Essayer OR - Gratuit

വിലയിടിക്കൽ

Manorama Weekly

|

October 28, 2023

കഥക്കൂട്ട്

- തോമസ് ജേക്കബ്

വിലയിടിക്കൽ

എങ്ങും വിലക്കയറ്റ് വാർത്തകൾ മാത്രം. നമുക്കു കേരളത്തിൽ പണ്ടു നടന്ന ഒരു വിലയിടിക്കൽ മത്സരത്തിന്റെ കഥയിലേക്കു പോകാം.

പ്രധാനമായും ഹൈന്ദവപുരാണഗ്രന്ഥങ്ങൾ വിലകുറച്ചു വിറ്റുകൊണ്ടാണു മൂന്നു പുസ്തകക്കച്ചവടക്കാർ പോരിനിറങ്ങിയത്. അവരിൽ ഒരാൾ കുന്നംകുളത്തെ ഒരു നസ്രാണിയായിരുന്നു. മറ്റു രണ്ടുപേർ മലയാളികളേ ആയിരുന്നില്ല.

കുന്നംകുളത്ത് അന്നു പ്രസുകൾ ഇല്ലാതിരുന്നതിനാൽ ബ്രിട്ടിഷ് കൊച്ചിയിലെ ആദ്യ മലയാളം അച്ചുകൂടമായ സെന്റ് തോമസ് പ്രസിൽ പുസ്തകങ്ങൾ അച്ചടിപ്പിച്ച പാറമേൽ ഇട്ടൂപ്പ് ആണ് ആ കുന്നംകുളംകാരൻ. ചേറപ്പായി കഥകളുമായി ഇന്നത്തെ തലമുറയെ രസിപ്പിച്ച ഐപ്പ് പാറമേലിന്റെ കുടുംബക്കാരൻ. ഹൈന്ദവ മണ്ഡലത്തിൽ കളിക്കാൻ ഒരു നസ്രാണിപ്പേരുമായി ചെല്ലുന്നത് ഏനക്കേടാണെന്നതിനാൽ തോമസ് അപ്പൊസ്തലനെ വിട്ട് പറ്റിയ പേരുള്ള ഒരു പ്രസും പ്രസിദ്ധീകരണശാലയും കുന്നംകുളത്തു തന്നെ ആരംഭിച്ചു. വിദ്യാരംഭ പുസ്തകങ്ങൾ പിഴവു തീർത്ത് എഡിറ്റ് ചെയ്യാൻ ഇട്ടൂപ്പ് നിയമിച്ച പണ്ഡിതനായ ക്കുളങ്ങര രാമവാരിയർ പിന്നീട് ആ പേര് കേരള വിദ്യാപ്രവേശിക എന്നു മാറ്റി.

PLUS D'HISTOIRES DE Manorama Weekly

Translate

Share

-
+

Change font size