Essayer OR - Gratuit

അതീന്ദ്രിയാനുഭവം

Manorama Weekly

|

October 21, 2023

കഥക്കൂട്ട്

-  തോമസ് ജേക്കബ്

അതീന്ദ്രിയാനുഭവം

കേരളത്തിൽ ഏറ്റവും കൂടുതൽ ജീവിതാനുഭവങ്ങളുള്ള എഴുത്തുകാരൻ ബഷീറാണ്. ഭാവനയിൽ ഏറ്റവും വ്യത്യസ്തമായ കഥകൾ നെയ്തെടുത്തയാളും ബഷീർ തന്നെ. ഏറ്റവും കൂടുതൽ അതീന്ദ്രിയാനുഭവങ്ങളുണ്ടായിട്ടുള്ള എഴുത്തുകാരനും ബഷീറാണ്.

ബഷീറാവുമ്പോൾ അദ്ദേഹത്തിന്റെ കൃതിയായ 'ബാല്യകാലസഖി'യിലെ കഥാപാത്രമായ സുഹ്റ ഇല്ലാതെ എന്ത് അതീന്ദ്രിയാനുഭവം? ബഷീർ എഴുതുന്നു:

ബാല്യകാലസഖി എഴുതുന്ന കാലത്ത് ഞാൻ കൽക്കട്ടയിൽ ഒരു കൂറ്റൻ കെട്ടിടത്തിൽ താമസിക്കുകയാണ്. ഞാനതിന്റെ മൂന്നാം നിലയിലായിരുന്നു കിടന്നിരുന്നത്. ഒരു ദിവസം ഉഷ്ണം കാരണം രാത്രി ടെറസിൽ പോയി കിടന്നു. അന്ന് ഉറങ്ങുമ്പോൾ ഒരു സ്വപ്നം. കറുത്തുതടിച്ച ഒരു മനുഷ്യൻ എന്നോടു യുദ്ധത്തിനു വന്നിരിക്കുന്നു. അയാളുടെ മുഖത്തു പൈശാചികമായ ഭാവമുണ്ട്. ഞങ്ങൾ തമ്മിൽ പൊരിഞ്ഞ യുദ്ധം തുടങ്ങി. ഒടുവിൽ അയാളെ ഞാൻ പൊക്കിയെടുത്തു. അയാളുടെ കഴുത്തിൽ കടിച്ചു. കടുവ കുടയും പോലെ ഞാനയാളെ കുടഞ്ഞു താഴോട്ടെറിഞ്ഞു.

സ്വപ്നത്തിൽ ഇത്രയും കഴിഞ്ഞപ്പോൾ ഞാനുണർന്നു. കണ്ണു തുറന്നു നോക്കുമ്പോൾ ഞാൻ ആറാം നിലയിലെ പാരപ്പറ്റിൽ ഇരിക്കുകയാണ്. താഴോട്ടു ചാടാനുള്ള ഭാവത്തിലായിരുന്നു ഞാൻ. എനിക്കു പേടിയായി. ടെറസിൽ നിന്നു ഞാനെങ്ങനെ പാരപ്പറ്റിലെത്തി?

PLUS D'HISTOIRES DE Manorama Weekly

Translate

Share

-
+

Change font size