Essayer OR - Gratuit

കടൽ, കായൽ, കഥപറച്ചിൽ...

Manorama Weekly

|

August 03, 2024

വഴിവിളക്കുകൾ

-  ജി.ആർ.ഇന്ദുഗോപൻ

കടൽ, കായൽ, കഥപറച്ചിൽ...

കൊല്ലം ജില്ലയിലെ തീരദേശമായ ഇരവിപുരം. അതിനടുത്ത് വാളത്തുംഗൽ. അതാണെന്റെ നാട്. മഴക്കാലത്ത് രാത്രിയിൽ കടൽ മറിയുന്നത് വീട്ടിലിരുന്നു കേൾക്കാം. എന്റെ പരിസരത്തെ പരവൂർ, അഷ്ടമുടിക്കായലുകളും കഥകൾ തന്നു.

വായിക്കാൻ കുട്ടിക്കാലം മുതൽ വാസന ഉണ്ട്. ആരും പ്രേരിപ്പിച്ചില്ല. അല്ലാതെ തന്നെ എഴുത്തു വന്നു. ഡിഗ്രി ഒന്നാംവർഷം കൊല്ലം എസ്എൻ കോളജിൽ പ്രശസ്ത നിരൂപകൻ കെ.പി.അപ്പൻ അധ്യാപകനായിരുന്നു. സാറിനെ ഒരു കഥ കാണിച്ചു. നല്ലതാണന്നു പറഞ്ഞു. പിന്നെ കൊടുത്തതിന് മറുപടി പറഞ്ഞില്ല. ചിരിച്ചു. മനസ്സിലായി. അത്രയും മതി. പിന്നീടു പോയില്ല. അല്ലാതെ പിന്നീടു വഴിയിൽ വച്ച്, കടപ്പുറത്തു വച്ച് പലപ്പോഴും കാണും. പൊതുകാര്യങ്ങൾ. ചില പൊടിത്തമാശകൾ. ഒന്നോ രണ്ടോ മിനിറ്റ്.

PLUS D'HISTOIRES DE Manorama Weekly

Listen

Translate

Share

-
+

Change font size