Essayer OR - Gratuit
വണ്ടിഭ്രാന്തും സിനിമയും
Nana Film
|October 1-15, 2025
വണ്ടി, സിനിമ, സൗഹൃദം, കുടുംബം എന്നിങ്ങനെ ജീവിതത്തിലെ പടിപടിയായുള്ള വളർച്ചയെക്കുറിച്ച് അർജ്ജുൻ അശോകൻ നാനയോട് മനസ്സ് തുറക്കുന്നു
അർജ്ജുനന്റെ ഭാര്യ നിഖിത ജീവിതത്തിൽ എത്രമാത്രം സപ്പോർട്ട് ആണെന്ന് അർജുൻ മുന്നേ ഇന്റർവ്യൂകളിൽ പറഞ്ഞിട്ടുണ്ട്. അർജുൻ അശോകന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു ദിവസമായിരിക്കും അല്ലേ 2010 മാർച്ച് 7
അതെ. എനിക്ക് അവളോട് അങ്ങോട്ട് പ്രേമം ഉണ്ടായിരുന്നു. പക്ഷേ ഞാൻ ആ ദിവസം പ്രൊപ്പോസ് ചെയ്യുമെന്ന് മുന്നേ പ്ലാൻ ചെയ്തിരുന്നില്ല. എന്റെ ഒരു സുഹൃത്ത് വിളിച്ച് എന്നോട് പറഞ്ഞു, എടാ നിഖിതയ്ക്ക് നിന്നോട് ഇഷ്ടമുണ്ട് എന്ന്. അന്ന് ഞാൻ പ്ലസ് വൺ എക്സാം കഴിഞ്ഞ് നിൽക്കുകയാണ്. ഞാൻ അവളുടെ അടുത്ത് പോയി പ്രൊപ്പോസ് ചെയ്തു. പിന്നെ എല്ലാം ഒക്കെയായി. കാര്യങ്ങളെല്ലാം സെറ്റായി. പിന്നീട് ഞങ്ങൾ എട്ടുവർഷം പ്രേമിച്ചു. അതിനുശേഷമാണ് വിവാഹം കഴിച്ചത്.
ഈ എട്ടുവർഷത്തെ ദാമ്പത്യം എങ്ങനെയാണ് അർജുന്റെ ജീവിതത്തെ മാറ്റിയത്?
എനിക്ക് ബാംഗ്ലൂർ പഠിക്കാൻ പോവാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അത് ചെയ്യാതിരുന്നതിന് രണ്ട് കാരണങ്ങളുണ്ടായിരുന്നു. അതിലൊന്ന് വീട്ടിൽ അത്രയും പൈസയുണ്ടായിരുന്നില്ല എന്നതും രണ്ടാമത്തെ കാര്യം അവളെ പിരിഞ്ഞിരിക്കാൻ കഴിയില്ല എന്നുള്ളതും.
പറവ എന്ന സിനിമയാണ് അർജുന്റെ തലവര മാറ്റിയത് എന്ന് പറയാനാകുമോ?
എനിക്കിപ്പോഴും പറവയുടെ കാസ്റ്റിംഗ് കോളിന്റെ പോസ്റ്റർ കണ്ടത് ഓർമ്മയുണ്ട്. അതുകണ്ടിട്ട് അച്ഛൻ സൗബിൻ ഇക്കയെ വിളിക്കുകയായിരുന്നു. ഇതിനുമുൻപ് എന്നെ സൗബിക്ക എറണാകുളത്ത് തന്നെ പല സ്ഥലത്ത് വച്ച് കണ്ടിട്ടുണ്ട്. ഞാൻ അദ്ദേഹത്തെ അങ്ങോട്ട് പോയി സംസാരിക്കാറുമുണ്ടായിരുന്നു. അച്ഛൻ സൗബിക്കയുടെ കൂടെ മുന്നേ വർക്ക് ചെയ്തിട്ടുണ്ടല്ലോ. അങ്ങനെ അച്ഛൻ എനിക്ക് എന്തെങ്കിലും അവസരത്തിനു വേണ്ടി ആണ് അദ്ദേഹത്തെ വിളിക്കുന്നത്. അങ്ങനെയാണെങ്കിൽ അന്ന് കാണാൻ പറയൂ എന്നാണ് അച്ഛൻ പറഞ്ഞത്. അദ്ദേഹം എന്നെ വിശ്വസിച്ചു. പറവ ഇപ്പോഴും പാക്ക് അപ്പ് ആയിട്ടില്ല എന്നാണ് എനിക്ക് തോന്നാറുള്ളത്. എനിക്ക് നല്ല രാശിയുള്ള ഒരു സിനിമ കൂടിയായിരുന്നു പറവ. അതിനു ശേഷം ആണ് എനിക്ക് ഉണ്ടയിലേക്കും ട്രാൻസിലേക്കും ഒക്കെ വിളി വരുന്നത്. പറവയിൽ നിന്ന് തുടങ്ങിയ ഒരു ഓട്ടമാണ് എന്റേത്.
Cette histoire est tirée de l'édition October 1-15, 2025 de Nana Film.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Nana Film
Nana Film
ഡാൻസാഫ്
എൻ.വി.പി ക്രിയേഷൻസ്, കെ.ജി.എഫ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മുഹമ്മദ് ഷാഫി, കപിൽ കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
1 min
April 16-30, 2026
Nana Film
കാർമെൻ ഹാപ്പിയാണ്
ചത്താപച്ച എന്ന സിനിമയിലൂടെ നായികയായി കടന്നുവരുന്ന കാർമെൻ എസ്. മാത്യുവിന്റെ വിശേഷങ്ങളിലേയ്ക്ക്
1 min
April 16-30, 2026
Nana Film
ചരിത്രം വഴിമാറുന്നു
മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ നൂറാം ചിത്രം
1 min
April 16-30, 2026
Nana Film
തമിഴിൽ തിരക്കേറുന്ന മമിത ബൈജു
ഒരുപാട് സിനിമകളിൽ ഹാസ്യ കഥാപാത്രങ്ങൾ അവതരിച്ച സൂരി പിന്നീട് ഹീറോയായി പ്രൊമോഷൻ നേടി
1 min
April 16-30, 2026
Nana Film
സന്തോഷ് ട്രോഫി
ജയ ജയ ജയ ജയ ഹേ', 'ഗുരുവായൂരമ്പല നടയിൽ' എന്നീ ചിത്രങ്ങൾക്കു ശേഷം വിപിൻദാസ് ഒരുക്കുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ സിനിമാലോകമാണ് സന്തോഷ് ട്രോഫിയെ കാത്തിരിക്കുന്നത്
1 min
April 16-30, 2026
Nana Film
സ്വപ്നങ്ങളുടെ കഥയോട്ടം!
കാഞ്ഞങ്ങാട്ടുനിന്നും വെള്ളിത്തിരയിലേക്കൊരു ഋഷികേശ് യാത്ര
2 mins
April 1-15, 2026
Nana Film
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്...
തന്റെ സിനിമാക്കാലത്തെക്കുറിച്ചും വിഷുക്കാലത്തെക്കുറിച്ചും നടി നിഷിഗോവിന്ദ് പറഞ്ഞുതുടങ്ങിയതിങ്ങനെ...
1 min
April 1-15, 2026
Nana Film
പഗിടകളി
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
1 mins
April 1-15, 2026
Nana Film
നീ കൊ ഞാ ചാ മുതൽ സ്പാ വരെ
2013 ൽ അന്നത്തെ ഫ്രഷ് ഫേസുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് ഗിരീഷ് മനോ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ നീ കൊ ഞാ ചാ എന്ന സിനിമ ആരും മറക്കാൻ ഇടയില്ല. അതിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച നടിയാണ് പൂജിതമേനോൻ. ആങ്കറായും ടെലിവിഷൻ പേഴ്സനായും നടിയായും പിന്നീട് ഒരുപാട് കാലമായി മലയാളികൾക്കിടയിൽ പൂജിതയുണ്ട്. നടിയുടെ ഏറ്റവും പുതിയ സിനിമ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത സ്പാ ആണ്. സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് പൂജിതമേനോൻ.
2 mins
April 1-15, 2026
Nana Film
സ്പാ തന്ന ഭാഗ്യം
മറിമായത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ശ്രീലക്ഷ്മി ഭട്ട് ഇപ്പോൾ സ്പാ എന്ന ചിത്രത്തിലൂടെ സിനിമയിലും സജീവമാകുകയാണ്.
1 min
April 1-15, 2026
Listen
Translate
Change font size
