്റ്റലറീസ്, നോർത്തേൺ സ്പിരിറ്റ്സ്) മറ്റെല്ലാ കമ്പനികളും ഈ ഒരുവർഷക്കാലയളവിലും നേട്ടമുണ്ടാക്കി. ജഗ്ജിത് ഇൻഡസ്ട്രീസ്, അസോസിയേറ്റഡ് ആൽക്കഹോൾസ് & ബ്രൂവറീസ് എന്നിവ മൾട്ടിബാഗർ നേട്ടം നൽകുകയും ചെയ്തു.
Cette histoire est tirée de l'édition October 01, 2024 de SAMPADYAM.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE SAMPADYAM
SAMPADYAM
റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ
വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം
4 mins
May 01, 2026
SAMPADYAM
ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക
മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു
1 mins
May 01, 2026
SAMPADYAM
പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്
തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും
1 min
May 01, 2026
SAMPADYAM
പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്
2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല
2 mins
May 01, 2026
SAMPADYAM
എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും
ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും
2 mins
May 01, 2026
SAMPADYAM
യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും
അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്
1 min
May 01, 2026
SAMPADYAM
താഴും താക്കോലുമുണ്ടോ!
ചിരിയും ചന്തയും
1 mins
April 01, 2026
SAMPADYAM
മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ
വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ
1 min
April 01, 2026
SAMPADYAM
ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം
ആശ്വാസ നടപടികളുമായി ആർബിഐ
1 min
March 01, 2026
SAMPADYAM
പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി
പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.
1 mins
March 01, 2026
Listen
Translate
Change font size
