Essayer OR - Gratuit
സീറോ ബാലൻസിൽനിന്ന് ഒരു റെഡ് കാർപറ്റ് യാത്ര
SAMPADYAM
|October 01, 2024
തകർന്ന ക്രെഡിറ്റ് സ്കോർ മൂലം ഒരു വായ്പപോലും കിട്ടാതെ, സീറോ ബാലൻസ് അക്കൗണ്ടുമായി മൂന്നു മക്കളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്, കാർപറ്റ് കച്ചവടത്തിലേക്കിറങ്ങിയ ശാലിനി ജോസ്ലിന്റെ വേറിട്ട വിജയകഥ.
-
മൊത്തം മോശം അവസ്ഥ. പക്ഷേ, വിടില്ല ഞാനെന്ന വാശിയിൽ പുതിയൊരു മേഖല പഠിക്കുന്നു. കഷ്ടപ്പെട്ടു കണ്ടുപിടിച്ച കാർപറ്റ് വിരിക്കൽ എന്ന പുതിയ ബിസിനസിൽ മാസങ്ങളുടെ പ്രയത്നത്തിനുശേഷം ഒരു ബിസിനസ് കിട്ടുന്നു. ഒരു വീടിന്റെ പാലുകാച്ചലിന്റെ തലേന്ന് ജോലി പൂർത്തിയാക്കി എല്ലാം നേടിയെന്ന ഭാവത്തിൽ സുഖമായി ഉറങ്ങുന്നു.
രാവിലെ വീട്ടുകാരുടെ 30 മിസ്ഡ് കോൾ. ഓടി ച്ചെന്നപ്പോൾ വീട്ടിലെ സർവ മുറിക്കുള്ളിലും ചാക്കുനൂൽ കട്ടകൂടി അപ്പൂപ്പൻ താടിപോലെ പറന്നുകളിക്കുകയാണ്. തലേന്ന് അഭിമാനപൂർവം വിരിച്ചുകൊടുത്ത കാർപറ്റിൽ നിന്നും മഞ്ഞുവീഴുന്ന പോലെ കമ്പിളി നൂൽ പൊഴിഞ്ഞ് അതു പൊങ്ങി കളിക്കുന്നതാണ് സീൻ നാണംകെട്ട് അവിടെനിന്നും പുറത്തിറങ്ങിയതും കരഞ്ഞുപോയി. കാർപറ്റ് മേഖല പഠിക്കാനിറങ്ങിയപ്പോൾ പരിചയപ്പെട്ട ഉത്തരേന്ത്യൻ വെണ്ടർ തന്ന പണിയാണ്. പോയത് കടം വാങ്ങി ആദ്യ ഓർഡറിനായി ഇറക്കിയ അൻപതിനായിരം രൂപ മാത്രമല്ല, ഗുഡ്വിൽ കൂടിയായിരുന്നു. ആ നിമിഷം തീരുമാനമെടുത്തു, ഇനി കാർപറ്റ് വേണ്ട... പക്ഷേ... ഇപ്പോൾ കേരളത്തിലെ കസ്റ്റമൈസ്ഡ് കാർപറ്റ് ബിസിനസിൽ ഏറക്കുറെ കുത്തക കയ്യാളുന്ന "യ കാർപറ്റ് ബാൺ' എന്ന കമ്പനിയുടെ തുടക്കം ആ കമ്പിളിപ്പെയ്ത്തിൽ നിന്നായിരുന്നു. കേരളത്തിന്റെ അഭിമാനമായ നെടുമ്പാശേരി സിയാൽ വിമാനത്താവളത്തിന്റെ 6,000 ചതുരശ്രയടിയിൽ കാർപറ്റ് വിരിച്ചു പുഞ്ചിരിയോടെ നിൽക്കുന്നത് അന്നു കരഞ്ഞ ശാലിനി ജോസ്ലിൻ എന്ന കൊച്ചിക്കാരിയാണ്.
2012ൽ യാദൃച്ഛികമായി ഈ രംഗത്തേക്കു വരുമ്പോൾ ശാലിനിയുടെ മൂലധനം പൂജ്യമായിരുന്നു.
വിവാഹം കഴിച്ചെത്തിയത് ബിസിനസ് കുടുംബത്തിലേക്കായിരുന്നു. പക്ഷേ, പിന്നീട് മൂന്നു മക്കളുമായി നടുക്കടലിൽ നിൽക്കേണ്ട സാഹചര്യം വന്നപ്പോഴാണ് സ്വന്തം സംരംഭം എന്ന ചിന്തയുണ്ടത്.
ഒരുവശത്തു പറക്കമുറ്റാത്ത മക്കൾ, മറുവശത്ത് ശാലിനിയുടെ പേരിലെടുത്ത വായ്പകളുടെ ഭാര കോയമ്പത്തൂരിലെ മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ ജോലി ഉപേക്ഷിച്ച് കൊച്ചിയിലേക്കു മടങ്ങി. സ്വന്തമായി എന്തെങ്കിലും ചെയ്തതെങ്കിലേ പിടിച്ചു നിൽക്കാനാകൂ എന്ന തിരച്ചറിവ് ശക്തമായി.
Cette histoire est tirée de l'édition October 01, 2024 de SAMPADYAM.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE SAMPADYAM
SAMPADYAM
ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം
എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്
1 mins
June 01, 2026
SAMPADYAM
സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്
ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം
2 mins
June 01, 2026
SAMPADYAM
ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്
ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും
1 mins
June 01, 2026
SAMPADYAM
വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക
ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്
1 min
June 01, 2026
SAMPADYAM
ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ
അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ
2 mins
June 01, 2026
SAMPADYAM
വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്
പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്
2 mins
June 01, 2026
SAMPADYAM
പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്
പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.
1 min
June 01, 2026
SAMPADYAM
ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക
വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.
1 mins
June 01, 2026
SAMPADYAM
വീട്ടിൽ സ്വർണം വെച്ചാൽ
കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.
1 min
June 01, 2026
SAMPADYAM
ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ
സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം
1 mins
June 01, 2026
Listen
Translate
Change font size
