Essayer OR - Gratuit

മോഹൻ സിതാരയുടെ താരാട്ടുകൾ

Manorama Weekly

|

November 30,2024

മലയാള സിനിമയിലേക്ക് താരാട്ടു പാട്ടുമായി കടന്നുവന്ന സം ഗീതസംവിധായകനാണ് മോഹൻ സിതാര

- ഷിജോ മാനുവൽ

മോഹൻ സിതാരയുടെ താരാട്ടുകൾ

മലയാള സിനിമയിലേക്ക് താരാട്ടു പാട്ടുമായി കടന്നുവന്ന സംഗീതസംവിധായകനാണ് മോഹൻ സിതാര. അദ്ദേഹം ഈണമിട്ട താരാട്ടുകളിൽ ലയിച്ചുറങ്ങിയത് ലോകമെമ്പാടുമുള്ള എത്രയോ കുഞ്ഞുങ്ങളാണ്. നാല് പതിറ്റാണ്ടായി ആ താരാട്ടുകൾ കേൾക്കാത്ത മലയാളികളുണ്ടാവില്ല.

ഇരയിമ്മൻ തമ്പിയുടെ ഓമനത്തിങ്കൾക്കിടാവോ... കേട്ടുറങ്ങിയ തലമുറയിൽനിന്നു സിനിമാപ്പാട്ടുകൾ കേൾക്കുന്നവരിലേക്കു വളർന്നത്, 1950ൽ റിലീസായ 'നല്ല തങ്ക'യിൽ പി.ലീല പാടിയ "അമ്മ തൻ പ്രേമ സൗഭാഗ്യ തിടമ്പേ' യിൽ തുടങ്ങുന്ന മലയാള സിനിമയിലെ താരാട്ടുപാട്ടുകൾ മുതലാണ്. അതുപിന്നെ സ്നേഹസീമ'യിലെ "കണ്ണും പൂട്ടിയുറങ്ങുക'യിലൂടെയും 'സീത'യിലെ പാട്ടുപാടിയുറ ക്കാം' എന്ന ഗാനത്തിലൂടെയും പടർന്നു പന്തലിച്ചു. പിൽക്കാലത്ത് മലയാള സിനിമയിലുണ്ടായ പ്രശസ്തങ്ങളായ ചില താരാട്ടുകളിൽ മിക്കവയും മോഹൻ സിതാരയുടെ സംഗീതത്തിലാണെന്നത് കൗതുകമുള്ളൊരു യാഥാർഥ്യമാണ്.

“രാരീ രാരീരം രാരോ...

മോഹൻലാലിനെയും ഫാസിലിനെയും ജെറി അമൽദേവിനെയുമൊക്കെ മലയാളത്തിന് പരിചയപ്പെടുത്തിയ നവോദയ ഫിലിംസ്, 1986ൽ നവാഗതരാൽ സമ്പന്നമായൊരു ചിത്രം കൂടി മലയാളത്തിനു സമ്മാനിച്ചു. രഘുനാഥ് പലേരിക്ക് പുതുമുഖ സംവിധായകനുള്ള അവാർഡുൾപ്പെടെ സംസ്ഥാന പുരസ്കാരങ്ങൾ ആറെണ്ണമാണ് ആ ചിത്രത്തിന് ആ വർഷം ലഭിച്ചത്. “ഒന്ന് മുതൽ പൂജ്യം വരെ എന്ന ആ ചിത്രത്തിലൂടെയാണ് മോഹൻ സിതാരയും സംഗീതസംവിധായകനായി മലയാള സിനിമയിലെത്തിയത്. ഈണമിട്ട ആദ്യഗാനത്തിലൂടെ ഗായകനായ ജി.വേണുഗോപാലും ശ്രദ്ധേയനായി. തൃശൂർ സ്വദേശിയായ മോഹൻ സിതാര തന്റെ താരാട്ടുകൾക്ക് തുടക്കം കുറിച്ചു. ഇതേ ഈണം ചിത്രത്തിൽ ചിത്രയും ആവർത്തിക്കുന്നുണ്ട്. പക്ഷേ പൊന്നും തിങ്കൾ പോറ്റും മാനേ മാനേ കുഞ്ഞിക്കലമാനേ' എന്നു തുടങ്ങുന്ന വ്യത്യസ്തമായ വരികളാണ് ആ പാട്ടിനുണ്ടായിരുന്നത്. ഒ.എൻ.വി.കുറുപ്പ് എഴുതിയ ആ രണ്ട് പാട്ടുകളും ഇന്നും മിക്ക അമ്മമാർക്കും കാണാപ്പാഠമാണ്.

"ഈണം മറന്ന കാറ്റേ'

1987ൽ തോമസ് ഈശോ എന്നൊരു സംവിധായകൻ പ്ലാൻ ചെയ്തൊരു ചിത്രമായിരുന്നു ഈണം മറന്ന കാറ്റ്' ചിത്രത്തിനു വേണ്ടി പാട്ടുകൾ റിക്കോർഡ് ചെയ്തു പുറത്തിറങ്ങിയെങ്കിലും സിനിമ റിലീസായില്ല. അതിൽ ബിച്ചു തിരുമല എഴുതി മോഹൻ സിതാര ഈണമിട്ട് ചിത്ര പാടിയ ശ്രവണസുന്ദരമായൊരു പാട്ടുണ്ട്.

"ഈണം മറന്ന കാറ്റേ
ഇതിലേ പറന്ന കാറ്റേ
ഇത്തിരി നേരം ഈ താരാട്ടിനു
താളവുമായ് വരൂ..

PLUS D'HISTOIRES DE Manorama Weekly

Listen

Translate

Share

-
+

Change font size