Essayer OR - Gratuit

കൊതിയൂറും വിഭവങ്ങൾ

Manorama Weekly

|

June 28, 2025

കോവയ്ക്ക ചെമ്മീൻ ഉലർത്ത്

- സുരേഷ് പിള്ള

കൊതിയൂറും വിഭവങ്ങൾ

ചേരുവകൾ

ചെമ്മീൻ 6 എണ്ണം, കോവയ്ക്ക് കാൽ കിലോ നാലായി മുറിച്ചത്, മഞ്ഞൾപൊടി കാൽ ടീ സ്പൂൺ, മുളകുപൊടി അര ടീസ്പൂൺ, ഉപ്പു പാകത്തിന്, വെള്ളം 2 ടീസ്പൂൺ, വെളിച്ച ണ്ണ ആവശ്യത്തിന്, കടുക് അര ടീസ്പൂൺ, വെളുത്തുള്ളി 2 എണ്ണം ചതച്ചത്, ഉള്ളി 8 എണ്ണം ചെറുതായി അരിഞ്ഞത്, ചുവന്ന മുള ചതച്ചത് -അര ടീസ്പൂൺ, ഉപ്പു പാകത്തിന്.

തയാറാക്കുന്ന വിധം

പാനിൽ കോവയ്ക്ക് മുതൽ വെള്ളം വരെയു ള്ളവ ചേർത്ത് നന്നായി ഇളക്കി 8-12 മിനിറ്റ് മൂടി വേവിക്കുക. പാനിൽ വെളിച്ചെണ്ണ ചുടാക്കി കടുകു പൊട്ടിച്ച് വെളുത്തുള്ളി, ഉള്ളി, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് ഇളം തവിട്ടു നിറമാകുന്നതുവരെ വഴറ്റണം. ശേഷം ചുവന്ന മുളക്, ഒരു നുള്ള് മഞ്ഞൾപൊടി എന്നിവ ചേർത്ത് കുറച്ചു നേരം കൂടി വഴറ്റി ചെമ്മീനും കോവയ്ക്കയും ചേർത്ത് നന്നായി യോജിപ്പിക്കുക. എന്നിട്ട് ഇടത്തരം തീയിൽ 6-8 മിനിറ്റ് നല്ലതുപോലെ വേവിച്ച് വാങ്ങാം.

imageവറുത്തരച്ച ഞണ്ടു കറി

ചേരുവകൾ

PLUS D'HISTOIRES DE Manorama Weekly

Listen

Translate

Share

-
+

Change font size