Essayer OR - Gratuit

പ്രവാസം എഴുതിപ്പിച്ച കഥകൾ

Manorama Weekly

|

August 02,2025

വഴിവിളക്കുകൾ

-  സോണിയ റഫീക്

പ്രവാസം എഴുതിപ്പിച്ച കഥകൾ

എഴുത്തുകാരിയാകണമെന്ന് ആഗ്രഹിക്കാതെ എഴുത്തിലേക്കു വന്ന ഒരാളാണു ഞാൻ. പക്ഷേ, ചെറുപ്പം മുതൽ വായന എന്ന ശീലം ഒപ്പമുണ്ടായിരുന്നു. അത് ആലീസ് ഇൻ വണ്ടർലാൻഡിൽനിന്ന് ഏകാന്തതയുടെ നൂറു വർഷങ്ങൾ വരെ എത്തിപ്പെട്ട ആവേശഭരിതമായ ഒരു പ്രക്രിയയായിരുന്നു.

പ്രണയവും നോവും വിപ്ലവവും ഒളിപ്പി ച്ചു വച്ചിരിക്കുന്ന വിസ്മയങ്ങളാണ് പുസ്തകങ്ങൾ എന്നു ഞാൻ തിരിച്ചറിയുകയായിരുന്നു. സ്കൂൾക്കാലത്ത് ഇംഗ്ലിഷിൽ കവിതകൾ എഴുതി പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. എന്റെ വിദ്യാലയമായ വട്ടപ്പാറ ലൂർദ് മൗണ്ട് സ്കൂളിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ ഞാൻ പഠിച്ചിരുന്ന കാലത്തെ ഒരു കയ്യെഴുത്തു മാസിക അവി ടെ പ്രദർശിപ്പിക്കുകയുണ്ടായി - സൈനോഷ്യർ എന്നായിരുന്നു അതിന്റെ പേര്. ആ മാസികയിൽ എന്റെ രണ്ട് ആർട്ടിക്കിളും ഒരു കവിതയുമുണ്ടായിരുന്നു. കുട്ടികൾ അന്നവിടെ അത് വായിക്കുകയുണ്ടായി. അതിലെ ലേഖനങ്ങൾ ഗൾഫ് യുദ്ധത്തെക്കുറിച്ചും ബാക്ടീരിയകളെക്കുറിച്ചുമായിരുന്നു. ഇത്രയും ഗഹനമായ വിഷയങ്ങൾ എന്തുകൊണ്ടു തിരഞ്ഞെടുത്തു എന്നതിന്റെ കാരണം ഇന്നും എനിക്കറിയില്ല.

PLUS D'HISTOIRES DE Manorama Weekly

Listen

Translate

Share

-
+

Change font size