Essayer OR - Gratuit

എല്ലാം കാണുന്ന ക്യാമറ

Manorama Weekly

|

November 16, 2024

കഥക്കൂട്ട്

- തോമസ് ജേക്കബ്

എല്ലാം കാണുന്ന ക്യാമറ

എടുത്തയാളെപ്പോലും വിസ്മയിപ്പിച്ചുകൊണ്ടാവും ചില ചിത്രങ്ങൾ അനശ്വരങ്ങളാവുന്നത്. കോട്ടയം സിഎംഎസ് കോളജ് യൂണിയൻ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ വിക്ടർ ജോർജ് എടുത്ത പടം അത്തരത്തിലൊന്നാണ്. ചിത്രമെടുക്കുമ്പോൾ പത്രത്തിന്റെ പ്രാദേശിക എഡിഷനപ്പുറമുള്ള ഒരായുസ്സ് വിക്ടറിന്റെ മനസ്സിൽ ആ ചിത്രത്തിനില്ലായിരുന്നു. പക്ഷേ, പ്രിന്റ് കണ്ടവരെല്ലാം കൂടി ആർപ്പുവിളിച്ച് ആ ചിത്രം മനോരമയുടെ എല്ലാ പതിപ്പുകളിലും ഒന്നാം പേജിൽ ആഘോഷിച്ചു.

ഒരു ക്യാംപസ് ചിത്രം കേരളത്തിൽ ഏതെങ്കിലും പത്രത്തിന്റെ ഒന്നാം പേജിൽ വരുന്ന ആദ്യാനുഭവം.

1984 ലെ ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ തേടിപ്പിടിക്കാൻ ന്യൂസ് എഡിറ്റർ ക്രിസ്തോമസ് റിപ്പോർട്ടർ ടോണി ജോസിനെ 17 വർഷത്തിനുശേഷം ചുമതലപ്പെടുത്തിയത് അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു തുടർച്ചയായി.

വോട്ട് ചോദിക്കുന്ന സ്ഥാനാർഥികൾ ജോളി കെ.ജോൺ, എസ്.നിസാം, റോയ് വി. ജേക്കബ് എന്നിവർ. വോട്ടറായ പെൺകുട്ടി മെറിമോൾ ചെറിയാൻ. പിന്നിൽ സുത്രധാരനായി നിൽക്കുന്നത് എം.കുര്യൻ തോമസ്. കോട്ടയം ഡിസിസി സെക്രട്ടറി ആയിരുന്ന ഫിലിപ്പ് ജോസഫിന്റെ ഭാര്യയായി മെറിമോൾ പിന്നീട്.

PLUS D'HISTOIRES DE Manorama Weekly

Listen

Translate

Share

-
+

Change font size