Facebook Pixel വരുന്നു, വ്യവസായ പാർക്കുകൾ കോളജുകളിലേക്ക് പി.രാജീവ്, വ്യവസായ മന്ത്രി | SAMPADYAM - investment - Lisez cet article sur Magzter.com

Essayer OR - Gratuit

വരുന്നു, വ്യവസായ പാർക്കുകൾ കോളജുകളിലേക്ക് പി.രാജീവ്, വ്യവസായ മന്ത്രി

SAMPADYAM

|

July 01,2023

'സംരംഭകന് ധൈര്യമായി എംഎസ്എംഇ ക്ലിനിക്കിൽ പോവാം. വിദഗ്ധ ഉപദേശം തേടാം. പണം സർക്കാർ കൊടുക്കും. ആദ്യ വർഷം ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സൗജന്യ സേവനം എല്ലാ ജില്ലയിലും.

വരുന്നു, വ്യവസായ പാർക്കുകൾ കോളജുകളിലേക്ക് പി.രാജീവ്, വ്യവസായ മന്ത്രി

സംരംഭക വർഷം പദ്ധതി മികച്ച വിജയമായതിന്റെ ആത്മവിശ്വാസത്തിൽ പുതിയ ലക്ഷ്യങ്ങളുമായി അതിവേഗം കുതിക്കുകയാണ് കേരളം. അതിനുവേണ്ടതെല്ലാം സംസ്ഥാന വ്യവസായ വകുപ്പ് ഒരുക്കുന്നുണ്ട്. വൈദഗ്ധ്യമുള്ള ജീവനക്കാർ, സമാധാനപരമായ അന്തരീക്ഷം, സർക്കാർ പിന്തുണ എന്നിവയാണ് കേരളത്തിലേക്ക് എത്തുന്ന വ്യവസായികൾക്കു ഞങ്ങൾ നൽകുന്ന ഉറപ്പെന്നാണ് വ്യവസായ മന്ത്രി പി.രാജീവ് പറയുന്നത്. മന്ത്രിയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

ക്യാംപസ് വ്യവസായ പാർക്കുകൾ

സ്വകാര്യ വ്യവസായ പാർക്കിനു പിന്നാലെ സർക്കാർ കൊണ്ടുവരുന്ന പദ്ധതിയാണ് ക്യാംപസ് വ്യവസായ പാർക്കുകൾ, സർവകലാശാലയോടോ കോളജിനോടോ ചേർന്ന് 5 ഏക്കർ സ്ഥലം ഉണ്ടെങ്കിൽ അവർക്കു പാർക്ക് തുടങ്ങാം. വിദ്യാർഥികൾക്കു പഠനത്തോടൊപ്പം അവിടെ ജോലി ചെയ്യാം. ശമ്പളം കിട്ടും. കോഴ്സുമായി ബന്ധപ്പെട്ട് ഗ്രേസ് മാർക്കും നൽകും. ഗ്രീൻ കാറ്റഗറിയിൽ പെട്ട 30-35 ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കുകളാകും വരിക. അതിനുള്ള നയങ്ങൾ രൂപികരിച്ചു വരുന്നു. കുസാറ്റ്, കേരള, എംജി സർവകലാശാലകൾ ഇതിനകം താൽപര്യപത്രം നൽകിയിട്ടുണ്ട്. കൂടാതെ, 30 എൻജിനീയറിങ് കോളജുകളും.

സംരംഭങ്ങൾക്കു പൂട്ടു വിഴാതെ നോക്കും

ഒരു വർഷം കൊണ്ട് 1,39,836 സംരംഭങ്ങളാണു തുടങ്ങിയത്. ഇവ നിലനിർത്തുക, ശക്തിപ്പെടുത്തുക എന്നതിനാണ് മുഖ്യ പരിഗണന. പുതുതായി തുടങ്ങുന്നവയിൽ 30 ശതമാനത്തോളം ആദ്യവർഷം തന്നെ അടച്ചുപൂട്ടുന്നു എന്നാണ് ദേശീയതലത്തിലെ കണക്ക്. ഇവിടെ അതെങ്ങനെ പരമാവധി കുറയ്ക്കാം എന്നതാണു ചിന്ത. അതിനായി എംഎസ്എംഇ ക്ലിനിക്കുകൾ എല്ലാ ജില്ലയിലും തുടങ്ങിക്കഴിഞ്ഞു. ഫിനാൻസ്, മാനേജ്മെന്റ്, മാർക്കറ്റിങ്, ടെക്നോളജി തുടങ്ങി എല്ലാ മേഖലയിലും സഹായം ഉറപ്പാക്കാൻ ശ്രമിക്കുകയാണ്. ഒരു പ്രശ്നം വന്നാൽ സംരംഭകനു ധൈര്യമായി ആ ക്ലിനിക്കിൽ പോകാം. വിദഗ്ധരുടെ ഉപദേശം തേടാം. പണം സർക്കാർ കൊടുക്കും. ആദ്യ വർഷം ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സൗജന്യ സേവനം എല്ലാ ജില്ലയിലും പുതിയ സംരംഭകർക്കു കൊടുക്കും. അടുത്ത വർഷം ചെറിയ ഫീസിൽ ഇതു തുടരും.

ഇവരുടെ ഉൽപന്നങ്ങൾ ജനങ്ങളിലെത്തിക്കാൻ പ്രത്യേക പരിഗണന നൽകും. കെ സ്റ്റോറിലും സിവിൽ സപ്ലൈയ്സ് ഷോപ്പുകളിലും എല്ലാം ഇവയ്ക്കു പ്രത്യേകം റാക്കുകൾ ഉണ്ടാകും.

1000 സംരംഭങ്ങൾ, 100 കോടി

PLUS D'HISTOIRES DE SAMPADYAM

SAMPADYAM

SAMPADYAM

ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം

എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്

ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്

ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക

ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ

അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്

പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്

പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക

വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വീട്ടിൽ സ്വർണം വെച്ചാൽ

കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ

സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം

time to read

1 mins

June 01, 2026

Translate

Share

-
+

Change font size